നൂറിൻ നറുനിലാവ്

കുഞ്ചുക്കുട്ടി – കുഞ്ചുവും, കുട്ടിയും നിഷ്കളങ്കതയുടെ പര്യായങ്ങളാവുമ്പോൾ, ഒരു കുട്ടിയുടെ പേരെന്ന് ധരിച്ചു അല്ലെ ! എന്നാലല്ല. നൂറു വയസ്സെത്തി നിൽക്കുന്ന ഞങ്ങളുടെ കൊച്ചു സുന്ദരിയായ കുഞ്ചുക്കുട്ടിയെ കുറിച്ചാണ് ഈ കുറിപ്പ്. മുടവന്നൂർ പിഷാരത്തെ ഉമാദേവി പിഷാരസ്യാരാണ് ഈ ചെറു കുറിപ്പിലെ നായിക. നൂറിന്റെ ചെറുപ്പത്തിൽ നിൽക്കുന്ന ഞങ്ങളുടെ സ്വന്തം അമ്മമ്മ. എൻറെ പരിചയം കഴിഞ്ഞ 23 വർഷക്കാലത്തെയാണ്. പേരക്കുട്ടിയുടെ വധുവായി ചെന്ന കാലം മുതൽ ഒരു കൂട്ടുകാരിയോടെന്ന പോലെ ധാരാളം അനുഭവ കഥകൾ അമ്മമ്മ പങ്കു വെച്ചിരുന്നു. ഒരമ്മമ്മയുടെ വാത്സല്യം ലഭിക്കാത്ത എനിക്ക് സിദ്ധിച്ച ഭാഗ്യമായിരുന്നു അമ്മമ്മയുമായുള്ള ചങ്ങാത്തം. അമ്മമ്മയെ അടുത്തറിയുന്തോറും അത്ഭുതം തോന്നിയിരുന്നു. അനുഭവക്കാഴ്ചകളുടെ കെട്ടഴിച്ചാൽ ഒരു വലിയ കഥയായി മാറും. അതിൽ … Continue reading നൂറിൻ നറുനിലാവ്