തിരുവനന്തപുരം ശാഖ 2020 ജനുവരി മാസ യോഗം

സമാജം തിരുവനന്തപുരം ശാഖയുടെ 2020 ജനുവരി മാസ യോഗം 26-01-2020 നു ശ്രീ നിഷാന്തിന്റെ കവടിയാറിലുള്ള ