തിരുവനന്തപുരം ശാഖ 2020 മാർച്ച് മാസ യോഗം

തിരുവനന്തപുരം ശാഖയുടെ മാർച്ച് മാസയോഗം 15 ന് ഞായറാഴ്ച 11 മണിയ്ക്ക് വെള്ളയമ്പലം ആൽത്തറ നഗർ ബി-45ൽ വച്ച് പ്രസിഡണ്ട് ജെ സി പിഷാരടിയുടെ അധ്യക്ഷതയിൽ കൂടി .

ശ്രീമതി സത്യഭാമ ദേവദാസിന്റെ ഈശ്വരപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ശ്രീമതി ആശാ രാധാകൃഷ്ണൻ സ്വാഗതമാശംസിച്ചു .

സെക്രട്ടറിയുടെ അഭാവത്തിൽ കഴിഞ്ഞമാസത്തെ യോഗറിപ്പോർട്ട് അവതരിപ്പിച്ച ശേഷം യുവസമിതിയിലേക്കു വിവേക് ദേവ്ദാസ്, വിനയ് രഘുനാഥ്, ഗോപി രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന സബ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.

ഈ വർഷത്തെ വരിസംഖ്യകൾ അയക്കുവാൻ ട്രഷററെ ചുമതലപെടുത്തി .

ശ്രീ ഗോപിനാഥിന്റെ ചെറു മാജിക്കിനും ഉച്ചഭക്ഷണത്തിനും ശ്രീ മുരളീധരന്റെ കൃതജ്ഞതക്കും ശേഷം യോഗം 12.30 ന് അവസാനിച്ചു .

5+

One thought on “തിരുവനന്തപുരം ശാഖ 2020 മാർച്ച് മാസ യോഗം

Leave a Reply

Your email address will not be published. Required fields are marked *