തിരുവനന്തപുരം ശാഖ 2020 ജൂൺ യോഗം

തിരുവനന്തപുരം ശാഖ ജൂൺ 14നു ഓൺലൈൻ യോഗം നടത്തി.

പ്രധാനമായി തുളസീദളത്തിന്റെ കാര്യങ്ങൾ ചർച്ച ചെയ്തു. കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിൽ തുളസീദളം തത്കാലം അച്ചടിച്ച് പ്രസിദ്ധീകരിക്കണ്ട എന്നാണ് എല്ലാവരും ഏകകണ്ഠമായി അഭിപ്രയപെട്ടത്.

എല്ലാ മാസവും ഇത്രയധികം തുക കണ്ടെത്തുവാൻ ബുദ്ധിമുട്ടുള്ളതിനാൽ E-Dalam മതി. ഈ പ്രതിസന്ധി എല്ലാം മറികടക്കുമ്പോൾ Print version ഇറക്കാം. ജൂൺ മാസം ഇറക്കിയപോലെ സെപ്റ്റംബറിൽ ഓണപ്പതിപ്പ് ഇറക്കാൻ സാധിക്കുമോ എന്ന് എല്ലാ അംഗങ്ങളുടെയും അഭിപ്രായസർവ്വേ എടുക്കുക നന്നായിരിക്കുമെന്നും അഭിപ്രായപ്പെട്ടു.

ഇക്കൊല്ലത്തെ വരിസംഖ്യ എത്രയും വേഗം പിരിച്ചു കേന്ദ്രത്തിനു അയച്ചു കൊടുക്കുവാൻ Treasurer അനൂപിനെ ചുമതലപ്പെടുത്തി.

Covid പ്രതിസന്ധി കഴിയുന്നതുവരെ ഓൺലൈൻ യോഗം കൂടിയാൽ മതിയെന്ന് തീരുമാനിച്ചു.

ഇ-ദളത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ അണിയറ ശില്പികൾക്കും തിരുവനന്തപുരം ശാഖയുടെ അഭിനന്ദനങ്ങൾ അറിയിക്കുവാനും തീരുമാനിച്ചു.

5+

Leave a Reply

Your email address will not be published. Required fields are marked *