സംരംഭകർക്കിടയിലെ വേറിട്ട വ്യക്തിത്വം

-ടി പി ശശികുമാർ

 

സംരംഭകർക്കിടയിലെ ഒരു വേറിട്ട വ്യക്തിത്വത്തെ നമുക്കിവിടെ പരിചയപ്പെടാം. മുംബൈ ശാഖയിലെ, മണ്ണാർക്കാട് ഗോവിന്ദാപുരം പിഷാരത്ത് നന്ദകുമാറാണ് മേല്പറഞ്ഞ സംരംഭകൻ.

“ഇന്നേ വരെ ഒരു മദ്ധ്യവർഗ്ഗ ഉദ്യോഗസ്ഥ ജീവിതം നയിച്ചു വന്ന എന്നിൽ ഒരു സംരംഭകനാകണമെന്ന അദമ്യമായ അഗ്രഹം ചേക്കേറിയത് ഒരു വർഷം മുമ്പാണ്‌. ഞാനെന്റെ സ്ഥിരം ജോലി ഉപേക്ഷിച്ച് പറ്റിയൊരു മേഖല കണ്ടെത്താനു തീവ്രശ്രമത്തിലായിരുന്നു. ആയിടക്കാണ്‌ ഞാൻ എന്റെ സുഹൃത്ത് രൂപേഷിനോട് അലക്കു കമ്പനി വ്യവസായത്തെക്കുറിച്ച് ചോദിച്ചത്. അദ്ദേഹം വളരെ നല്ലൊരു പ്രതികരണം നൽകിയപ്പോൾ ഞാൻ പ്രസ്തുത വിപണിയെക്കുറിച്ച് പഠിക്കനാരംഭിച്ചു. അതിൽ നിന്നും ഒരു കാര്യം എനിക്ക് മനസ്സിലായി. ഈ വ്യവസായം തികച്ചും അസംഘടിതമാണെന്ന്.

അത്തരമൊരു വ്യവസായത്തിൽ എങ്ങിനെ മാറ്റം കൊണ്ടുവരാമെന്നും വേറിട്ടു നില്ക്കാമെന്നുമുള്ള പരീക്ഷണമായിരുന്നു പിന്നീട്. അങ്ങിനെയാണ്‌ ഞാൻ “അദ്വയ” എന്ന ഈ സംരംഭത്തിലേക്ക്  എത്തിപ്പെടുന്നത്. “അദ്വയ” എന്നാൽ അദ്വിതീയമായതാണെന്നാണർത്ഥം.”

 

വേറിട്ട് നിൽക്കാനുള്ള ശ്രമത്തിൽ കച്ചവടത്തിൽ എന്തും പയറ്റാമെന്ന പഴയ തത്ത്വശാസ്ത്രം വിട്ട് നൈതികതയിലൂന്നിയുള്ളൊരു സംരംഭത്തിൽ മാത്രമേ അദ്ദേഹത്തിനു വിശ്വാസമുള്ളൂ. അതു കൊണ്ടു തന്നെ സമൂഹ്യവബോധത്തിലൂന്നിയ ഒരു തുറന്ന പുസ്തകമായിരിക്കണം ചെയ്യുന്നതെന്തുമെന്നതും അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. “അദ്വയയിൽ” മറവുകളില്ല. ജനങ്ങൾക്കു മുമ്പിൽ വെച്ചൊരു തുറന്ന പുസ്തകമാണ്‌ ഈ അലക്കു ശാല.

നിങ്ങൾ തരുന്ന വസ്ത്രങ്ങൾ ഇന്ന് ലോകത്തിൽ ലഭ്യമായ എറ്റവും ആധുനിക സംവിധാനത്തിലൂടെ, ക്ഷാരസ്വഭാവമുള്ള രാസപദാര്‍ത്ഥങ്ങൾ ഉപയോഗിച്ച്, പ്രകൃതിക്ക് നിരുപദ്രവമായ രീതിയിലാണ്‌ ഈ Laundryയുടെ പ്രവർത്തനം. അതെ പോലെ തന്നെ നമ്മുടെ ദേഹത്തിന് ഹാനികരമായ PERC പോലുള്ള രാസപദാര്‍ത്ഥങ്ങളുടെ ഉപയോഗം ഒഴിവാക്കിയുള്ളതാണ് ഇത്.

ഇന്നത്തെ വമ്പൻ വ്യവസായ ശ്രുംഖലയിൽ ചെറിയമുടക്കുമുതലുമായി തുടങ്ങാവുന്നതും, അതേ സമയം ചിലവുകൾ കഴിച്ച്, ഉപഭോക്താവിനെ പിഴിയാതെ, ലാഭകരമായി നടത്താവുന്നൊരു ബിസിനസ് ആണ്‌ ഇത്.

താല്പര്യമുള്ള പക്ഷം ഏതൊരു പുതു സംരംഭകനും ഇക്കാര്യത്തിൽ വേണ്ടുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി നിങ്ങൾക്കും ഒരു വ്യവസായം തുടങ്ങാൻ വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുവാൻ തയ്യാറാണ്‌ ശ്രീ നന്ദകുമാർ.

ശ്രീ നന്ദകുമാർ ഗോവിന്ദാപുരം പിഷാരത്ത് പരേതയായ കമലാവതി(മുൻ മുംബൈ ശാഖ പ്രസിഡണ്ട്)യുടെയും പരേതനായ പല്ലാവൂർ പിഷാരത്ത് രാധാകൃഷ്ണന്റെയും പുത്രനാണ്‌.

അപ്പംകളം പിഷാരത്ത് ശ്രീമതി ബിന്ദുവാണ്‌ പത്നി. ഗൗരവ്, ഗൗതം എന്നിങ്ങനെ രണ്ടു മക്കൾ. ഇന്ദിര രഘുപതി, പ്രേമ രാം മോഹൻ എന്നിവർ സഹോദരിമാരും.

ശ്രീ നന്ദകുമാറിന്‌ തന്റെ പുത്തൻ സംരംഭത്തിനു എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.

 

0

9 thoughts on “സംരംഭകർക്കിടയിലെ വേറിട്ട വ്യക്തിത്വം

  1. ഗോവിന്ദപുരം പിഷാരത് നന്ദകുമാറിനും അദ്ദേഹത്തിന്റെ സ്ഥാപനം അdhavayakkum സarvavi വിധ ഭാവുകങ്ങളും നേരുന്നു

    0
  2. എന്റെ പ്രിയ സുഹൃത്ത് നന്ദു വിന്റെ ഈ പുതിയ ബിസിനസ്സ് സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു… ഈ ബിസിനസ്സ് പടർന്നു പന്തലിച്ചു എല്ലാവർക്കും പ്രയോജനപ്രദമാകട്ടെ.
    – ഇടത്തൊടി ഭാസ്കരൻ, ബഹ്രൈൻ / സൗദി അറേബ്യ.

    1+

Leave a Reply

Your email address will not be published. Required fields are marked *