ആർ ശ്രീകുമാറിന് 2020 – 21 ലെ കേരള സംസ്ഥാന PTA വിദ്യാഭ്യാസ അവാർഡ്

ശ്രീ ആർ ശ്രീകുമാറിന് 2020 – 21 ലെ മികച്ച ഗവൺമെന്റ് യു പി സ്കൂൾ അദ്ധ്യാപകനുള്ള  കേരള സംസ്ഥാന PTA വിദ്യാഭ്യാസ അവാർഡ് ലഭിച്ചു. പുലിപ്പാറക്കുന്ന് ഗവ. എൽ പി സ്കൂൾ ഹെഡ് മാസ്റ്റർ ആയ ശ്രീകുമാർ കാരൂർ പിഷാരത്ത് പരേതനായ ഗോപാല പിഷാരടിയുടെയും പരേതയായ രാമപുരത്ത് പിഷാരത്ത് ഭാഗീരഥി പിഷാരസ്യാരുടെയും മകനാണ്. ഭാര്യ – പ്രീത – കാട്ടകാമ്പാൽ പിഷാരം. മക്കൾ – നവ്യ ശ്രീകുമാർ, അരവിന്ദ് ശ്രീകുമാർ. ശ്രീകുമാർ മാസ്റ്റർക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ! 12+

"ആർ ശ്രീകുമാറിന് 2020 – 21 ലെ കേരള സംസ്ഥാന PTA വിദ്യാഭ്യാസ അവാർഡ്"

നാരായണീയ ദിനം ഡിസംബർ 13 ന് ആസ്ഥാന മന്ദിരത്തിൽ

സമ്പൂർണ്ണ നാരായണീയ പാരായണം പ്രിയപ്പെട്ടവരേ, ഡിസംബർ 13 തിങ്കളാഴ്ച്ച പാവനമായ നാരായണീയ ദിനമാണെന്നറിയാമല്ലോ. നാരായണീയ ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് സമ്പൂർണ്ണ നാരായണീയ പാരായണം ആദ്യമായി തുടങ്ങി വെച്ചത് നമ്മുടെ കുലപതിയും സംസ്കൃത പണ്ഡിതനുമായ കെ. പി. നാരായണ പിഷാരോടിയാണ്. അറുപതു വർഷം അതായത് അദ്ദേഹത്തിന്റെ ജീവിതാവസാനം വരെ അദ്ദേഹം  അത് നടത്തി വന്നിരുന്നു. ഈ വർഷം  കുലപതി കെ പി നാരായണ പിഷാരോടിയ്ക്കുള്ള സ്മരണാഞ്ജലിയായി പിഷാരോടി സമാജം ആസ്ഥാനമന്ദിരത്തിൽ വെച്ച് നാരായണീയ പാരായണം നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം  ആദരവോടെ അറിയിക്കുന്നു. ശ്രീമതി എ. പി. സരസ്വതിയുടെയും ശ്രീ ജി. പി. നാരായണൻ കുട്ടിയുടെയും നേതൃത്വത്തിൽ അന്നേ ദിവസം സമ്പൂർണ്ണ നാരായണീയ പാരായണത്തോടെ നാരായണീയ ദിനം…

"നാരായണീയ ദിനം ഡിസംബർ 13 ന് ആസ്ഥാന മന്ദിരത്തിൽ"

