സെൻസസിൽ ഇരിഞ്ഞാലക്കുട ശാഖക്ക് 100% നേട്ടം

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖ സെൻസസ് വിവര ശേഖരണത്തിൽ, തങ്ങളുടെ ശാഖാ പരിധിയിലുള്ള എല്ലാ അംഗങ്ങളുടെയും വിവര ശേഖരണം നിശ്ചിത സമയ പരിധിക്കുള്ളിൽ നിർവ്വഹിക്കുന്ന ആദ്യ ശാഖയായിരിക്കുന്നു. ശാഖയിലെ എല്ലാ അംഗങ്ങളുടെയും ശാഖാ ഭാരവാഹികളുടെയും ആത്മാർത്ഥമായ സഹകരണം ഒന്ന് കൊണ്ട് മാത്രം ആണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. ഇത്തരുണത്തിൽ ശാഖാ സെക്രട്ടറിയും മദ്ധ്യമേഖല കോ-ഓർഡിനേറ്ററും കൂടിയായ ശ്രീ സി ജി മോഹനന്റെ പ്രവർത്തനങ്ങൾ പ്രത്യേകം പരാമർശമർഹിക്കുന്നു. അദ്ദേഹത്തിനും മറ്റു ശാഖാ ഭാരവാഹികൾക്കും ഇതിൽ സഹകരിച്ച എല്ലാ പിഷാരോടിമാർക്കും കേന്ദ്രത്തിന്റെയും വെബ് ടീമിന്റെയും നന്ദി അറിയിക്കട്ടെ. മറ്റു ശാഖകളും മേല്പറഞ്ഞ മാതൃക പിന്തുടർന്ന് എത്രയും വേഗം ഈ വിവര ശേഖരണം പൂർത്തിയാക്കുവാൻ പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കെ…

"സെൻസസിൽ ഇരിഞ്ഞാലക്കുട ശാഖക്ക് 100% നേട്ടം"

രമ പ്രസന്ന പിഷാരോടിക്ക് അക്ഷരസ്‌ത്രീ നോവൽ മത്സരത്തിൽ മൂന്നാം സ്ഥാനം

അക്ഷരസ്ത്രീ The Literary Woman സാഹിത്യക്കൂട്ടായ്മ, കേരളത്തിനകത്തും പുറത്തുമുളള മലയാളി വനിതകൾക്കായി മലയാളം നോവൽ മത്സരം നടത്തിയതിൽ പ്രശസ്ത കവയത്രി ശ്രീമതി രമ പ്രസന്ന പിഷാരോടിയുടെ കന്യാപർവ്വം എന്ന നോവൽ മൂന്നാം സ്ഥാനം നേടി. ശ്രീമതി രമ പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും അഭിനന്ദനങ്ങൾ ! 7+

"രമ പ്രസന്ന പിഷാരോടിക്ക് അക്ഷരസ്‌ത്രീ നോവൽ മത്സരത്തിൽ മൂന്നാം സ്ഥാനം"

പോലീസ് ജോലിക്കിടയിലും തേനീച്ച വളര്‍ത്തൽ ഹരമാക്കിയ ജയകുമാര്‍

തിരുനാരായണപുരത്ത് ഗോപാല പിഷാരോടിയും പഴേടത്ത് പിഷാരത്ത് മങ്കകുട്ടി പിഷാരസ്യാരുടേയും മൂന്ന് മക്കളില്‍ ഇളയവനായ ശ്രീ. പി.ജി. ജയകുമാര്‍

"പോലീസ് ജോലിക്കിടയിലും തേനീച്ച വളര്‍ത്തൽ ഹരമാക്കിയ ജയകുമാര്‍"

