പാലൂർ വടക്കേപിഷാരത്ത് ജയരാമൻ ഞങ്ങളുടെ സഹപാഠിയാണ്. വളരെ ചെറുപ്പത്തിൽ തന്നെ പോളിയോ വന്ന് തളർന്ന് പോയ കാലുകൾ തളർത്താത്ത മനസ്സുമായാണ് ഞങ്ങൾക്കൊപ്പം അവന്റെ ബാല്യവും കടന്നു വന്നത്. ആ തളർന്ന കാലിൽ കൈബലം കൊടുത്ത് അവൻ ഞങ്ങളിൽ ഒരാളായി കൂടെ നടന്നു. സ്കൂളിലേക്ക് ഉത്സവ പറമ്പുകളിലേക്ക്, കിലോമീറ്ററുകൾ അപ്പുറമുള്ള സിനിമാ തിയേറ്ററുകളിലേക്ക് .മാറ്റിനിക്കും ഒന്നാം കളിക്കും രണ്ടാം കളിക്കും ഒരടി പോലും പിന്നിലാകാതെ. വയ്യാത്ത കുട്ടി എന്ന പരിഗണന അവന് വേണ്ടിയിരുന്നില്ല. വിവരം കൊണ്ടോ വിവരക്കേട് കൊണ്ടോ ആരും നൽകിയിരുന്നതുമില്ല. അനാവശ്യമായ സഹതാപത്തിന്റെ നോട്ടം ഏൽക്കാതെ ഒരു പക്ഷേ ആ കാലത്തിന്റെ പ്രത്യേകത കൂടി ഉൾക്കൊണ്ട് വളർന്നതുകൊണ്ട് കൂടിയായിരിക്കണം അവന് തന്റെ ശരീരാവസ്ഥയിൽ യാതോരു വിഷമവും…
"ഒരു ജന്മത്തിന്റെ മുഴുവൻ നന്മകളുമായി ഒരാൾ"Literature Category: Biography
– സുരേഷ് ബാബു, വിളയിൽ കുട്ടിക്കാലത്തെ ആഘോഷങ്ങളിൽ ആൺകുട്ടികൾക്കിഷ്ടമില്ലാത്തതും ഏറ്റവും ദു:ഖനിർഭരവുമായ ആഘോഷം ഏതെന്ന് ചോദിച്ചാൽ തറവാട്ടിലുള്ളവരെല്ലാം ഒറ്റ സ്വരത്തിൽ പറയും . “അതിനെന്താ സംശം? തിരുവാതിര ന്നെ” അതുവരെ സവിശേഷമായ എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും അനുഭവിച്ചുകൊണ്ടിരുന്ന ഞങ്ങളെ, അച്ഛനടക്കമുള്ള ആണുങ്ങളെല്ലാം പെണ്ണ്ങ്ങളുടെ കൂടെ ചേർന്ന് നിഷ്ക്കരുണം ബഹിഷ്ക്കരിക്കുന്ന ഒരേ ഒരാഘോഷം. അതായിരുന്നു തിരുവാതിര. പെങ്ങന്മാരുടെയൊക്കെ അന്നത്തെ പവറ് കാണുമ്പം ദ്വേഷ്യം വരും. നേരത്തെയെണീറ്റ് കുളിച്ച് വാലിട്ട് കണ്ണഴുതി പൊട്ടും തൊട്ട് സുഗന്ധം പൂശി അണിഞ്ഞൊരുങ്ങി അവരങ്ങനെ നടക്കും. ചിലരൊക്കെ സ്വർണമാലയിടും. കാതില് കൊടക്കട്ക്കനിടും. തൊടിയിലിട്ട ഊഞ്ഞാലിൽ കേറി കാലും നീട്ടി വെച്ചാടും. എത്ര കെഞ്ചി പറഞ്ഞാലും ഇറങ്ങി തരില്ല. ഊഴം കാത്ത് കാത്ത്…
"ബാലമനസ്സിലെ ചില തിരുവാതിര സ്ത്രീവിരുദ്ധ ചിന്തകൾ"-വിജയൻ ആലങ്ങാട് നിറമാല എന്ന വമ്പൻ പരിപാടിക്ക് ഇനി രണ്ടു ദിവസം മാത്രം ബാക്കി. ഇതിന്റെ സംവിധായകൻ ബാബുവേട്ടൻ അഞ്ചു ദിവസം മുമ്പേ ഒരു ബാഗ് നിറച്ച് സാധനങ്ങളായി സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിപ്പോന്നതാണ്. അന്ന് തൊട്ടേ രാപ്പകലിലാതെ ഓടി നടക്കുകയാണ്. മുപ്പതോളം സിനിമകൾ ചെയ്ത മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനാണ് ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ ഇങ്ങനെ ജോലി ചെയ്യുന്നത്. ഒരു നിഴൽ പോലെ ഞാനും കൂടെയുണ്ട്. ഒരു കൂട്ടം ആയൂർവ്വേദ മരുന്നുകളുമായിട്ടാണ് ബാബുവേട്ടൻ വന്നിരിക്കുന്നത്. എന്റെ വീട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത്. മുറ തെറ്റാതെയുള്ള പഥ്യത്തോടെ വെളുപ്പിന് അഞ്ചരക്ക് ദിവസം ആരംഭിക്കുന്നു. പിന്നെ നിറമാലക്ക് വേണ്ടിയുള്ള നെട്ടോട്ടമാണ്. ഒരു സംവിധായകൻ എന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്ന പകിട്ടിനും…
