അങ്ങനെയൊരു കൊറോണ കാലം

Rema Pisharody, Bangalore Published in Metrovartha on 24th Mar 2020 ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ള കൊറോണ വാർത്തകൾ അറിഞ്ഞിരുന്നുവെങ്കിലും മാർച്ച് 3-4 തീയതികളിൽ ഞങ്ങൾക്ക് ഒരു ടെക്ക് പാർക്ക് ഈവൻ്റ് ഉണ്ടായിരുന്നു. മാർച്ച് ആറിന് എംബസി ഗ്രൂപ്പ് അവരുടെ ടെക്ക് പാർക്കിൽ നിയന്ത്രണങ്ങളേർപ്പെടുത്തി തുടങ്ങിയിരുന്നു. മാർച്ച് നാലിന് ഹെബ്ബാലിൽ നാഗവാരയ്ക്കരികിലുള്ള ഒരു ടെക്ക് പാർക്കിലെ ഞങ്ങളുടെ ഈവൻ്റ് ക്യാൻസലായി എന്നറിയാനായി. ഞങ്ങൾ അന്ന് മഹാദേവപുരയിലെ വേറൊരു ഈവൻ്റ് ബുക്ക് ചെയ്തിരുന്നു. അത് പ്രശ്നങ്ങളൊന്നുമില്ലാതെ കടന്ന് പോയി. പിന്നീട് ഒരോരോ ഈവൻ്റും ക്യാൻസലായി. വിദേശത്ത് നിന്നെത്തിയ ഒരു ടെക്ക് പാർക്ക് എംബ്ളോയിയ്ക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നു. ബാംഗ്ളൂരിലെ ആദ്യത്തെ കേസ്. അതോടെ എല്ലാ ടെക്ക് പാർക്കുകളും…

"അങ്ങനെയൊരു കൊറോണ കാലം"

ചലച്ചിത്ര രംഗത്തെ ഒരു ബഹുമുഖ യുവപ്രതിഭയെ പരിചയപ്പെടുക

“ഇന്ത്യയിൽ നിന്നും പത്രപ്രവർത്തനത്തിൽ ബിരുദം നേടിയ ഞാൻ പത്ര രംഗത്തെ രചനാത്മകങ്ങളല്ലാത്ത എഴുത്താൽ തൃപ്തയാവാതെ ഇരിക്കുമ്പോഴാണ് എന്റെ ആത്മമിത്രം എന്നോട് ചോദിച്ചത്, എന്തുകൊണ്ട് നിനക്ക് തിരക്കഥാ രചന ശ്രമിച്ചുകൂടാ? ആ ചോദ്യമെന്റെ വഴി തുറക്കുകയായിരുന്നു… ” ഇന്ന് ഇതിനകം നാല് ഹ്രസ്വചിത്രങ്ങൾ(Idée Fixe”, Tabitha, Maa, Bandaid) എഴുതി സംവിധാനം ചെയ്ത് നിർമ്മിച്ച നിധേയ സുരേഷ് എന്ന യുവ പ്രതിഭ തന്റെ മനസ്സ് തുറക്കുകയാണ് Voyage LA ക്കു വേണ്ടി. ഇതിൽ Maa എന്ന ചിത്രം “Best LGBTQ Film” and “Best Indie Filmmaker” എന്നീ അവാർഡുകൾ നേടുകയുണ്ടായി. സമാജം മുൻപ്രസിഡണ്ട് പരേതനായ ചെറുകര പിഷാരത്ത് ഡോ.സി കെ ഉണ്ണിയുടെ മകൾ വീണയുടെയും തൊണ്ണങ്ങാമത്ത്…

"ചലച്ചിത്ര രംഗത്തെ ഒരു ബഹുമുഖ യുവപ്രതിഭയെ പരിചയപ്പെടുക"

ഗതാഗത വർഷങ്ങൾ – ചില പുതുവർഷ ചിന്തകൾ

മാനവരാശി മെനഞ്ഞെടുത്ത ദിനങ്ങൾ … മാസങ്ങൾ ….. വർഷങ്ങൾ ! കണക്കുകൂട്ടലുകളിൽ ലോകമാകെ ഒരു കുടക്കീഴിൽ സ്വാഗതമരുളി സ്വീകരിക്കുന്നവയിൽ ‘പുതുവർഷ പുലരിക്ക്‘ എന്തെന്നില്ലാത്ത ചമയവും ചാരുതയും പ്രാധാന്യവും നാം നൽകുന്നു. ആടിയും പാടിയും ആഘോഷിച്ചും ആ നിറമാർന്ന പകലവനെ വരവേൽക്കുന്നു. ഒരുമിച്ചനുഭവപ്പെടില്ലെങ്കിലും എല്ലാ ദേശങ്ങളിലും ഈ ‘പിറവി’ നടക്കുന്നു. എന്നിരുന്നാലും നിറഞ്ഞ മനസ്സോടെ ആനന്ദത്തോടെ, പകലവന്റെ തിരനോട്ടത്തിന് നാം കണ്ണും നട്ടിരിക്കുന്നു. തുടക്കവും ഒടുക്കവും സ്വാഭാവികമാണ് .ഇതിനിടയിലുള്ള കാലം നമ്മെ നാമാക്കുന്നു, നാടിനെ നാടാക്കുന്നു. പുതുവർഷത്തിന്റെ തുടക്കത്തിൽ നാം പ്രകടമാക്കുന്ന കൂട്ടായ്മ, എന്നും എപ്പോഴും ഈ പ്രപഞ്ചത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് പലവുരു ആശിച്ച് പോകാറുണ്ട്.  ‘മദ്ധ്യേയിങ്ങനെ കാണുന്ന നേരത്തു മത്സരിക്കുന്നതെന്തിനു നാം വൃഥാ’.  ഏത് പ്രതിബന്ധങ്ങളേയും…