ആർ എൽ വി ദാമോദര പിഷാരോടിക്ക് ഡോ. കെ എൻ പിഷാരോടി സ്മാരക പുരസ്‌കാരം

ഡോ. കെ എൻ പിഷാരോടി സ്മാരക കഥകളി ക്ലബ്, ഇരിഞ്ഞാലക്കുടയുടെ 2021ലെ ഡോ. കെ എൻ പിഷാരോടി സ്മാരക കഥകളി പുരസ്‌കാരം ശ്രീ ആർ എൽ വി ദാമോദര പിഷാരോടി തുടങ്ങി പത്ത് കഥകളി കലാകാരന്മാർക്ക് നൽകും. 7500 രൂപയും പ്രശസ്തി പത്രവും അംഗവസ്ത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കോവിഡ് നിയന്ത്രണങ്ങൾക്ക് അയവു വരുന്നതനുസരിച്ച് നടത്തുന്ന വാർഷികാഘോഷ വേളയിൽ പുരസ്‌കാരം നല്കുന്നതാണെന്ന് ക്ലബ് സെക്രട്ടറി രമേശൻ നമ്പീശൻ പത്രപ്രസ്താവനയിൽ അറിയിച്ചു. ശ്രീ ആർ എൽ വി ദാമോദര പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും അഭിനന്ദനങ്ങൾ!   6+

"ആർ എൽ വി ദാമോദര പിഷാരോടിക്ക് ഡോ. കെ എൻ പിഷാരോടി സ്മാരക പുരസ്‌കാരം"

3rd Prize in Story Telling(District Level) for Devika

Devika Harikrishnan got District level 3rd Prize in Story telling in English Fest for Enhancing Language Skills(EFFELS) organized by Thrissur District Panchayath and District Institute for Education and Training (DIET). Earlier, she was  First in Cherpu sub-district Competition. Devika is the elder daughter of Shri. K P Harikrishnan of Kuthanoor Dakshinamoorthi Pisharam and Anitha of Manali Ramapurath Pisharam. Pisharody Samajam and Website Congratulate Devika on her achievement.   13+

"3rd Prize in Story Telling(District Level) for Devika"

അഞ്ജലി സുരേഷ് ISTE ബെസ്റ്റ് സ്റ്റുഡൻറ് 2021

കണ്ണൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ ഇന്ന് നടന്ന അവാർഡ് ദാന ചടങ്ങിൽ ISTE (ഇന്ത്യൻ സൊസൈറ്റി ഓഫ് ടെക്നിക്കൽ എഡ്യുക്കേഷൻ) കേരള വിഭാഗം(എൻജിനീയർമാരുടെ) ചെയർമാനിൽ നിന്ന് സംസ്ഥാന തലത്തിലെ മികച്ച വിദ്യാർത്ഥിക്കുള്ള അവാർഡ് അഞ്ജലി സുരേഷ് ഏറ്റുവാങ്ങുന്നു. അഞ്ജലി ചെറുതുരുത്തി ജ്യോതി എഞ്ചിനീറിങ് കോളേജിലെ സിവിൽ എഞ്ചിനീറിങ് വിഭാഗത്തിലെ ഏഴാം സെമസ്റ്റർ വിദ്യാർത്ഥിനിയാണ്. Asianet Star Singer Season 8 ലൂടെയും യുവചൈതന്യം പരിപാടികളിലൂടെയും സുപരിചിതയായ അഞ്ജലി പ്രശസ്ത കഥകളി സംഗീതാചാര്യൻ കോട്ടക്കൽ ഗോപാല പിഷാരടിയുടെ പൗത്രിയും കാവിൽ പിഷാരത്ത് സുരേഷിന്റെയും മുടവന്നൂർ പിഷാരത്ത് ബിന്ദുവിന്റേയും മകളുമാണ്. ഏക സഹോദരി അനുപമ. അഞ്ജലിക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും അഭിനന്ദനങ്ങൾ! 14+

"അഞ്ജലി സുരേഷ് ISTE ബെസ്റ്റ് സ്റ്റുഡൻറ് 2021"

പാലക്കാട് ശാഖ ഭാരോദ്വഹന പരിശീലകൻ എ പി ദത്തനെ ആദരിച്ചു.

