മുംബൈയിലെ അറിയപ്പെടുന്ന മേളവിദ്വാൻ ശ്രീ എ ആർ കുട്ടി പിഷാരോടി(കുണ്ടൂർ പിഷാരത്ത് രാഘവൻ കുട്ടി)യുടെ അശീതി(80ത് Birthday) ഒക്ടോബർ 26നു മുംബൈ, അംബർനാഥ് വെസ്റ്റിലുള്ള കൃഷ്ണ കല്യാണ മണ്ഡപത്തിൽ വെച്ച് ശിഷ്യഗണങ്ങളും കുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരും ചേർന്ന് സമുചിതമായി ആഘോഷിച്ചു. ശ്രീ രാഘവൻ കുട്ടി പിഷാരോടിയുടെ വാദ്യകലാലയത്തിലെ ശിഷ്യഗണങ്ങൾ ഒരുക്കിയ മേളവാദ്യത്തോടെയാണ് അദ്ദേഹത്തെ വേദിയിലേക്ക് ആനയിച്ചെത്തിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു മേളവും അരങ്ങേറി. 2005-06 to 2007-08 & 2010-11 to 2013-14 എന്നീ രണ്ടു ഭരണസമിതികളിൽ പിഷാരോടി സമാജം മുംബൈയുടെ ഉല്ലാസ് നഗർ- അംബർനാഥ് ഏരിയ അംഗമായി പ്രവർത്തിച്ചിട്ടുള്ള ശ്രീ രാഘവൻ കുട്ടി പിഷാരോടിയെ ശാഖാ സെക്രട്ടറി അഡ്വ. ടി വി മണിപ്രസാദ്…
"ശ്രീ എ ആർ കുട്ടി പിഷാരോടിക്ക് 80ാം പിറന്നാൾ ആശംസകൾ"Archives: News
News about Sakhas
Dr. Haritha R has been awarded Ph.D. in Comparative Literature from the Central University of Hyderabad. She is daughter of P. P. Ramachandran, eminent Malayalam poet (Puramundekkadu Pisharam) and Mini (Mudavannur Pisharam), both retired teachers, Harithakam, Vattamkulam, Pisharody Samajam, Samajam Website, and Thulaseedalam extend their heartfelt congratulations to Dr. Haritha R 13+
"Congratulations Dr. Haritha R"Dr. വിനയ് കെ. കണ്ണൂർ ഗവ: ഡെൻ്റൽ കോളേജിൽ നിന്നും BDS ബിരുദം നേടി. ചൊവ്വര ശാഖാ അംഗങ്ങളായ ചെങ്ങനാത്ത് പിഷാരത്തെ കരുണാകര പിഷാരോടിയുടെയും ചിത്രകാരി കൂടിയായ തലയോലപ്പറമ്പ് കളത്തിശ്ശേരി പിഷാരത്തെ രാജി പിഷാരസ്യാരുടെയും മകനാണ് Dr.വിനയ്. സഹോദരൻ വിഷ്ണു. Dr. വിനയ് ന് പിഷാരോടി സമാജത്തിൻ്റെയും തുളസീദളത്തിൻ്റെയും വെബ്സൈറ്റ് ടീമിൻ്റെയും അഭിനന്ദനങ്ങൾ 14+
"Dr. വിനയ് കെ. പിഷാരോടിക്ക് അഭിനന്ദനങ്ങൾ"കടമ്പൂർ പിഷാരത്ത് ഹരീഷ് കുമാറിന്റേയും ആനായത്ത് പിഷാരത്ത് എ യു ലതയുടെയും മകളാണ്. ഹരിയാന സെൻറൽ യൂണിവേഴ്സിറ്റിയിൽ നിന്ന് എൽ എൽ ബി കഴിഞ്ഞ് കേരള ഹൈകോടതിയിലാണ് അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്തത് അഡ്വ. അർച്ചന എ ഹരിയ്ക്ക് പിഷാരോടി സമാജത്തിൻെറയും തുളസീദളത്തിൻെറയും വെബ്സൈറ്റിൻെറയും അഭിനന്ദനങ്ങൾ 16+
