പിഷാരടി സമാജം കൊടകര ശാഖയുടെ ജൂൺ മാസത്തെ യോഗം 15 .6. 2025 നു വരന്തരപ്പള്ളി തൃക്കയിൽ പിഷാരത്ത് ടി ആർ ജയന്റെ ഭവനമായ ഭരതത്തിൽ വച്ച് നടന്നു. ഉച്ചതിരിഞ്ഞ് 3 മണിക്ക് ശ്രീമതി ബേബി വേണുഗോപാൽ മാധുരി മോഹനൻ എന്നിവരുടെ ഈശ്വര പ്രാർത്ഥനയോടെ യോഗം നടപടികൾ ആരംഭിച്ചു. കഴിഞ്ഞ മാസക്കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ സമുദായ അംഗങ്ങൾക്ക് വേണ്ടി മൗനം ആചരിച്ചു.
ഗൃഹനാഥൻ ടിആർ ജയൻ യോഗത്തിന് എത്തിച്ചേർന്ന എല്ലാവരേയും സ്വാഗതം ചെയ്തു.
പ്രസിഡൻറ് ശ്രീമതി ഉഷ ശ്രീധരൻ അധ്യക്ഷതവഹിച്ചു. മെയ് 25ന് ഇരിഞ്ഞാലക്കുടയിൽ നടന്ന കേന്ദ്ര വാർഷികത്തെക്കുറിച്ചു അദ്ധ്യക്ഷ വിശദമായി സംസാരിച്ചു. അതിനുശേഷം സംസാരിച്ച കേന്ദ്ര വൈസ് പ്രസിഡൻറ് സി പി രാമചന്ദ്ര പിഷാരടി കേന്ദ്ര വാർഷികത്തിലേക്ക് കൊടകര ശാഖയിൽ നിന്ന് പരമാവധി അംഗങ്ങൾ പങ്കെടുത്തതിന്റെ സന്തോഷം പങ്കുവെച്ചു. കൂടാതെ കൊടകര ശാഖ അവതരിപ്പിച്ച നൃത്തം നാടകം എന്നിവയെ സദസ്സ് ഹർഷാരവത്തോടെ സ്വീകരിച്ചെന്നു എന്ന് അദ്ദേഹം പറഞ്ഞു. കലാപരിപാടികളിൽ പങ്കെടുത്തവരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. കേന്ദ്രത്തിന്റെ തീരുമാനങ്ങൾ യോഗത്തെ അറിയിച്ചു.
പിഷാരടിമാരുടെ വിവരശേഖരണാർത്ഥം ഓരോ ശാഖയും അവരവരുടെ അംഗങ്ങളുടെ വിവരങ്ങൾ കേന്ദ്രത്തിന് നൽകണമെന്നും അതിനായി കൊടകര ശാഖ ഒരു ഡയറക്ടറി തയ്യാറാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഡയറക്ടറി തയ്യാറാക്കുന്നതിനായി പന്ത്രണ്ടംഗ കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും ടി പി രാമചന്ദ്രനെ കോഡിനേറ്ററായി തീരുമാനിക്കുകയും ചെയ്തു.
കൊടകര ശാഖയിലെ അംഗങ്ങളുടെ മക്കൾക്ക് എല്ലാവർഷവും നൽകിവരുന്ന SSLC, +2, Degree, PG വിഭാഗങ്ങളി ലെ വിദ്യാഭ്യാസ അവാർഡിന് വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുകയും ജൂലൈ 15ന് മുമ്പ് അപേക്ഷകൾ ലഭിക്കണമെന്ന് യോഗത്തിൽ അറിയിച്ചു.
വിദ്യാഭ്യാസ അവാർഡുകൾ ശാഖയുടെ ഓണാഘോഷം നടക്കുന്ന ദിവസം നൽകുവാൻ തീരുമാനിച്ചു.
സെപ്റ്റംബർ മാസത്തെ യോഗം ഓണാഘോഷമായി നടത്തുവാൻ തീരുമാനിച്ചു. സെക്രട്ടറി രമ്യ രാധാകൃഷ്ണൻ അവതരിപ്പിച്ച മെയ് മാസത്തെ റിപ്പോർട്ടും ട്രഷറർ ശ്രീ കെ പി ശശി അവതരിപ്പിച്ച കണക്കുകളും യോഗം അംഗീകരിച്ചു.
കേന്ദ്ര വാർഷികത്തിന് യാത്രാസൗകര്യമൊരുക്കി പരമാവധി ആളുകളെ പങ്കെടുപ്പിക്കാൻ മുൻകൈയെടുത്ത ശ്രീ എം പി വിജയനെ യോഗം പ്രത്യേകം അഭിനന്ദിച്ചു. കൊടകര ശാഖയുടെ നേതൃത്വത്തിൽ നാലമ്പലയാത്ര നടത്തുന്നതിനു തീരുമാനിച്ചു. കഴകക്കാരുടെ ഇൻഷുറൻസ് ജൂലൈ 15ന് മുമ്പ് പുതുക്കണമെന്ന് സെക്രട്ടറി യോഗത്തെ അറിയിച്ചു.
ശ്രീ കെ പി കൃഷ്ണകുമാറിന്റെ സിനിമാ ഗാനവും ഗൃഹനാഥൻ്റെ മകൾ ലക്ഷ്മി ജയൻ അവതരിപ്പിച്ച നൃത്തവും സദസ്സ് ഹർഷാരവത്തോടെ സ്വീകരിച്ചു. അതിനുശേഷം സംസാരിച്ച ശ്രീ രാജൻ സിത്താര സമാജത്തിന്റെ ഈ വർഷത്തെ രാമായണമാസാചരണം ജൂലൈ 17ന് ഗുരുവായൂർ ഗസ്റ്റ് ഹൗസിൽ സമ്പൂർണ്ണ നാരായണീയ പാരായണത്തോടെ ആരംഭിക്കുമെന്ന് അറിയിക്കുകയും കൊടകര ശാഖയിൽ നിന്നും പരമാവധി അംഗങ്ങളുടെ സാന്നിധ്യം ഉണ്ടാവണമെന്ന് അറിയിക്കുകയും ചെയ്തു .
ജൂലൈ മാസത്തെ സമാജം മീറ്റിംഗ് കോടാലി ശ്രീ വി പി ജയന്റെ വസതിയിൽ വച്ചും
ആഗസ്റ്റ് മാസത്തെ അഷ്ടമിച്ചിറ പിഷാരത്ത് ശ്രീ എ. പി ആനന്ദ പിഷാരോടിയുടെ വസതിയിൽ വെച്ചും നടത്തുവാൻ തീരുമാനിച്ചു.
ശ്രീ ടി പി രാമചന്ദ്രൻ യോഗത്തിന് എത്തിച്ചേർന്നവർക്കും യോഗം നടത്താൻ സൗകര്യം ഒരുക്കി തന്ന ജയനും കുടുംബത്തിനും പ്രത്യേകം നന്ദി അറിയിച്ചു. കൂട്ടായ്മയുടെ പ്രതീകമായ ഫോട്ടോ സെക്ഷൻ ശേഷം 4.30 നു യോഗം അവസാനിച്ചു.