"നാസിക് ഡോലും ഒരു പകലുറക്കവും"മെയ് 4, രാത്രി ഒമ്പതര സമയം. നിറമാലയുമായി ബന്ധപ്പെട്ട് ചൊവ്വര ശാഖയിലെ ഭവന സന്ദർശനം നടത്തുന്ന തിരക്ക്. അതിനിടയിൽ നിറമാലയുടെ നാളെ നടക്കാനിരിക്കുന്ന ചിത്രീകരണത്തിനു വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുന്നതിന് പല തവണ ബാബുവേട്ടൻ വിളിച്ചു കൊണ്ടേയിരിക്കുന്നു .മൂന്നു പേരുടെ ഷൂട്ടിംഗ് ആണ് തീരുമാനിച്ചിരിക്കുന്നത്. തിരക്കുകളിൽ കഴിയുന്ന രാജേട്ടന്റേയും ക്യാമറകളുടേയും ഒഴിവുകൾ നോക്കേണ്ടിയിരുന്നു. അതിനിടയിൽ പലതവണ എന്നെ വിളിച്ച് ലൊക്കേഷൻ സംബന്ധിച്ച കാര്യങ്ങൾ തിരക്കുന്നു. കഥാപാത്രങ്ങളോട് കൃത്യസമയത്ത് എത്തിച്ചേരന്നമെന്ന് പറയാൻ എന്നെ ഏൽപ്പിക്കുന്നു.മണർക്കാട് സുരേഷ്, രമാദേവി പിഷാരസ്യാർ, രാജി പിഷാരസ്യാർ എന്നിവരെയാണ് ഒരുക്കേണ്ടത്. മൂന്നു പേർക്ക് ഒരേ ലൊക്കേഷൻ ചേരാത്തതു കൊണ്ട് എന്റെ ഒരു അഭിപ്രായം ബാബുവേട്ടനോട് പറഞ്ഞു. നാളത്തെ ചിത്രീകരണം ആലുവ ശിവരാത്രി മണപ്പുറത്തു നിന്നും…
"രാവിലത്തെ ഷൂട്ടിംങ് വൈകീട്ടാക്കിയാൽ കൊഴപ്പോണ്ടോ?"നിറമാലയിൽ ഞങ്ങളുടെ ടീം ക്യാപ്റ്റനും, പ്രത്യേകിച്ച് എന്നെ എഴുത്തിന്റെ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുവരികയും ചെയ്ത നമ്മുടെ പ്രിയപ്പെട്ട ബാബുചേട്ടന്റെ സ്മരണക്കു മുമ്പിൽ, അദ്ദേഹത്തിന് ശ്രദ്ധാഞ്ജലിയർപ്പിച്ചുകൊണ്ട് തുടങ്ങട്ടെ. -വിജയൻ ആലങ്ങാട് നിറമാലയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ബാബുവേട്ടനും സിത്താര രാജേട്ടനും ഞാനും കൂടി ശ്രീ RLV ദാമോദര പിഷാരടിയുടെ വീട്ടിൽ പോകുകയുണ്ടായി. ഞങ്ങൾ ഉച്ചയോടെ കൂടെ മാത്രമേ അവിടെ എത്തുകയുള്ളൂ എന്നറിയച്ചതുകൊണ്ട് ഉച്ചയൂണ് അവിടെ നിന്നും കഴിക്കാനുള്ള എല്ലാ ഏർപ്പാടും നമ്മുടെ ഹരികൃഷ്ണൻ വിളിച്ചു പറഞ്ഞു ചെയ്തിരുന്നു. പക്ഷെ ബാബുവേട്ടൻ ചോറിന്റെ ഒപ്പം മോര് കാച്ചിയത് മാത്രമെ കഴിക്കുകയുള്ളൂ എന്നും പ്രത്യേകം അവരോട് പറഞ്ഞിരുന്നു. ജീവിതത്തിലെ ഏതു കാര്യവും നർമ്മത്തിന്റെ ഭാഷയിലൂടെ കാണുന്ന ബാബുവേട്ടൻ, ഉച്ചക്ക് RLV…
"കാച്ചിയ മോരും കുറെ മാങ്ങാണ്ടികളും"രണ്ടു വർഷം മുമ്പ് സമാജം നടത്തിയ നിറമാലയുടെ പിന്നാമ്പുറക്കാഴ്ചകൾ കോർത്തിണക്കിക്കൊണ്ട് ശ്രീ വിജയൻ ആലങ്ങാട് എഴുതുന്നു, ‘നിറമാല ചരിതം’. ‘നിറമാല ചരിതം’ ഉടൻ പരമ്പരയായി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നു. ചിരിയുടെ മാലപ്പടക്കത്തിനായി നമുക്ക് കാത്തിരിക്കാം. വരൂ, സന്ദർശിക്കൂ. 0
"നിറമാല ചരിതം"
Recent Comments