"അർച്ചന എ ഹരി അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്തു."കേരളത്തിലെ സോപാനസംഗീതകലാകാരന്മാരുടെ കൂട്ടായ്മയായ സോപാനസംഗീതസഭയുടെ 2025 ലെ സോപാന സംഗീതരത്നം പുരസ്ക്കാരം പല്ലാവൂർ വാസുദേവ പിഷാരോടിക്ക് നല്കും. ഒക്ടോബർ 11 ന് കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ വച്ചു നടക്കുന്ന സോപാനസംഗീതസഭയുടെ വാർഷിക പൊതുയോഗത്തിൽ കേരള സംഗീതനാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ പുരസ്ക്കാരം നല്കും. കോഴിക്കോട് തളിക്ഷേത്രം ജീവനക്കാരനായിരുന്ന ശ്രീ പല്ലാവൂർ വാസുദേവ പിഷാരോടി മഞ്ഞളൂർ മന്ദത്ത് പിഷാരത്ത് പരേതയായ സരോജിനി പിഷാരസ്യാരുടെയും കുത്തനൂർ ദക്ഷിണാമൂർത്തി പിഷാരത്ത് പരേതനായ നാരായണപിഷാരോടിയുടെയും മകനാണ്. പത്തപ്പിരിയം പിഷാരത്തെ ശ്രീമതി ശോഭയാണ് ഭാര്യ. അഖിൽ വാസുദേവൻ , അരുൺ വാസുദേവൻ എന്നിവരാണ് മക്കൾ. വാദ്യമേളങ്ങളിലെ ആചാര്യനും അതുല്യ പ്രതിഭയുമായിരുന്ന പല്ലാവൂർ അപ്പുമാരാരുടെയും സഹോദരന്മാരുടെയും ശിഷ്യനാണ്. അവരോടൊപ്പം സ്വദേശത്തും…
"സോപാന സംഗീതരത്നം പുരസ്ക്കാരം പല്ലാവൂർ വാസുദേവ പിഷാരോടിക്ക്"പോട്ടയിൽ നിന്നും പോട്ട പിഷാരത്തെ അഞ്ചു പിഷാരോടി പ്രതിഭകൾ പഞ്ചാരി യിൽ ഗുരു ശ്രീ കൊടകര ഉണ്ണിയുടെ ശിക്ഷണത്തിൽ അരങ്ങേറുന്നു…. ഗിരീഷ്, കാർത്തിക & ദേവർഷ്…. (സകുടുംബം) ലക്ഷ്മി & കൃഷ്ണ (സഹോദരിമാർ – കൊടകര ശാഖ സെക്രട്ടറി രമ്യ രാധാകൃഷ്ണന്റെ മക്കൾ) 28.09.2025 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പാമ്പാമ്പോട്ട് ശിവ ക്ഷേത്രത്തിൽ… ഭാവുകങ്ങൾ… അരങ്ങേറ്റത്തിൽ പങ്കെടുക്കുന്നവർ 1) ലക്ഷമി പി. ആർ 2) കൃഷ്ണ പി.ആർ അച്ഛൻ : സി. എൻ രാധാകൃഷ്ണൻ പോട്ടയിൽ പിഷാരം പോട്ട അമ്മ :രമ്യ രാധാകൃഷ്ണൻ ഗോവിന്ദപുരം പിഷാരം മണ്ണാർക്കാട് 3) ഗിരീഷ് പി.യു (അച്ഛൻ :ഉണ്ണികൃഷ്ണൻ പോട്ടയിൽ പിഷാരം അമ്മ : ഗീത…
"ഒന്നായി വാദ്യഘോഷത്തിൽ അലിയാൻ"2025 സെപ്റ്റംബർ 7 ന് നടന്ന കോങ്ങാട് ശാഖയുടെ ഓണാഘോഷത്തിൽ വനിതാ വിഭാഗം അവതരിപ്പിച്ച കൈകൊട്ടിക്കളിക്ക് ശ്രദ്ധേയമായ പ്രത്യേകത ഉണ്ടായിരുന്നു.നൂറു ശതമാനവും ‘പിഷാരസ്യാർ കൈകൊട്ടിക്കളി’ എന്ന പ്രത്യേകത കൈകൊട്ടിക്കളിപ്പാട്ടുകൾ തികച്ചും പരമ്പരാഗതവും സാമ്പ്രദായികവുമായ രീതിയിൽ എഴുതി സംഗീതം നൽകിയത് ശ്രീദേവി പി പിഷാരോടി (ആണ്ടാം പിഷാരം, കൃഷ്ണ കൃപ, കോങ്ങാട്). പാടിയത് സുധ സുരേഷ് (വടക്കേ പിഷാരം, കോങ്ങാട് ), സി വി വരദ (അഭയം, കോങ്ങാട് ), പശ്ചാത്തല സംഗീതം ഇടയ്ക്ക വായിച്ചത് ജയകൃഷ്ണൻ (തെക്കേ പിഷാരം സാഫല്യം, കോങ്ങാട്) എന്നിവർ.പ്രൊഫഷനലിസം തുളുമ്പുന്ന ഗാനങ്ങൾ.കളിച്ചവർ എല്ലാവരും പിഷാരസ്യാർമാർ.എല്ലാം കൊണ്ടും ലക്ഷണമൊത്ത കൈകൊട്ടിക്കളി.ഇവർ കോങ്ങാട് ശാഖയുടെ മാത്രമല്ല പിഷാരോടി സമുദായത്തിന് തന്നെ ഏറെ അഭിമാനം പകരുന്നു…
"കൈകൊട്ടിക്കളിയിൽ സവിശേഷതകളുമായി കോങ്ങാട് ശാഖ"എല്ലാവർക്കും നമസ്കാരം,
പിഷാരോടി എഡ്യുക്കേഷണൽ & വെൽഫെയർ സൊസൈറ്റിയുടെ 2024 – 25 വർഷത്തെ വിദ്യാഭ്യാസ അവാർഡ്, സ്ക്കോളർഷിപ്പ് വിതരണവും തുളസീദളം സാഹിത്യപുരസ്ക്കാര സമർപ്പണവും 2025 സെപ്റ്റംബർ 21 ഞയറാഴ്ച്ച തൃശൂരിൽ കൗസ്തുഭം ഓഡിറ്റോറിയത്തിൽ വച്ച് സമുചിതമായി നടത്തുന്നു.
