എ പി വേണുഗോപാലൻ ജില്ലാ സീനിയർ റാപിഡ് ചെസ് ചാമ്പ്യൻ

പാലക്കാട് ജില്ലാ ചെസ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ജില്ലാ സീനിയർ റാപിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ആമയൂർ പിഷാരത്ത് വേണുഗോപാലൻ ചാമ്പ്യനായി. ഇതോടെ ഏപ്രിൽ 3 നു തൃശൂരിൽ നടക്കുന്ന സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കാൻ അർഹത നേടി. കാട്ടുതൃക്കോവിൽ പിഷാരത്ത് ഗോവിന്ദ പിഷാരോടിയുടെയും ആമയൂർ പിഷാരത്ത് മാധവിക്കുട്ടി പിഷാരസ്യാരുടെയും മകനാണ് വേണുഗോപാലൻ. ഭാര്യ: പാലൂർ വൃന്ദാവനത്തിൽ ഇന്ദിര. മക്കൾ : അശോക്, അജയ്. PWD യിൽ നിന്നും ജൂനിയർ സൂപ്രണ്ടായി റിട്ടയർ ചെയ്ത വേണുഗോപാലൻ പട്ടാമ്പി ശങ്കരമങ്കലത്താണ് താമസം. ശ്രീ വേണുഗോപാലന് സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ്സൈറ്റിന്റെയും അഭിനന്ദനങ്ങൾ. 10+

"എ പി വേണുഗോപാലൻ ജില്ലാ സീനിയർ റാപിഡ് ചെസ് ചാമ്പ്യൻ"

ഭവനസമുന്നതി പദ്ധതി 2021-22 – ജീർണ്ണ ഭവനങ്ങളുടെ പുനരുദ്ധാരണം

സംവരണേതര വിഭാഗത്തിൽപ്പെടുന്നവരുടെ ജീർണാവസ്ഥയിലുള്ള ഭവനങ്ങളുടെ പുനരുദ്ധാരണത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന മുന്നാക്ക സമുദായക്ഷേമ കോർപ്പറേഷന്റെ ഭവനസമുന്നതി പദ്ധതി പ്രകാരം നാല് ലക്ഷം രൂപയിൽ താഴെ കുടുംബവാർഷിക വരുമാനമുള്ളവർക്കാണ് മുൻഗണന. എ.എ.വൈ. റേഷൻ കാർഡുടമകൾക്കും അപേക്ഷിക്കാം. താത്‌പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള ഫോറത്തിൽ ഏപ്രിൽ 13-നു മുമ്പായി അപേക്ഷിക്കണമെന്ന് മുന്നാക്കക്ഷേമ സമുദായ കോർപ്പറേഷൻ ഡയറക്ടർ കെ.സി. സോമൻ നമ്പ്യാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.kswcfc.org സന്ദർശിക്കാം. നിബന്ധനകളും അപേക്ഷാ ഫോറവും ഈ ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാം. Bhavana_Samunnathi_Application/നിബന്ധനകളും അപേക്ഷാ ഫോറവും 3+

"ഭവനസമുന്നതി പദ്ധതി 2021-22 – ജീർണ്ണ ഭവനങ്ങളുടെ പുനരുദ്ധാരണം"

