Yuvachaithanyam

യുവചൈതന്യം മെയ് 2020 ലക്കം പ്രസിദ്ധീകരിച്ചിരിക്കുന്നു.
വായിക്കുവാൻ http://yuvachaithanyam.pisharodysamajam.com/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.


ഓരോ രചനകളെക്കുറിച്ചും നിങ്ങളുടെ അഭിപ്രായങ്ങളും/പ്രതികരണങ്ങളും അതാത് രചനകൾക്ക് താഴെയുള്ള കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.
ലോകം എത്രയും പെട്ടെന്ന് കൊറോണ മുക്തമാകട്ടെ എന്നാശംസിക്കുന്നു.

ഏതാണ്ട് നൂറു കൊല്ലം മുമ്പ് അഖില കേരള പിഷാരോടി സമാജത്തിന്റെ തണലിൽ പുരോഗമനപരമായ അഭിപ്രായഗതിയുള്ള ചെറുപ്പക്കാരുടെ ഒരു യുവജന സംഘടനയുണ്ടായിരുന്നു. പിഷാരോടി യുവജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ ‘യുവചൈതന്യം’ എന്ന പേരിൽ ഒരു മാസികയും പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ആ മാസിക താനെ നിന്ന് പോയി. ആ മാസികയുടെ പുനർജ്ജന്മം വെബ് മാസികയായി 2005 മെയ് മാസം നടത്തുകയും പിന്നീട് 2007 ഡിസംബർ വരെ പ്രസിദ്ധീകരിക്കുകയും ചെയ്യുകയുണ്ടായി. പിന്നീട് പല കാരണങ്ങൾ കൊണ്ടും അതും നിൽക്കുകയാണുണ്ടായത്.

ഇപ്പോൾ കോവിഡ്-19 ൻറെ വ്യാപനത്തോടെ ലോകമെമ്പാടും അടച്ചിടൽ പ്രഖ്യാപിക്കുകയും ഏവരും വീടുകളിലേക്കൊതുങ്ങുകയും ചെയ്ത അവസരത്തിൽ നമ്മുടെ മുഖപത്രമായ ‘തുളസീദള’ത്തിൻറെ അച്ചടി മുടങ്ങുന്ന അവസ്ഥയിൽ, യുവചൈതന്യം വീണ്ടും പുനഃപ്രസിദ്ധീകരിക്കയാണ്.

യുവചൈതന്യത്തിലേക്കുള്ള രചനകൾ അയക്കേണ്ട വിലാസം: mail@pisharodysamajam.com or Whatsapp to 73044 70733.

4+

Leave a Reply

Your email address will not be published. Required fields are marked *