സ്മിത വൈദീശ്വരൻ

സ്മിത വൈദീശ്വരൻ ബാംഗ്ലൂരിലെ അറിയപ്പെടുന്നൊരു നർത്തകിയും കവയത്രിയുമാണ്. നൃത്തത്തിലെ പ്രാഥമിക പാഠങ്ങൾ – ഭരതനാട്യത്തിൽ കൊൽക്കത്തയിലെ ബർണാലി ചൗധരിയിൽ നിന്നും പിന്നീട് ചെന്നൈ കലാക്ഷേത്രയിലെ ശ്രീ ചിന്നമണ്ണൂർ കൃഷ്ണകുമാറിൽ നിന്നും നേടിയ സ്മിത ഇപ്പോൾ ബാംഗ്ലൂരിലെ ശ്രീമതി രാധിക അയ്യങ്കാറിൽ നിന്നും പഠനം തുടരുന്നു.

ശാസ്ത്രീയ നൃത്തരൂപങ്ങൾക്കു പുറമെ നാടോടി, പാശ്ചാത്യ നൃത്തരൂപങ്ങളിലും അവഗാഹം നേടിയ സ്മിത അവയെ സമർത്ഥമായി കോർത്തിണക്കിയ കണ്ടംപററി നൃത്തരൂപങ്ങളിലും കഴിവു തെളിയിച്ചോരു പ്രതിഭയാണ്.

മൂന്നു വർഷമായി ബാംഗ്ലൂരിൽ സപ്തവർണ്ണ അക്കാദമി ഓഫ് ഫൈൻ ആർട്ട്സ് എന്ന പേരിൽ ഒരു മൾട്ടി ടാലെന്റ്റ് സ്ഥാപനത്തിലൂടെ വിവിധ ക്ലാസുകൾ നടത്തിവരുന്നു. കൂടാതെ നൃത്ത സംവിധാനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു.

2018 ലെ ബാംഗ്ലൂർ മിസ് വേൾഡ് മത്സരങ്ങളിൽ കൊറിയോഗ്രാഫി ചെയ്യാൻ ഉള്ള അവസരമുണ്ടായി. പിഷാരോടി സമാജം തൃശൂർ ജില്ലാ യുവജനസംഗമമായ പഞ്ചാരിയിൽ നൃത്തം അവതരിപ്പിക്കുകയും തീം സോങ് നൃത്താവിഷ്കാരത്തിൽ പങ്കാളിയാവുകയും ചെയ്തു.

സ്മിതയുടെ പ്രസിദ്ധീകരിക്കപ്പെട്ട കവിതാ സമാഹാരങ്ങൾ Burning Outcry, Colour My Dreams, The Frozen Fear, Hues of Life, Constellation of Bleeding Ink എന്നിവയാണ്.

കൊൽക്കത്ത യൂണിവേഴ്‌സിറ്റിയിൽ നിന്ന് സൂളോജിയിൽ ബി എസ് സി ബിരുദവും, പോണ്ടിച്ചേരി സർവ്വകലാശാലയിൽ നിന്ന് ഇക്കോളജി & എൻവിറോണ്മെന്റൽ സയൻസിൽ എം സി സി ബിരുദാനന്തര ബിരുദവും നേടിയ സ്മിത ഇപ്പോൾ ടാറ്റ എ ഐ എ ഇൻഷുറൻസ് കമ്പനിയിൽ ഇൻഷുറൻസ് അഡ്വൈസറായി ജോലി നോക്കുന്നു.

 

അച്ഛൻ : അഗതിയൂർ പിഷാരത്ത് മുരളി
അമ്മ: തേനൂർ പിഷാരത്ത് കൃഷ്ണകുമാരി
സഹോദരൻ: വിഷ്ണു പിഷാരോടി
ഭർത്താവ്: വൈദീശ്വരൻ
മക്കൾ: വേദാന്ത്, വിശാഖ

An English Poem by Smitha.

സ്മിതയെക്കുറിച്ച് തുളസീദളം 2020 ഫെബ്രുവരി ലക്കത്തിൽ വന്ന ലേഖനം

4+

3 thoughts on “സ്മിത വൈദീശ്വരൻ

  1. Great. Best wishes to Smt. Smitha and Congratulations to proud parents Smt. Krishna and Muraliettan

    0

Leave a Reply

Your email address will not be published. Required fields are marked *