എം. പി. ചന്ദ്രശേഖരൻ മാസ്റ്റർക്ക് നാടിന്റെ ആദരം

പെരിന്തൽമണ്ണ എരവിമംഗലം പൊതുജന വായനശാല ശ്രീ എം. പി. ചന്ദ്രശേഖരൻ മാസ്റ്ററെ (റിട്ട.) അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് മെമെന്റോ നൽകി ആദരിച്ചു. മികച്ച അദ്ധ്യാപകൻ, സാമൂഹ്യ പ്രവർത്തകൻ, വായനശാല പ്രവർത്തകൻ എന്നിവ കണക്കിലെടുത്താണ് അദ്ദേഹത്തെ ആദരിച്ചത്. അതിനോടനുബന്ധിച്ച് സംഘടിപ്പിച്ച യോഗത്തിൽ വായനശാല പ്രസിഡണ്ട് ശ്രീ ശശികുമാർ, സെക്രട്ടറി ശ്രീ രവീന്ദ്രൻ, ലൈബ്രറേറിയൻ ശ്രീമതി ഹരിപ്രിയ കൂടാതെ ശ്രീ ശിവശങ്കരൻ, ശ്രീ സുരേന്ദ്രൻ, ശ്രീ സുബ്രഹ്മണ്യൻ, ശ്രീമതി ശൈലജ എന്നിവർ പ്രസംഗിച്ചു. ശ്രീ ചന്ദ്രശേഖരൻ നന്ദി പറഞ്ഞു. മഹാദേവമംഗലം പിഷാരത്ത് ചന്ദ്രശേഖരൻ മാസ്റ്റർ ആദ്യകാലത്ത് പട്ടാമ്പി ശാഖയുടെ വികസനത്തിനും ഉന്നതിക്കും വേണ്ടി സജീവമായി പ്രവർത്തിച്ച വ്യക്തിയാണ്. ശ്രീ എ. പി. രാമകൃഷ്ണനുമൊത്ത് ശാഖയിലെ എല്ലാ ഭവനങ്ങളിലും സ്ഥിരമായി…

"എം. പി. ചന്ദ്രശേഖരൻ മാസ്റ്റർക്ക് നാടിന്റെ ആദരം"

പിഷാരോടി സമുദായത്തിൻെറ ചരിത്രത്തിൽ നാഴികക്കല്ല് ആവേണ്ട ദിവസമാണ് 12/03/2022 ശനിയാഴ്‌ച.

നമ്മുടെ അറിവിൽ ആദ്യമായി മരണാനന്തര ക്രിയകൾ പൂർണ്ണമായും ഒരു പെൺകുട്ടിയെക്കൊണ്ട് ചെയ്യിപ്പിക്കാൻ കഴിഞ്ഞത് വളരെ വലിയൊരു കാര്യമാണ്.

തൃശൂരിൽ സമാജം ആസ്ഥാനമന്ദിരത്തിൽ ഹൈദരാബാദിൽ അന്തരിച്ച “അർജുൻ”നു വേണ്ടിയുള്ള ഉദകക്രിയ, പട്ടനാട്ടി ബലി തുടങ്ങിയ ക്രിയകളും പിണ്ഡത്തോടനുബന്ധിച്ചുള്ള ആത്മാരാധനചെയ്ത് പ്രേതരൂപത്തെ പിതൃരൂപ വിഷ്ണുവാക്കി ഉദ്വസിക്കുന്നതു വരെയുള്ള ചടങ്ങുകളും അർജുൻെറ അനുജത്തിയാണ് ചെയ്തത്.

ഈ ചരിത്ര നിയോഗത്തിന് ഭാഗമായതിൽ ആ യുവാവിൻെറ അകാല വിയോഗത്തിലുള്ള വലിയ ദുഃഖത്തിനിടയിലും മനസ്സിന് സംതൃപ്തി നല്കുന്നു.

ക്രിയകൾ ചെയ്യാൻ ആണുങ്ങളായ മക്കളോ പേരക്കുട്ടികളോ മരുമക്കളോ ഇല്ലെങ്കിൽ ബന്ധത്തിൽ ഉള്ള ആരെക്കൊണ്ടെങ്കിലും ചെയ്യിപ്പിക്കുക എന്നതായിരുന്നു കീഴ് വഴക്കം. ഇതിന് ഒരു ഔചിത്യക്കുറവുണ്ട് എന്ന തോന്നൽ കുറെ നാളുകളായി മനസ്സിലുണ്ടായിരുന്നു. ഇന്നത്തെ ആചാര്യന്മാരോട് ഈ വിഷയം പലപ്പോഴും ചർച്ച ചെയ്തിട്ടുമുണ്ട്. ആചാര്യൻമാർക്ക് ഈ വിഷയത്തിൽ സ്ത്രീകൾക്കും ചെയ്യാം എന്ന അഭിപ്രായമാണ് ഉള്ളത്. പക്ഷെ ഇതിന് മുൻപ് ഇതുപോലുള്ള പലഘട്ടങ്ങളിലും ചടങ്ങ് ചെയ്തുകൊടുക്കാൻ ആചാര്യൻമാർ തയ്യാറാണെങ്കിലും അത് ചെയ്യാൻ ബാധ്യതയുള്ള സ്ത്രീകളോ ബന്ധുക്കളോ അതിന് തയ്യാറായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