എ പി സരസ്വതി ടീച്ചർക്ക് എ എസ് ശ്രീദേവി ബ്രാഹ്മണിയമ്മ സ്മാരക പുരസ്‌കാരം

തുളസീദളം ചീഫ് എഡിറ്റർ ശ്രീമതി എ പി സരസ്വതി ടീച്ചർക്ക് എ എസ് ശ്രീദേവി ബ്രാഹ്മണിയമ്മ സ്മാരക പ്രഥമ പുരസ്‌കാരം ലഭിച്ചിരിക്കുന്നു. ശ്രീദുർഗ്ഗ കലാനിലയം പൂർവ്വ വിദ്യാർത്ഥികൾ എ എസ് ശ്രീദേവി ബ്രാഹ്മണിയമ്മയുടെ പ്രഥമ ചരമ ദിനത്തിൽ നൽകുന്ന പുരസ്‌കാരം എ പി സരസ്വതി ടീച്ചറുടെ സംസ്കൃത അദ്ധ്യാപിക, കൈകൊട്ടിക്കളി എന്ന കലയ്ക്കു നൽകിയ സംഭാവനകൾ എന്നിവ കണക്കിലെടുത്താണ് നൽകുന്നത്. 2021 ഡിസംബർ 8 നു ഉച്ചക്ക് 2 മണിക്ക് പനങ്ങാട്ടുകര ഗ്രാമീണ വായനശാല ഹാളിൽ ചേരുന്ന ശ്രീദേവി ബ്രാഹ്മണിയമ്മ അനുസ്മരണ സമ്മേളനത്തിൽ വെച്ച് പുരസ്‌കാരം നൽകും. സരസ്വതി ടീച്ചർക്ക് വെബ്‌സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ! കൂടുതൽ വിവരങ്ങൾക്ക് നോട്ടീസ് കാണാം… 7+

"എ പി സരസ്വതി ടീച്ചർക്ക് എ എസ് ശ്രീദേവി ബ്രാഹ്മണിയമ്മ സ്മാരക പുരസ്‌കാരം"

തൃശൂരിൽ മിനി AC ഓഡിറ്റോറിയം മിതമായ നിരക്കിൽ വാടകക്ക്

പിഷാരോടി സമാജത്തിന്റെ ആസ്ഥാന മന്ദിരം നവീകരിച്ച വിവരം സമുദായ അംഗങ്ങൾക്ക് അറിവുള്ളതാണല്ലോ. ആസ്ഥാനമന്ദിരത്തിൽ 3 ഹാളുകൾ ആണ് ഉള്ളത്. താഴത്തെ നിലയിൽ പിഷാരോടിമാരുടേതായ പിണ്ഡം അടിയന്തിരം ക്രിയാദികളോടെ നടത്തുന്നുണ്ട്. രണ്ടാം നിലയിൽ “പണ്ഡിതരത്നം കെ പി നാരായണ പിഷാരോടി AC ഓഡിറ്റോറിയവും” മൂന്നാം നിലയിൽ അതെ വലിപ്പത്തിലുള്ള ഡൈനിംഗ് ഹാളുമാണ് ഉള്ളത്. കോവിഡ് സാഹചര്യത്തിലും AC ഓഡിറ്റോറിയത്തിലും, ഡൈനിംഗ് ഹാളിലും വളരെ സൗകര്യത്തോടെ പരിപാടികൾ നടത്തി വരുന്നു. ഓഡിറ്റോറിയത്തിൽ 145 പേർക്ക് ഇരിക്കാവുന്ന സൗകര്യവും ഡൈനിംഗ് ഹാളിൽ ഒരു പ്രാവശ്യം 70 പേർക്ക് ഭക്ഷണം കഴിക്കാവുന്ന സൗകര്യവും ഉണ്ട്. മറ്റ് സമുദായക്കാരും ഈ സൗകര്യങ്ങൾ ഉപയോഗിക്കുന്നുമുണ്ട്. നമ്മൾ (പിഷാരോടി കുടുംബങ്ങൾ ) ഈ സൗകര്യങ്ങൾ വേണ്ട…

"തൃശൂരിൽ മിനി AC ഓഡിറ്റോറിയം മിതമായ നിരക്കിൽ വാടകക്ക്"

പിഷാരോടി എജുകേഷണൽ സൊസൈറ്റിയുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് കേരള സർക്കാരിന്റെ എല്ലാ പിന്തുണയും നൽകും – റവന്യു മന്ത്രി കെ രാജൻ

