പാലക്കാട് ശാഖ 2023 മാർച്ച് മാസ യോഗം

പാലക്കാട് ശാഖയുടെ മാർച്ച് മാസം യോഗം 19-03-23ന് അഡ്വക്കേറ്റ് എസ് എം ഉണ്ണികൃഷ്ണന്റെ ഭവനമായ ചെന്താമരയിൽ വച്ച് നടത്തി. ഗൃഹനാഥ ശ്രീമതി ഹേമ ഉണ്ണികൃഷ്ണൻ, ശ്രീമതി ദേവി രാമൻകുട്ടി, ശ്രീമതി കുമാരി ബാലകൃഷ്ണൻ എന്നിവർ ചേർന്ന് ഈശ്വര പ്രാർത്ഥന നടത്തി.

ഗൃഹനാഥൻ യോഗത്തിൽ പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്തു.അതിന്നു ശേഷം പുരാണ പാരായണം വളരെ ഭംഗിയായി നടത്തുകയുണ്ടായി. നമ്മെ വിട്ടു പിരിഞ്ഞു പോയവരുടെ ആത്മശാന്തിക്കായി മൗന പ്രാർത്ഥന നടത്തി.

കഴിഞ്ഞ ഒരു മാസത്തെ ശാഖ പ്രവർത്തനങ്ങൾ സെക്രട്ടറി വിവരിച്ചു. ശാഖയിലെ ഒരു മെമ്പർക്ക് സാമ്പത്തിക സഹായം എത്തിച്ചു തന്ന ട്രസ്റ്റിനെയും അത് സാദ്ധ്യമാക്കി തന്ന കേന്ദ്രത്തിനെയും ഏവരും അനുമോദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. പാലക്കാട് ശാഖയുടെ ബാക്കിയുള്ള വരിസംഖ്യ കൂടി മാർച്ച് 31ന് അകം അടച്ചു തീർക്കണമെന്ന് ഉദ്ദേശിക്കുന്നുവെന്ന് സെക്രട്ടറി അറിയിച്ചു. പാലക്കാട് ശാഖ ഈ വർഷം കഴിയുന്ന വിധം പരസ്യങ്ങൾ ശേഖരിച്ച് തുളസീദളത്തിന് അയച്ചുകൊടുത്തിട്ടുണ്ട് എന്ന് യോഗത്തിൽ പറയുകയുണ്ടായി.

സുഭാഷിതം പരിപാടിയിൽ ശ്രീ കെ. പി. രാധാകൃഷ്ണൻ വാദ്യ വായനകളും അവയിൽ പ്രധാനികളുടെ സ്ഥാനങ്ങളും, പ്രത്യേകതകളും വിവരിച്ചത് സദസ്സിന് ഇഷ്ടമായി. അദ്ദേഹത്തിൻറെ ഒരു ഗാനവും സദസ്സിന് ആസ്വാദ്യകരമായി. സുഭാഷിതം പരിപാടിയിൽ തന്നെ ശ്രീ എം പി രാമചന്ദ്രൻ സംസ്കൃതം ശ്ലോകങ്ങൾ ഉദ്ധരിച്ച അർത്ഥം വിവരിച്ചു. അതിനുശേഷം ശ്രീമതി സതീ രാമചന്ദ്രൻ ശുകപുരം മഠം, ഗ്രാമത്തിൻ്റെ ചരിത്രം, വിവിധ താവഴികളുടെ വിവരങ്ങൾ, പടിപടിയായ വളർച്ച, ഇന്നത്തെ സ്ഥിതി, മുതലായ വിവരങ്ങൾ ഒരു പ്രസന്റേഷൻ രൂപത്തിൽ അവതരിപ്പിച്ചു. ഈ പ്രസന്റേഷനിലൂടെ ഒരു പൂർണ്ണരൂപം സദസ്സിന് മനസ്സിലാക്കി കൊടുക്കാൻ ശ്രീമതി സതിക്ക് കഴിഞ്ഞു. എല്ലാവരും ഈ പരിശ്രമത്തെ അഭിനന്ദിച്ചു.

ക്ഷേമനിധി നടത്തി.

ഗൃഹനാഥ ശ്രീമതി ഹേമ ഉണ്ണികൃഷ്ണനും അഡ്വ. എസ് എം ഉണ്ണികൃഷ്ണനും ഏവർക്കും ശീതളപാനീയങ്ങളും പലഹാരങ്ങളോടുകൂടിയ ചായ സൽക്കാരവും നടത്തി. വേനലിന്റെ ആധിക്യം കൂടിവരുന്നതിനാൽ ഏപ്രിൽ, മെയ് മാസത്തെ മീറ്റിങ്ങുകൾ ഗൂഗിൾ മീറ്റ് വഴി നടത്താമെന്ന് തീരുമാനിച്ചു. ശ്രീ T P ഉണ്ണികൃഷ്ണന്റെ നന്ദി പ്രകടനത്തോടെ യോഗം ആറുമണിക്ക് സമംഗളം അവസാനിച്ചു..

1+

Leave a Reply

Your email address will not be published. Required fields are marked *