NATIONAL SCHOOL RATHNA TEACHER’S AWARD FOR GEETHA PISHARODY

ഈ വർഷത്തെ School Academy-Joyalukkas നൽകുന്ന NATIONAL SCHOOL RATHNA TEACHER’S AWARD ശ്രീമതി ഗീത പിഷാരോടിക്ക് ലഭിച്ചു. അക്കാദമിക മികവ്, ഭൗതിക സാഹചര്യങ്ങൾ ഒരുക്കൽ,പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ,വികസന കാഴ്ചപ്പാട്, പൊതുജന പങ്കാളിത്തം, ഓൺലൈൻ പഠനം ഒരുക്കൽ,ഗൂഗ്ൾ മീറ്റ് വഴിയുള്ള ക്ലാസുകളുടെ സംഘാടനം, അഡ്മിഷൻ വർദ്ധനവ്, മികച്ച പൊതുജനാഭിപ്രയം തുടങ്ങി പാഠ്യ-പാഠ്യേതര രംഗത്ത് മികവാർന്ന പ്രവർത്തനം നടത്തിയ സ്കൂളുകൾക്കും , അധ്യാപകർക്കുമുള്ള അംഗീകാരപത്രമാണ് School Academy-Joyalukkas Best School Award & School Rathna National Teacher’s Award 2021. School Rathna National Teacher’s Award 2021 ശ്രീമതി ഗീത പിഷാരോടിക്ക് ഡിസംബർ 21നു വൈകീട്ട് 3.30 PM ന് Mall of Joy…

"NATIONAL SCHOOL RATHNA TEACHER’S AWARD FOR GEETHA PISHARODY"

വെള്ളാരപ്പള്ളി അഖിലിന് കേരള ഫോക് ലോർ അക്കാദമി വജ്രജൂബിലി ഫെലോഷിപ്പ്

കേരള ഫോക് ലോർ അക്കാദമി വജ്രജൂബിലി ഫെലോഷിപ്പിന്(പഞ്ചവാദ്യം-മദ്ദളം) വെള്ളാരപ്പള്ളി അഖിൽ അർഹനായി. അകതിയൂർ പിഷാരത്ത് ഉണ്ണികൃഷ്ണന്റെയും, തിരുവൈരാണിക്കുളം പിഷാരത്ത് സുകന്യയുടെയും മകനാണ് അഖിൽ. അഖിലിന് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ ! 6+

"വെള്ളാരപ്പള്ളി അഖിലിന് കേരള ഫോക് ലോർ അക്കാദമി വജ്രജൂബിലി ഫെലോഷിപ്പ്"

ഹരികൃഷ്ണൻ ഷാരുവിൻറെ “മസ്സിലൻ” പ്രേക്ഷക ശ്രദ്ധ നേടി മുന്നോട്ട്

ഹരികൃഷ്ണൻ ഷാരു സംവിധാനം നിർവ്വഹിച്ച “മസ്സിലൻ” എന്ന ഹ്രസ്വ ചിത്രം പ്രേക്ഷക ശ്രദ്ധ നേടി മുന്നോട്ട്. സംവിധാനം, മുഖ്യ കഥാപാത്രം എന്നീ റോളുകൾ നിർവ്വഹിച്ച ഹരികൃഷ്ണൻ വല്ലപ്പുഴ കിഴീട്ടില്‍ പിഷാരത്ത് ഉണ്ണിക്കൃഷ്ണ പിഷാരോടിയുടെയും കരിക്കാട്ട് ആനായത്ത് പിഷാരത്ത് നിര്‍മ്മല പിഷാരസ്യാരുടേയും മകനാണ്. ബോധി മീഡിയ എന്ന യുട്യൂബ് ചാനലിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. സമാജം വൈസ് പ്രസിഡണ്ട് ശ്രീ എം പി സുരേന്ദ്രൻ മാഷും ഇതിൽ ചെറിയൊരു വേഷം ചെയ്തിട്ടുണ്ട്. ചിത്രം കാണാം… 9+

"ഹരികൃഷ്ണൻ ഷാരുവിൻറെ “മസ്സിലൻ” പ്രേക്ഷക ശ്രദ്ധ നേടി മുന്നോട്ട്"

40th Annual Celebrations of Mumbai

Dear Member, We have great pleasure in inviting you for this year’s Annual Day Celebration to be held online, the Inaugural function through Google Meet at 7 pm on 25th December 2021 and programs through Pisharody Samajam You Tube channel over two days, at 8 pm on 25th & 26th December 2021 with variety entertainment programs. Link for Meeting: https://meet.google.com/uez-wcgu-ggh T V Maniprasad Secretary, Pisharody Samajam, Mumbai 3+