പിഷാരോടി എഡ്യൂക്കേഷൻ & വെൽഫെയർ സൊസൈറ്റിയുടെ വിദ്യാഭ്യാസ അവാർഡ്, സ്ക്കോളർഷിപ്പ് വിതരണവും പ്രമുഖ കലാകാരന്മാരെ ആദരിക്കലും 28/11/2021 ന് പിഷാരോടി സമാജം ആസ്ഥാനമന്ദിരത്തിൽ വച്ച് നടന്നു. പിഷാരോടി സമാജം ജനൽ സെക്രട്ടറി കെ പി ഹരികൃഷ്ണൻ ഏവരേയും സ്വാഗതം ചെയ്തു. പിഷാരോടി സമാജം പ്രസിഡന്റ് ശ്രീ എ രാമചന്ദ്ര പിഷാരോടി അദ്ധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പ്രാഥമിക തലങ്ങളിൽ എ പ്ലസ്സ് നേടുക എന്നതിനുപരി ആത്യന്തികമായി നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ ജീവിതത്തിൽ എ പ്ലസ്സ് വിജയങ്ങൾ നേടുകയെന്നാവണം എന്ന് അദ്ദേഹം ഊന്നി പറഞ്ഞു. വലിയ വിദ്യാഭ്യാസ ധനസഹായങ്ങൾ ഏർപ്പെടുത്തി നൽകുന്നതിലൂടെ അത്…

"പിഷാരോടി എജുകേഷണൽ സൊസൈറ്റിയുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് കേരള സർക്കാരിന്റെ എല്ലാ പിന്തുണയും നൽകും – റവന്യു മന്ത്രി കെ രാജൻ"

“ഇൻട്രോമെറ്റ് 2021” പ്രമുഖ ശാസ്ത്രജ്ഞനായിരുന്ന പി.ആർ.പിഷാരടിയെ ആദരിക്കും

ഇന്ത്യൻ മെറ്റീരിയോളജിക്കൽ സൊസൈറ്റിയുടെ കൊച്ചി ചാപ്റ്ററിന്റെ സഹകരണത്തോടെ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ (കുസാറ്റ്) നേതൃത്വത്തിൽ ചൊവ്വാഴ്ച മുതൽ സംഘടിപ്പിക്കുന്ന ഉഷ്ണമേഖലാ കാലാവസ്ഥയെക്കുറിച്ചുള്ള ഇന്റർനാഷണൽ സിമ്പോസിയം (‘ഇൻട്രോമെറ്റ് 2021’) കേരളത്തിലെ മൂന്ന് പ്രമുഖ ശാസ്ത്രജ്ഞരെ ആദരിക്കും. – ആർ.അനന്തകൃഷ്ണൻ, അന്ന മൊടയിൽ മണി, പി.ആർ.പിഷാരടി, രാജ്യത്തെ കാലാവസ്ഥാ ഗവേഷണത്തിൽ ഗണ്യമായ സംഭാവന നൽകിയവർ. സിമ്പോസിയത്തിൽ ശാസ്ത്രജ്ഞരെ ആദരിക്കുന്നതിനായി ഇന്ത്യൻ തപാൽ വകുപ്പ് ചൊവ്വാഴ്ച പ്രത്യേക തപാൽ കവറുകൾ പുറത്തിറക്കുമെന്ന് അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ച് സ്ഥാപക ഡയറക്ടർ കെ.മോഹൻകുമാർ പറഞ്ഞു. അവരെ ആദരിച്ചുകൊണ്ട് അനുസ്മരണ പ്രഭാഷണങ്ങളും ഉണ്ടായിരിക്കും. പി.ആർ. പിഷാരടി അന്താരാഷ്‌ട്ര പ്രശസ്തി നേടിയ, ‘ഇന്ത്യൻ റിമോട്ട് സെൻസിംഗിന്റെ പിതാവ്’…

"“ഇൻട്രോമെറ്റ് 2021” പ്രമുഖ ശാസ്ത്രജ്ഞനായിരുന്ന പി.ആർ.പിഷാരടിയെ ആദരിക്കും"

Award & Scholarship Distribution Function

We welcome all to the Award & Scholarship Distribution function of this year which will be inaugurated by Adv. K Rajan, Hon. Minister for Revenue of Kerala, wherein we will also be felicitating Senior Maddalam Artiste  Shri. Kongad Sukumaran, Senior Krishnattam Artiste Shri. T P Narayana Pisharody, Upcoming Mural Artiste Shri. Santhosh Mavoor,    Kathakali Artiste Shri. Kottakkal Hareeswaran. An art exhibition by our members is also being arranged on the same day. The detailed…

"Award & Scholarship Distribution Function"

