വടക്കാഞ്ചേരി ശാഖ 2020 ഫെബ്രുവരി മാസ യോഗം

പിഷാരോടി സമാജം വടക്കാഞ്ചേരി ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 15-2-2020തിന് ഉച്ചയ്ക്ക് 3 മണിക്ക് ഭദ്രദീപം കൊളുത്തി മായയുടെ പ്രാർത്ഥനയോടെ മണലാടി പിഷാരത്തു വെച്ച് ആരംഭിച്ചു.

ഗൃഹനാഥൻ സന്തോഷ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. വി.പി.ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു.

ഈയിടെ അന്തരിച്ച സമുദായാംഗങ്ങളുടെആത്മശാന്തിക്കായി രണ്ട് മിനിറ്റ് മൗനപ്രാർത്ഥന നടത്തി.

കഴിഞ്ഞ ലക്കം തുളസീദളത്തിൽ ശാഖാ റിപ്പോർട്ട് വരാത്തതുകാരണം സെക്രട്ടറി റിപ്പോർട്ട് വായിച്ചു.

ശാഖാമന്ദിരത്തിൽ വൈററ് വാഷ് ചെയ്യണമെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു.

ഏപ്രിൽ 15ന്ഒരു തീർത്ഥയാത്ര പോകാൻ തീരുമാനിച്ചു. മൂകാംബിക, മുരുദേശ്വർ, ഉഡുപ്പി, ശ്രുംഗേരി , ധർമ്മസ്ഥല എന്നിവിടങ്ങളിലേക്ക്. താത്പര്യം ഉള്ളവർ കഴിയുന്നതും വേഗം 9400073415 എന്ന നമ്പറിൽ അറിയിക്കണമെന്നു സെക്രട്ടറി അഭ്യർത്ഥിച്ചു .

ക്ഷേമനിധി നടത്തി, ചായസൽക്കാര ശേഷം എം.പി.ഉണ്ണികൃഷ്ണൻ നന്ദിപ്രകാശിപ്പിച്ചു. 5 മണിക്ക് യോഗം സമാപിച്ചു

-സെക്രട്ടറി

1+

Leave a Reply

Your email address will not be published. Required fields are marked *