"40th Annual Celebrations of Mumbai"

സദനം രാമചന്ദ്രമാരാർ സ്മാരക വാദ്യകലാ പുരസ്കാരം ഒറ്റപ്പാലം ഹരിക്ക്

മട്ടന്നൂർ പഞ്ചവാദ്യ സംഘം നൽകുന്ന ഇത്തവണത്തെ മദ്ദളവാദ്യ കലാനിധി  സദനം രാമചന്ദ്രമാരാർ സ്മാരക വാദ്യകലാ പുരസ്കാരം, തിമില വാദന കലയിലെ അതുല്യ പ്രതിഭ ശ്രീ ഒറ്റപ്പാലം ഹരിക്കു നൽകുന്നതാണെന്ന് സംഘാടകർ അറിയിച്ചു. , സദനം രാമചന്ദ്രമാരാർ സ്മാരക എൻഡോവ്മെന്റ് അവാർഡ്‌ വാദ്യകലാകാരൻ ശ്രീ നടുവട്ടം നിത്യാനന്ദനും നൽകുന്നതാണ്. അവാർഡുകൾ ജനുവരി 9 നു മട്ടന്നൂരിൽ വെച്ച് നടക്കുന്ന അനുസ്‌മരണ ചടങ്ങിൽ സമ്മാനിക്കും. 11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങൾ. ശ്രീ ഹരിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും അഭിനന്ദനങ്ങൾ! 2+

"സദനം രാമചന്ദ്രമാരാർ സ്മാരക വാദ്യകലാ പുരസ്കാരം ഒറ്റപ്പാലം ഹരിക്ക്"

രമേഷ് പിഷാരോടിയുടെ മൂന്നാമത്തെ ചിത്രം ഒരുങ്ങുന്നു

സംവിധായകൻ രമേഷ് പിഷാരോടിയുടെ മൂന്നാമത്തെ ചിത്രത്തിന്റെ സ്ക്രിപ്റ്റ് പണികൾ പുരോഗമിക്കുന്നതായി രമേഷ് പിഷാരടി അറിയിച്ചു. മോഹന്‍ലാല്‍, ഈശോ എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ സുനീഷാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്. നിര്‍മ്മാണം ആന്റോ ജോസഫ് ഫിലിം കമ്പനിയും, പ്രൊഡക്ഷന്‍ ഡിസൈനര്‍.ബാദുഷ എന്‍ എം ഉം ആണ്. ആദ്യ രണ്ടു ചിത്രങ്ങളായ പഞ്ചവർണ്ണ തത്ത, ഗാനഗന്ധർവ്വൻ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് രമേഷ് തന്റെ മൂന്നാമത്തെ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നത്. 9+

"രമേഷ് പിഷാരോടിയുടെ മൂന്നാമത്തെ ചിത്രം ഒരുങ്ങുന്നു"

വൈകക്ക് കൈരളി സരസ്വതി സാഹിത്യ പുരസ്കാരം

കൈരളി സരസ്വതി സ്മാരക സാഹിത്യ സമിതി വിവിധ സാഹിത്യ മേഖലകളിൽ നിന്നുമുള്ളവർക്ക് പുരസ്കാരം ( 20000 രൂപ വീതം) നൽകുന്നു. ഇതിൽ മിനിക്കഥ വിഭാഗത്തിൽ വൈക എന്ന ഗീത സതീഷ് പിഷാരോടിക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നു. താഴെപ്പറയുന്നവയാണ് മറ്റു പുരസ്‌കാരങ്ങൾ: നോവൽ – ജേക്കബ് ഏബ്രഹാം ( കുമരി), ചെറുകഥ – സ്മിതാ ദാസ് (ശംഖുപുഷ്പങ്ങൾ), ബാലസാഹിത്യം – കെ.എം. ഹാജറ ( പനിനീർപ്പൂവ്), വൈജ്ഞാനികം – ഡോ.എം.എൻ.ആർ.നായർ ( വിവിധ ഗ്രന്ഥങ്ങൾ), മിനിക്കഥ– വൈക ( വൈകയുടെ കഥകൾ). കൈരളി സരസ്വതി സ്മാരക സാഹിത്യ സമിതിയുടെ കൈരളി സരസ്വതി സാഹിത്യ പ്രതിഭാ പുരസ്കാരം രവിവർമ തമ്പുരാന് ആണ് നൽകുന്നത്. 25000 രൂപയും ശിൽപവും പ്രശംസാപത്രവും അടങ്ങുന്നതാണ്…