പാലക്കാട് ശാഖ മെമ്പറായ സുപ്രസിദ്ധ ഭാരോദ്വഹന പരിശീലകൻ ശ്രീ എ പി ദത്തനെ 05-01-2022 ന് ശാഖാ ഭാരവാഹികൾ അദ്ദേഹത്തിൻറെ വസതിയിൽ ചെന്ന് ആദരിച്ചു. ഒളിമ്പിക്സ് മെഡൽ വിന്നർ ആയ മീരാഭായി ചാനുവിന്റെ സഹ പരിശീലകൻ ആയും ഈയിടെ ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്റിൽ നടന്ന ലോക വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ കോച്ച് ആയും പ്രവർത്തിച്ച ശ്രീ എ പി ദത്തനെ അദ്ദേഹം നാട്ടിലെത്തിയ അവസരത്തിൽ ശാഖാ ഭാരവാഹികൾ അദ്ദേഹത്തിന്റെ കല്ലേക്കുളങ്ങരയിലെ വസതിയിൽ എത്തി പൊന്നാട അണിയിച്ചും ശാഖയുടെ ആദരസൂചകമായി ഒരു ഫലകം നൽകിയും ആദരിച്ചു. തദവസരത്തിൽ വൈസ് പ്രസിഡണ്ട് ശ്രീ ടി പി ഉണ്ണികൃഷ്ണൻ അദ്ദേഹത്തിന് ആശംസകൾ നേരുകയും ശ്രീ ദത്തൻ ഇനിയും ഉയരങ്ങളിൽ എത്തി ചേരട്ടെ…

"പാലക്കാട് ശാഖ ഭാരോദ്വഹന പരിശീലകൻ എ പി ദത്തനെ ആദരിച്ചു."

First Rank in M-Tech Robotic Engineering for Sidharth N Pisharody

Sidharth N Pisharody, Saijyothi, Mukkattukara, Thrissur Secured First Rank with Distinction and Gold Medal for his Outstanding performance in M-Tech Robotic Engineering from Ramaiah University Bangalore, Karnataka 2019- 2021 Batch. Sindharth is S/o. T P Narayanan Kutty, Thekkuttu Pisharam, Pazhayannur & TG Jyothi, Thrikkur Pisharam. Pisharody Samajam, Thulaseedalam and Website congratulate him on this Special Achievement.   17+

"First Rank in M-Tech Robotic Engineering for Sidharth N Pisharody"

അച്യുത് കെ. പി ക്ക് ഇൻസ്പയർ അവാർഡ്

മികച്ച ശാസ്ത്ര ആശയം അവതരിപ്പിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന ഇൻസ്പയർ അവാർഡ് കാരാകുർശി ഗവ.ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അച്യുത് . കെ. പി ക്ക് ലഭിച്ചു. പതിനായിരം രൂപയാണ് അവാർഡ് തുക. കോങ്ങാട് ശാഖയിലെ കാരാകുർശി കിഴക്കേക്കര പിഷാരത്ത് രമേശിന്റേയും കല്ലുവഴി തെക്കേപ്പാട്ട് പിഷാരത്ത് രാധികയുടേയും മകനാണ് അച്യുത്. അച്യുതന് പിഷാരോടി സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ്സൈറ്റിന്റെയും അഭിനന്ദനങ്ങൾ 7+

"അച്യുത് കെ. പി ക്ക് ഇൻസ്പയർ അവാർഡ്"

ജസ്റ്റിസ് നാരായണ പിഷാരോടി വിരമിച്ചു

കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ആർ നാരായണ പിഷാരോടി വിരമിച്ചു. യാത്രയയപ്പ് ചടങ്ങിൽ ചീഫ് ജസ്റ്റിസ് എസ് മണികുമാർ, അഡ്വ. ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. നോർത്ത് പറവൂർ പെരുവാരത്തു പിഷാരത്ത് രാമപിഷാരടിയുടെ മകനായ നാരായണ പിഷാരോടി 1986ൽ മുൻസിഫായി സർവീസ് ആരംഭിച്ചു. ജില്ലാ ജഡ്ജി റാങ്കിൽ തൃശൂർ, തിരൂർ, പാലക്കാട്, കോഴിക്കോട്, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്രീകല. മകൻ: ശ്രീനാഥ്. ഒരുപക്ഷേ, ഹൈക്കോടതി ജഡ്ജിയായി ഉയരുന്നതിന് മുമ്പ് കോടതി സ്റ്റാഫായി സേവനമനുഷ്ഠിച്ച കേരള ഹൈക്കോടതിയുടെ ചരിത്രത്തിലെ ആദ്യത്തെയും ഏക വ്യക്തിയും ജസ്റ്റീസ് പിഷാരോടി ആയിരിക്കുമെന്ന് തന്റെ പ്രസംഗം നടത്തവേ, ചീഫ് ജസ്റ്റീസ് എസ് മണികുമാർ പറഞ്ഞു. സായാഹ്ന കോഴ്സിലൂടെ എൽഎൽബി…

"ജസ്റ്റിസ് നാരായണ പിഷാരോടി വിരമിച്ചു"