സമാജം ചിത്രകലാ പ്രദർശനം ഒരുക്കുന്നു

ചിത്രകലയിൽ അഭിരുചിയുള്ളവർക്കായി നവംബർ 28നു പിഷാരോടി സമാജം ആസ്ഥാന മന്ദിരത്തിൽ അവാർഡ് വിതരണ സമ്മേളനത്തോടനുബന്ധിച്ച് ഒരു ചിത്രകലാ പ്രദർശനം ഒരുക്കുന്നു. 10 വയസ്സിനു മുകളിലുള്ളവർക്കാണ് ഇതിൽ പങ്കെടുക്കാൻ കഴിയുക. A-2, A-3 സൈസ് അളവിലുള്ള ചിത്രങ്ങൾ ആയിരിക്കണം ഇതിനായി ഒരുക്കേണ്ടത്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ പേര് വിവരങ്ങൾ മുൻകൂട്ടി അറിയിക്കേണ്ടതാണ്. പ്രദർശനത്തിനുള്ള ചിത്രങ്ങൾ നവംബർ 25ന് മുമ്പേ സമാജം ആസ്ഥാന മന്ദിരത്തിൽ എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 7304470733 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. ജന. സെക്രട്ടറി 1+

"സമാജം ചിത്രകലാ പ്രദർശനം ഒരുക്കുന്നു"

ഗുരുവായൂർ ഗസ്റ്റ് ഹൗസ് മാനേജർ ശ്രീ അച്ചുത പിഷാരടിക്ക് യാത്ര അയപ്പ്

കഴിഞ്ഞ ആറുവർഷക്കാലം ഗുരുവായൂരിലെ പിഷാരോടി സമാജം ഗസ്റ്റ് ഹൗസ് മാനേജറായി പ്രവർത്തിച്ചു വന്നിരുന്ന ശ്രീ അച്ചുതപ്പിഷാരടിക്ക് 1-11=2021 ന് ഗസ്റ്റ് ഹൗസിൽ വച്ച് സമാജം പ്രസിഡണ്ടിൻെറ അദ്ധ്യക്ഷതയിൽ ചേർന്ന വിശേഷാൽ യോഗത്തിൽ വച്ച് സമുചിതമായി യാത്ര അയപ്പ് നല്കി. പ്രസിഡണ്ട് ശ്രീ രാമചന്ദ്ര പിഷാരോടി അച്ചുതപ്പിഷാരടിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ജനറൽ സെക്രട്ടറി കെ പി ഹരികൃഷ്ണൻ സ്നേഹോപഹാരം സമർപ്പിച്ചു. സമാജം പ്രസിഡണ്ട്, ജനറൽ സെക്രട്ടറി എന്നിവർക്ക് പുറമെ സമാജം ജോ. സെക്രട്ടറി ശ്രീ കെ പി ഗോപകുമാർ, PP& TDT സെക്രട്ടറി ശ്രീ വി പി രാധാകൃഷ്ണൻ, PP&TDT ജോ സെക്രട്ടറി ശ്രീ പി മോഹനൻ, PP&TDT ട്രഷറർ ശ്രീ കെ പി രവീന്ദ്രൻ…

"ഗുരുവായൂർ ഗസ്റ്റ് ഹൗസ് മാനേജർ ശ്രീ അച്ചുത പിഷാരടിക്ക് യാത്ര അയപ്പ്"

CA അഖിൽ മോഹനന് അഭിനന്ദനങ്ങൾ

പാലക്കാട് ശാഖ മെമ്പർമാരായ ശ്രീ കരിമ്പുഴ പിഷാരത്തെ മോഹനൻറെയും മുണ്ടൂർ അനുപുരത്ത് പിഷാരത്ത് ഓമനയുടെയും പുത്രൻ അഖിൽ മോഹനൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസ ഓഫ് ഇന്ത്യയുടെ സി എ ഫൈനൽ പരീക്ഷയിൽ (2021 ജൂണിൽ നടന്നത്) വിജയിച്ചിരിക്കുന്നു. അഖിൽ മോഹനന് പാലക്കാട് ശാഖ എല്ലാവിധ ആശംസകളും നേരുന്നു. അതോടൊപ്പം അദ്ദേഹത്തിൻറെ ഭാവി ഭാസുരം ആകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു 22+

"CA അഖിൽ മോഹനന് അഭിനന്ദനങ്ങൾ"