സ്ത്രീകളിലൂടെ തറവാടും വംശപരമ്പരയും നിലനിർത്തുന്ന സമുദായമാണ് നമ്മുടെത്. തറവാട് അന്യം നിന്നു പോവാതിരിക്കാൻ പെൺകുട്ടികൾ ജനിക്കണമെന്ന് പ്രാർത്ഥിക്കുന്ന കാരണവർമാരുണ്ടായ സമുദായം.

ചടങ്ങു ഗ്രന്ഥങ്ങളിൽ ഒന്നും സ്ത്രീകളെ ചടങ്ങുകൾ ചെയ്യുന്നതിൽ നിന്നും വിലക്കിയിട്ടില്ലെങ്കിലും മരണാനന്തര ക്രിയകൾക്ക് തൊട്ടുനില്ക്കാനല്ലാതെ പ്രധാനിയായി ക്രിയകൾ ചെയ്യാൻ അവർക്ക് പറ്റിയിരുന്നില്ല.

കാലഘട്ടത്തിൻെറ മാറ്റങ്ങളെ ഔചിത്യപൂർവ്വം ഉൾക്കൊള്ളാനും ആചാരങ്ങളുടെ അന്തസ്സത്ത കൈവിടാതെ നിലനിർത്താനും നമ്മൾക്ക് കഴിയും എന്നതിൻെറ ഒരു തെളിവായും തുടക്കമായും എല്ലാവരും ഇതിനെ കാണും എന്ന് പ്രത്യാശിക്കുന്നു.

ഈ ചരിത്രപരമായ കാര്യം ഭംഗിയാക്കാൻ സഹായിച്ച അർജുൻെറ കുടുംബാംഗങ്ങൾ, ചടങ്ങ് ആചാര്യൻ ദാമോദരേട്ടൻ ചടങ്ങുകൾക്ക് സഹകരിക്കുന്ന അംഗങ്ങൾ, സമാജത്തിൻെറ എല്ലാ സത്കർമ്മങ്ങൾക്കും നേതൃത്വം വഹിക്കുന്ന സമാജം പ്രസിഡണ്ട് ചന്ദ്രേട്ടൻ എന്നിവരോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.

കെ പി ഹരികൃഷ്ണൻ
ജനറൽ സെക്രട്ടറി

 

19+

Dr. Sreelakshmi M P awarded International Women of the year 2022 in ‘ Power Electronics & Drives’ – Research & Teaching

Dr Sreelakshmi M P, Asst Professor, Dept of Electrical Engineering NIT, Calicut has been awarded International Women of the year 2022 in ‘ Power Electronics & Drives’ – Research & Teaching by Centre for Professional Advancement as part of their International Women’s Day Excellence Awards. Award will be presented on 16th March 2022. Dr. Sreelakshmi is the daughter of Velappaya Anayath Pisharath Padmanabhan and Meleettil Pisharath Narayani(Anitha) and  niece of Samajam Vice President Shri. M…

"Dr. Sreelakshmi M P awarded International Women of the year 2022 in ‘ Power Electronics & Drives’ – Research & Teaching"

ആതിര വിശ്വനാഥന് B.Sc ബയോ കെമിസ്ട്രിയിൽ രണ്ടാം റാങ്ക്

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് വിദ്യാർത്ഥിനി ആതിര വിശ്വനാഥന് കോഴിക്കോട് സർവ്വകലാശാല B.Sc ബയോ കെമിസ്ട്രിയിൽ രണ്ടാം റാങ്ക് . മാന്നനൂർ പിഷാരത്ത് ദുർഗ്ഗയുടെയും, പട്ടാമ്പി മരുതൂർ കൈലാസിൽ വിശ്വനാഥന്റെയും മകളാണ് ആതിര. സഹോദരി തുഷാര, ഏതാനും വർഷങ്ങൾ മുമ്പ് കോഴിക്കോട് സർവ്വകലാശാലയിൽ നിന്നു തന്നെ BBA ക്ക് മൂന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നു. ആതിരക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും അഭിനന്ദനങ്ങൾ ! 9+