"വൈകക്ക് കൈരളി സരസ്വതി സാഹിത്യ പുരസ്കാരം"

ഗായത്രിക്ക് അഭിനന്ദനങ്ങൾ

ആലങ്ങാട് കൃഷ്ണപുരത്ത് പിഷാരത്ത് വേണുഗോപാലിൻ്റേയും ജയശ്രീയുടേയും മകൾ ഗായത്രി, കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ലൈഫ് സയൻസ് എന്ന വിഷയത്തിൽ എം.ഫിൽ (MPhil) നേടി. ഗായത്രി പിഷാരോടിക്ക് പിഷാരോടി സമാജത്തിൻ്റേയും വെബ്‌സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ! 13+

"ഗായത്രിക്ക് അഭിനന്ദനങ്ങൾ"

പെരുവനം കൃഷ്ണകുമാറിന് സുവർണ്ണ മുദ്ര പുരസ്‌കാരം

കാലടി ക്ഷേത്ര കലാസ്വാദക സമിതി പ്രസിദ്ധ തിമില വിദ്വാനായ ശ്രീ പെരുവനം കൃഷ്ണകുമാറിനെ (പെരുവനം തെക്കേ പിഷാരം )സുവർണ്ണ മുദ്ര പുരസ്‌കാരം നൽകി ആദരിച്ചു. കാലടി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടന്ന പഞ്ചവാദ്യോൽസവത്തോടനുബന്ധിച്ചാണ് ഈ ആദരം ചടങ്ങ് നടന്നത്. എല്ലാവർഷവും നൽകി വരുന്ന ഈ അഭിമാന പുരസ്‌കാരം മുൻ വർഷങ്ങളിൽ പല്ലാവൂർ രാഘവ പിഷാരോടിയടക്കമുള്ള പ്രഗത്ഭർക്ക് ലഭിച്ചിട്ടുണ്ട്. പഞ്ചവാദ്യം ക്ഷേത്രങ്ങളിൽ സാധാരണ ഉത്സവങ്ങളിലാണ് നടക്കാറ്. എന്നാൽ 24 വർഷമായി ഈ ക്ഷേത്രത്തിൽ നടക്കുന്ന പഞ്ചവാദ്യോത്സവം ആസ്വാദനത്തിന് വേണ്ടി മാത്രമാണ് എന്ന പ്രത്യേകതയുണ്ട്. കൃഷ്ണകുമാറിന്റെ ഭാര്യ കൊടകര ആറേശ്വരം പിഷാരത്ത് അംബിക. മക്കൾ: ഐശ്വര്യ വൈഭവ് ,അശ്വതി, മരുമകൻ വൈഭവ് (ചെറുകാട് പിഷാരം). ശ്രീ കൃഷ്ണ കുമാറിന് പിഷാരോടി…

"പെരുവനം കൃഷ്ണകുമാറിന് സുവർണ്ണ മുദ്ര പുരസ്‌കാരം"

തൃപ്പൂണിത്തുറ കൊച്ചപ്പൻതമ്പുരാൻ പുരസ്കാരം പെരുവനം പ്രകാശന്

2021 ലെ തൃപ്പൂണിത്തുറ കൊച്ചപ്പൻ തമ്പുരാൻ പുരസ്കാരം വാദ്യ കലാകാരൻ (ചെണ്ട)  പെരുവനം പ്രകാശന്. ശ്രീ ടി പി പ്രകാശൻ എന്ന കുട്ടി പെരുവനം തെക്കേ പിഷാരത്ത് പരേതനായ രാമ പിഷാരോടിയുടെയും എരുമപ്പെട്ടി തിപ്പല്ലൂർ പിഷാരത്ത് പരേതയായ ലക്ഷ്മിക്കുട്ടി പിഷാരസ്യാരുടെയും മകനാണ് സഹോദരങ്ങൾ മുകുന്ദൻ, ഗോപാലകൃഷ്ണൻ (വാദ്യ കലാകാരൻ-ചെണ്ട ), മുരളി (ഇലത്താളം). ശ്രീ പ്രകാശന്  പിഷാരോടി സമാജത്തിന്റെയും വെബ്സൈറ്റിന്റെയും അഭിനന്ദനങ്ങൾ! 6+

"തൃപ്പൂണിത്തുറ കൊച്ചപ്പൻതമ്പുരാൻ പുരസ്കാരം പെരുവനം പ്രകാശന്"