"ഗതാഗത വർഷങ്ങൾ – ചില പുതുവർഷ ചിന്തകൾ"

തൃപ്പാദപൂജ 2019

– മുരളി മാന്നനൂർ     ശബരിമല മേൽശാന്തി ബ്രഹ്മശ്രീ വരിക്കശ്ശേരി വാസുദേവൻ നമ്പൂതിരിയുടെ 2018 -19 ലെ ഒരു വർഷത്തെ ശബരിമല ഏകാന്ത വാസത്തെ ആസ്പദമാക്കിയുള്ള ഒരു സംഗീത ദൃശ്യാവിഷ്കാരം ആണ് ഈ വീഡിയോ. സംവിധാനം നിർവഹിച്ചിരിക്കുന്നത് ശ്രീ ഹരികൃഷ്ണൻ. അച്ഛൻ: വല്ലപ്പുഴ കിഴീട്ടിൽ പിഷാരത്ത് ഉണ്ണികൃഷ്ണ പിഷാരോടി അമ്മ: കുറവൻക്കുന്ന്  പിഷാരത്ത് നിർമ്മല പിഷാരസ്യാർ 2+

"തൃപ്പാദപൂജ 2019"

എടപ്പാളിന്റെ പുരാവൃത്തത്തിലൊരു ഷാരടി രുചിപ്പെരുമ

രുചിപ്പെരുമയുമായി ഇന്ന് നമ്മുടെയിടയിൽ ഒന്നിലധികം ഹോട്ടൽ സംരംഭകരുണ്ട്. പക്ഷെ, ഇവിടെ പറയുന്നത് ഏകദേശം ഏഴു പതിറ്റാണ്ടിനു മുമ്പ് ഹോട്ടൽ നടത്തിയിരുന്ന ഒരു ഷാരടിയെ കുറിച്ചാണ്. അദ്ദേഹത്തിന്റെ കൈപ്പുണ്യത്തെക്കുറിച്ചാണ്. “എടപ്പാളിന്റെ പുരാവൃത്തം” എന്ന ഫെയ്‌സ് ബുക്ക് പരമ്പരയിൽ നജ്മു എടപ്പാൾ പരേതനായ പുതുക്കുളങ്ങര പിഷാരത്ത് നാരയണ പിഷാരടിയെയും അദ്ദേഹത്തിൻറെ “രാജ് ഹോട്ടലിനെയും” വിസ്തരിച്ചു പ്രതിപാദിക്കുന്നു. അദ്ദേഹത്തിന്റെ കാലശേഷം മകൻ എം പി രാജഗോപാൽ ഹോട്ടൽ നടത്തിയെങ്കിലും പിന്നീട് കെട്ടിട ഉടമ ഒഴിയാൻ ആവശ്യ പ്പെട്ടതിനെ തുടർന്ന് നിർത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ലേഖനം ഇവിടെ പുനരാവിഷ്‌ക്കരിക്കുന്നു.   “എടപ്പാളിന്റെ പുരാവൃത്തം” ഷാരോടിയും രാജ് ഹോട്ടലും   എടപ്പാളിന്റെ പുരാവൃത്തത്തിലെ അറിയപ്പെട്ട ഹോട്ടലാണ് ഷാരോടിയുടെ രാജ്. എടപ്പാളിലെ ആദ്യത്തെ വെജിറ്റേറിയൻ ഹോട്ടൽ…

"എടപ്പാളിന്റെ പുരാവൃത്തത്തിലൊരു ഷാരടി രുചിപ്പെരുമ"

കവിതാ മത്സരത്തിലെ വിജയികൾക്ക് അഭിനന്ദനങ്ങൾ

വെബ്‌സൈറ്റ് നടത്തിയ കവിതാ രചന മത്സരത്തിൽ വിജയികളായവരുടെ കവിതകൾ ഈ മാസത്തെ തുളസീദളത്തിൽ പ്രസിദ്ധീകരിച്ചതാണിത്. ഇതിലെ ഒന്നാം സ്ഥാനക്കാരനും രണ്ടാം സ്ഥാനക്കാരനും 500 രൂപ, 250 രൂപ എന്ന നിലക്കും മറ്റുള്ള പങ്കെടുത്തവർക്കെല്ലാം പ്രോൽസാഹനമെന്ന നിലക്ക് 100 രൂപ എന്ന നിരക്കിലും സമ്മാനം നൽകുന്നതാണ്. അവ അതാത് ശാഖാ സെക്രട്ടറിമാരെ അറിയിച്ച് അടുത്ത ശാഖാ മീറ്റിംഗിൽ വെച്ച് നൽകുവാനുള്ള ഏർപ്പാടുകൾ ചെയ്തു കഴിഞ്ഞു. വെബ്‌സൈറ്റ് എഡിറ്ററോറിയൽ അംഗം ശ്രീ വിജയൻ ആലങ്ങാട് അതാത് സെക്രട്ടറിമാരെ ബന്ധപ്പെട്ട് ഇക്കാര്യത്തിൽ വേണ്ടുന്ന ക്രമീകരണങ്ങൾ നടത്തുന്നുണ്ട്. ഇനിയും അറിയിപ്പു കിട്ടിയിട്ടില്ലാത്തവർ വിവരങ്ങൾക്ക് ശ്രീ വിജയൻ ആലങ്ങാടിനെ 90373 82486 ബന്ധപ്പെടുവാൻ താൽപര്യപ്പെടുന്നു പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും നന്ദി അറിയിക്കുന്നതോടൊപ്പം വിജയികൾക്ക്…

"കവിതാ മത്സരത്തിലെ വിജയികൾക്ക് അഭിനന്ദനങ്ങൾ"