കേന്ദ്ര-ശാഖാ ഭാരവാഹികൾ, അംഗങ്ങൾ, വിദ്യാഭ്യാസ അവാർഡ് , സ്ക്കോളർഷിപ്പ് ജേതാക്കൾ, രക്ഷിതാക്കൾ, അവാർഡ് സ്പോൺസർമാർ, അഭ്യുദയകാംക്ഷികൾ എന്നിവരെല്ലാവരും സജീവമായി പങ്കെടുത്ത് ഈ സമ്മേളനം സാർത്ഥകമാക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു 🙏🙏
കെ പി ഹരികൃഷ്ണൻ
ജനറൽ സെക്രട്ടറി
ഭാസി രാജിന് ‘സേവൻ മിത്ര് പുരസ്‌കാരം’ — ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ പുലിക്കളി ആഘോഷത്തിൽ നിറഞ്ഞുനിന്ന നിമിഷം തിരുവോണ പിറ്റേന്ന് ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട സംഘടനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വർണ്ണാഭമായ പുലിക്കളി ആഘോഷത്തോ ടനുബന്ധിച്ച് സാമൂഹിക പ്രവർത്തനങ്ങളിൽ മികച്ച സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികളെ ആദരിച്ചു.. അവയിൽ അവയിൽ ഏറ്റവും ശ്രദ്ധേയമായത് ഭാസി രാജിന് നൽകപ്പെട്ട ‘സേവൻ മിത്ര് പുരസ്‌കാരം’ ആയിരുന്നു. മനുഷ്യസ്നേഹത്തിലൂന്നിയ അദ്ദേഹത്തിന്റെ വലിയ സാമൂഹിക സേവനങ്ങളാണ് ശ്രീ ഭാസി രാജിനെ പുരസ്ക്കാരാർഹനാക്കിയത്. 2019 മുതൽ ഭംഗിയായി സംഘടിപ്പിച്ചു വരുന്ന പുലിക്കളി, ഇത്തവണയും 200-ത്തിലധികം കലാകാരന്മാരുടെ പങ്കാളിത്തത്തോടെ സെപ്തംബർ 6-ന് (തിരുവോണ പിറ്റേന്ന്) നടന്നു. ടൗൺഹാൾ പരിസരത്ത് നിന്നും ആരംഭിച്ച പുലിക്കളി…
"ഭാസി രാജിന് സേവൻ മിത്ര് പുരസ്‌കാരം"അറക്കൽ പിഷാരത്ത് ഡോ. എ. രഘു, കേന്ദ്ര ആയുഷ് മന്ത്രാലയത്തിലെ അഡ്വൈസർ (ആയുർവേദം) ആയി ചുമതലയേറ്റു. 1987-ൽ ഒല്ലൂർ ആയുർവേദ കോളേജിൽ നിന്ന് ബിഎഎംഎസ് പൂർത്തിയാക്കി. തുടർന്ന് തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിൽ നിന്ന് ബേസിക് പ്രിൻസിപ്പിൾസിൽ പി.ജി. നേടി. Jamnagar IPGT&RA-യിൽ രണ്ട് വർഷം അധ്യാപകനായും സേവനം അനുഷ്ഠിച്ചു. കഴിഞ്ഞ 25 വർഷമായി കേന്ദ്രസർക്കാർ സർവീസിൽ ഇദ്ദേഹം പ്രവർത്തിക്കുന്നു ആയുഷ് മന്ത്രാലയത്തിൽ ആറു വർഷം ജോയിന്റ് അഡ്വൈസർ ആയും, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ DGHS വിഭാഗത്തിൽ മൂന്ന് വർഷം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (Ayush) ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ ആയുഷ് മന്ത്രാലയത്തിലെ അഡ്വൈസർ (ആയുർവേദം), എന്ന പദവിയോടൊപ്പം, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ( ആയുഷ്)…
"ഡോ. എ. രഘുവിന് അഭിനന്ദനങ്ങൾ"











Recent Comments