Panchari – Thrissur Dist. Fest. 2019

13+

To see photos of Panchari, please click on the gallery link below.

https://samajamphotogallery.blogspot.com/2019/12/

പഞ്ചാരിയെക്കുറിച്ച് ന്യൂസ് 24 ചാനലിൽ വന്ന വിശദമായ റിപ്പോർട്ട് കാണുവാൻ താഴെയുള്ള വീഡിയോലിങ്കു പ്ളേ ചെയ്യുക .
പിഷാരോടി സമാജം ചരിത്രത്തിലെ ഇത്രയും വാർത്താ പ്രാധാന്യം കിട്ടിയ ഒരു ഇവൻറ് ഇതാദ്യമായാണ്. അതിന് എല്ലാ മാദ്ധ്യമങ്ങളോടും ഉള്ള നന്ദി അറിയിക്കട്ടെ.

ഫ്ളവേഴ്സ് ചാനൽ CFO ശ്രീ ഋഷികേശ് പിഷാരോടിയോടുള്ള പ്രത്യേക നന്ദിയും രേഖപ്പെടുത്തട്ടെ.

ACV News report

പഞ്ചാരി – തൃശൂർ ജില്ലാ യുവജനോത്സവത്തിന് തൃശൂരിലെ ബാബു നാരായണൻ നഗറിൽ കേളികൊട്ടുയർന്നു.

അഞ്ചു ശാഖകൾക്കു വേണ്ടി അഞ്ചു യുവജന പ്രതിനിധികൾ രാവിലെ ദീപപ്രോജ്വലനം നടത്തി.

മുഖ്യാതിഥി ശ്രീ ബി കെ ഹരിനാരായണൻ നിലവിളക്കു കൊളുത്തി പഞ്ചാരിയുടെ ഔദ്യോഗിക ഉത്ഘാടനം നിർവഹിച്ചു.

പഞ്ചാരിയുടെ കാഴ്ചയൊരുക്കിക്കൊണ്ട് സമാജം ഫോട്ടോ ഗ്യാലറി തയ്യാറായിരിക്കുന്നു. ഇനിയും ചിത്രങ്ങൾ ലഭിക്കുന്നതനുസരിച്ച് അപ്ഡേറ്റ് ചെയ്യുന്നതുമാണ്. കാണുവാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


രാവിലെ 10ന് ഉദ്‌ഘാടനം: സംസ്ഥാന പുരസ്‌കാര ജേതാവായ പ്രശസ്ത ഗാനരചയിതാവ് ശ്രീ ബി. കെ. ഹരിനാരായണൻ .

മുഖ്യാതിഥികൾ: പ്രശസ്‌ത സംവിധായകൻ ശ്രീ മാധവ് രാംദാസ്, ഗായകൻ അനുപ്‌ ശങ്കർ

കലാപരിപാടികളുടെ ഉദ്ഘാടനം: മുൻ എം . പിയും സിനിമാതാരവുമായ ശ്രീ ഇന്നസെന്റ്.

മുഖ്യാതിഥികൾ: സംഗീത സംവിധായകനായ തിരക്കഥാകൃത്ത് ശ്രീ രതീഷ് വേഗ , ടി വി താരം അരുൺ രാഘവ്, സിനിമാതാരം കുമാരി ശ്രവണ.

കൂടാതെ വിവിധ മേഖലകളിലെ പ്രഗത്ഭരായ പല പ്രമുഖരും പങ്കെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

ഏവരെയും സാദരം ക്ഷണിച്ചു കൊള്ളുന്നു

വരിക പഞ്ചാരിയിൽ പങ്കാളികളാവുക..പിഷാരടി സമാജം ശാഖകളുടെ നട്ടെല്ലും വഴികാട്ടികളുമാണ് നമ്മുടെ മുതിർന്ന തലമുറ . ഓരോ ശാഖയുടെയും പ്രവർത്തനങ്ങളിൽ അവരുടെ പങ്കും പ്രവൃത്തി പരിചയവും വിലമതിക്കാനാവാത്തതാണ്. അതേ പോലെ നാം ഉറ്റുനോക്കുകയാണ് നമ്മുടെ യുവതലമുറയുടെ സമാജം വേദികളിലെയും പ്രവർത്തനങ്ങളിലെയും പങ്കാളിത്തം.

ഈയൊരു ഉദ്ദേശ്യലക്ഷ്യവുമായി പിഷാരോടി സമാജം യുവതലമുറക്ക് വേണ്ടി വീണ്ടും ഒരു പൂരം കൂടി ഒരുക്കുന്നു.യുവതലമുറയിലേക്ക് കൂടി സമാജപ്രവർത്തനം വ്യാപിപ്പിക്കാനും യുവ രക്തത്തെ ആകര്ഷിക്കത്തക്ക രീതിയിലും അവരുടേതായ ഇഷ്ടങ്ങളും കൂടി കണക്കിലെടുത്ത് സമാജത്തെ പുരോഗതിയിലേക്കു നയിക്കാൻ ജില്ലാ സമ്മേളനത്തെ ആഘോഷ പൂർവം നടത്തുക എന്ന ഉദ്ദേശത്തിലാണ് “പഞ്ചാരി” എന്ന പേരിൽ തൃശൂർ ജില്ലാ ഫെസ്റ്റ് 2019 നടത്താൻ തീരുമാനിച്ചിരിക്കുന്നത്. വളരെയേറെ മുന്നൊരുക്കത്തോടെ നടത്തുന്ന പഞ്ചാരിയുടെ വേദിയിൽ പിഷാരടി യുവതലമുറ ആടിത്തിമിർക്കണം. ഇനിയുള്ള മണിക്കൂറുകളിൽ നമ്മുടെ മനസ്സിൽ “പഞ്ചാരി” മാത്രം.

ഡിസംബർ 28ന്‌ ബാബു നാരായണൻ നഗറിലെ ഭാരതീയ വിദ്യാഭവൻ എ/സി ഹാളിൽ വെച്ച് മികച്ച ദൃശ്യ ശ്രവ്യ കലാ പ്രകടനങ്ങളുടെ ഒരു വിരുന്ന് ഒരുക്കുകയാണ്.

വരിക ..

പഞ്ചാരിയിൽ പങ്കാളികളാവുക, അണികളാവുക, അലിഞ്ഞു ചേരാം നമുക്കീ കലാമേളയിൽ ..

കൺവീനർ
രാജൻ സിതാര

https://samajamphotogallery.blogspot.com/2019/11/blog-post.html

4 thoughts on “Panchari – Thrissur Dist. Fest. 2019

  1. ഈ ഉദ്യമതിനു എല്ലാ വിജയാശംസകളും നേരുന്നു.

    2+

Leave a Reply

Your email address will not be published. Required fields are marked *