കോങ്ങാട് ശാഖ 2021സപ്തംബർ മാസ യോഗം

പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ സപ്തംബർ മാസത്തെ യോഗം 12-09-21 ഞായറാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനായി നടത്തി.

രാധാലക്ഷ്മി പ്രാർത്ഥനയും ഉഷ പുരാണ പാരായണവും നടത്തി. യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സുരേഷ് കുമാർ സ്വാഗതമാശംസിച്ചു.

കഴിഞ്ഞ ഒരു മാസക്കാലയളവിൽ നിര്യാതരായ തിപ്പിലിശ്ശേരി പിഷാരത്ത് കുട്ടിക്കൃഷ്ണ പിഷാരോടി, ആനായത്ത് കാട്ട്തൃക്കോവിൽ പിഷാരത്ത് വിജയലക്ഷ്മി പിഷാരസ്യാർ, എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ആത്മശാന്തിക്കായി മൗന പ്രാർത്ഥന നടത്തുകയും ചെയ്തു.

കേന്ദ്രത്തിലെ പുതിയ ഭാരവാഹികളെ അനുമോദിച്ചു. പ്രസിഡണ്ട് ഉപക്രമ പ്രസംഗത്തിൽ മെമ്പർഷിപ്പ് പിരിവ് കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും സുഗമമായി നടക്കുന്നതായി അറിയിച്ചു.

റിപ്പോർട്ടും കണക്കും അവതരിപ്പിച്ചത് അംഗീകരിച്ച് പാസ്സാക്കി. ചർച്ചയിൽ ശാഖയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. ശാഖയിലെ രണ്ട് അംഗങ്ങൾക്ക് കൂടി പെൻഷൻ അനുവദിച്ചതിനും ഓണത്തിന് സമ്മാനമായി ഓണപ്പുടവ നൽകിയതിനും കോങ്ങാട് ശാഖയുടെ സന്തോഷവും അനുമോദനവും രേഖപ്പെടുത്തി.

ശ്രീ .അച്ചുണ്ണി പി ഷാരോടി ശാഖാ പ്രവർത്തനത്തിൽ അവിസ്മരണീയമായ പങ്കുവഹിച്ച വ്യക്തികളെ അനുസ്മരിച്ചു. യോഗത്തിൽ പങ്കെടുത്ത എല്ലാ വർക്കും യോഗം നടത്താൻ നേതൃത്വം നൽകിയ ഹരിദാസനും പ്രത്യേകം നന്ദി രേഖപ്പെടുത്തി. 12.30ന് യോഗം അവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *