ഇരിങ്ങാലക്കുട ശാഖ 2022 ആഗസ്റ്റ് മാസ യോഗം

ശാഖയുടെ ആഗസ്റ്റ് മാസത്തെ കുടുംബയോഗം 20-08-22 ന് 3.00PMനു മാപ്രാണം പുത്തൻ പിഷാരത്ത് ഹരികുമാറിന്റെ വസതിയിൽ കൂടി.

ശ്രീമതി സ്മിതാഹരികുമാറിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ യോഗത്തിന് ഏവരെയും, പ്രത്യേകിച്ച് സർഗ്ഗോത്സവം 2022 ജനറൽ കൺവീനർ ശ്രീ രാജൻ സിത്താരയെയും ഗസ്റ്റ് ആയി വന്ന മാപ്രാണം പുത്തൽ പിഷാരത്തെ ഉണ്ണികൃഷ്ണനെയും കുടുംബത്തേയും സ്വാഗതം ചെയ്തു. സെക്രട്ടറി ശ്രീ ഹരികുമാറിനെ പരിചയപ്പെടുത്തി. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായാംഗങ്ങൾക്കു ആദരാജ്ഞലികൾ അർപ്പിച്ചു.

അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ, ശ്രീ രാജൻ സിത്താരയുടെ നേതൃത്വത്തിൽ നടന്ന രാമായ പാരായണത്തിൽ യുവാക്കൾ മുന്നോട്ട് വന്നതിൽ സന്തോഷം രേഖപ്പെടുത്തി, പ്രത്യേക നന്ദി അറിയിച്ചു. ശാഖയിൽ നിന്നും പങ്കെടുത്തവർക്കും നന്ദി രേഖപ്പെടുത്തി.

സെക്രട്ടറിയുടെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അവതരിപ്പിച്ച വരവ് ചിലവു് കണക്കുകളും യോഗം പാസ്സാക്കി. സർഗ്ഗോത്സവം 2022 എന്ന മെഗാ പ്രോഗ്രാമിനെ പറ്റി സമാജം കേന്ദ്ര ജനറൽ സെക്രട്ടറി അയച്ച സർക്കുലിലെ ഉള്ളടക്കം സെക്രട്ടറി യോഗത്തെ ധരിപ്പിച്ചു. ജനറൽ കൺവീനർ ശ്രീ രാജൻസിത്താര  സർഗ്ഗോത്സവത്തിന്റെ കാര്യങ്ങൾ വിശദീകരിച്ചു. യുവജനങ്ങളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക, അതു വഴി അവരെ സമുദായ, സമാജ പ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളികളാക്കുക, ഒപ്പം സമാജത്തിനായി ഒരു യുവജന സംഘടന സംഘടിപ്പിക്കുക എന്നി ലക്ഷ്യങ്ങൾ മുന്നിൽ കണ്ടു കൊണ്ടാണ് സർഗ്ഗോത്സവം 2022 നടത്തപ്പെടുന്നതെന്നു പറഞ്ഞു. സർഗ്ഗോത്സവം ഭംഗിയായി നടത്തുവാൻ എല്ലാ ശാഖകളും വിട്ട് വീഴ്ചയില്ലാത്ത സഹകരണം ഉറപ്പ് വരുത്തണമെന്നും പറഞ്ഞു. യുവജനങ്ങളോടും മറ്റംഗങ്ങളോടും ആശയ വിനിമയം നടത്തി കലാ പരിപാടി നടത്തുവാൻ വേണ്ട തയ്യാറെടുപ്പുകൾ നടത്താനായി ശാഖ കോർഡിനേറ്റർമാരായി ആരതി സോമനാഥനെയും ശ്രീതു മുകുന്ദനെയും തെരഞ്ഞെടുത്തു. സർഗ്ഗോത്സവത്തിനു വേണ്ട സാമ്പത്തികമടക്കമുള്ള കാര്യങ്ങൾ ശാഖ മെംബർമാരുമായി ആലോചിച്ച് വേണ്ട നടപടികൾ ചെയ്യുവാൻ യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ക്ഷേമ നിധി നടത്തി. വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ യോഗത്തിന് സൗകര്യങ്ങൾ ചെയ്ത തന്ന ഹരികുമാർ കുടുംബത്തിനും യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കു നന്ദി രേഖപ്പെടുത്തിയതോടെ യോഗം 5.30 മണിക്ക് അവസാനിച്ചു

0

Leave a Reply

Your email address will not be published. Required fields are marked *