പല്ലാവൂര്‍ അപ്പു മാരാര്‍ പുരസ്‌കാരം പല്ലാവൂര്‍ രാഘവ പിഷാരടിക്ക്

– മുരളി മാന്നനൂർ   2018ലെ സംസ്ഥാന പല്ലാവൂര്‍ അപ്പു മാരാര്‍ പുരസ്‌കാരം പല്ലാവൂര്‍ രാഘവ പിഷാരടിക്കു നല്‍കും. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സാംസ്‌കാരിക വകുപ്പ് അണ്ടര്‍ സെക്രട്ടറി വൈ. മുഹമ്മദ് റിജാം, കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ . ടി കെ നാരായണന്‍, പെരുവനം കുട്ടന്‍ മാരാര്‍, കലാമണ്ഡലം നാരായണന്‍ നമ്പീശൻ, പ്രൊഫ. ടി എന്‍ വാസുദേവന്‍ എന്നിവരടങ്ങിയ സമിതിയാണ് പല്ലാവൂര്‍ അപ്പു മാരാര്‍ പുരസ്‌കാരം നിശ്ചയിച്ചത്. ശ്രീ രാഘവ പിഷാരോടിക്ക് പിഷാരോടി സമാജത്തിൻറെ അഭിനന്ദനങ്ങൾ! അദ്ദേഹത്തെക്കുറിച്ച് കൂടുതലറിയാൻ അദ്ദേഹത്തിന്റെ പേജ് നോക്കുക http://www.pisharodysamajam.com/personality/pallavur-raghava-pisharody/ 1+