"ആതിര വിശ്വനാഥന് B.Sc ബയോ കെമിസ്ട്രിയിൽ രണ്ടാം റാങ്ക്"

രഞ്ജിത്ത് രാജൻ അഭിനയിച്ച “ഒരു ചെറുപുഞ്ചരി” നാനോ ഫിലിം മത്സരത്തിൽ ഒന്നാം സ്ഥാനം നേടി

ശ്രീ രഞ്ജിത്ത് രാജൻ അഭിനയിച്ച “ഒരു ചെറുപുഞ്ചരി” എന്ന ഷോർട്ട് ഫിലിം അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്‍റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ ആരോഗ്യ വിഭാഗത്തിനു കിഴിലുള്ള ആരോഗ്യകേരളവും തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസും, സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നാനോ ഫിലിം മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് അർഹമായി. തൃശൂർ ശാഖാംഗമായ രഞ്ജിത്ത് കൂട്ടാല പിഷാരത്ത് പരേതനായ രാജന്റെയും തേനാരി പിഷാരത്ത് പത്മിനിയുടെയും മകനാണ്. ഭാര്യ – ആറങ്ങോട്ട് പിഷാരത്ത് അമൃത ശ്രീ രഞ്ജിത്തിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും അഭിനന്ദനങ്ങൾ ! https://fb.watch/bAsSC2uOfR/   6+

"രഞ്ജിത്ത് രാജൻ അഭിനയിച്ച “ഒരു ചെറുപുഞ്ചരി” നാനോ ഫിലിം മത്സരത്തിൽ ഒന്നാം സ്ഥാനം നേടി"

Hemalatha R awarded as Best Woman Postmaster, Kerala Circle

Smt Hemalatha R, Postmaster, Edapally MDG Post Office has been awarded as Best Woman SPM, Kerala Circle in connection with International Women’s Day on 08.03.2022. Smt Hemalatha is a member of Eranakulam Sakha and she belongs to Cherukunnu Thekke Veedu Pisharam. Husband: Pang Appamkalam Pisharath Sathishan Unni. Children: Gopika S Unni & Gopi krishna S Unni. Pisharody Samajam and Website Congratulate her on this Achievement. 11+

"Hemalatha R awarded as Best Woman Postmaster, Kerala Circle"

ശരീരസൗന്ദര്യ മത്സരത്തിലെ വിജയി ശ്രീകുമാറിന് അഭിനന്ദനങ്ങൾ

തൃശ്ശൂർ ജില്ല ബോഡി ബിൽഡിംഗ് അസ്സോസിയേഷന്റെ 47 മത് മിസ്റ്റർ തൃശ്ശൂർ മത്സരത്തിൽ മിസ്റ്റർ (മാസ്റ്റേഴ്സ് ) 50വയസ്സിനു താഴെയുള്ള വിഭാഗത്തിൽ തൃശൂർ ശാഖയിലെ അംഗമായ ശ്രീ. ശ്രീകുമാർ പിഷാരോടി നാലാം സ്ഥാനം കരസ്ഥമാക്കി. പരേതനായ കുട്ടമത്ത് പിഷാരത്ത് ഗോവിന്ദ പിഷാരോടിയുടെയും കാവല്ലൂർ പിഷാരത്ത് തങ്കം പിഷാരസ്യാരുടെയും മകനാണ് ശ്രീകുമാർ . ഭാര്യ രാഖി ശ്രീകുമാർ, മക്കൾ, ഗായത്രി, ഗായന്തിക. ശ്രീകുമാറിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റെയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ!   4+

"ശരീരസൗന്ദര്യ മത്സരത്തിലെ വിജയി ശ്രീകുമാറിന് അഭിനന്ദനങ്ങൾ"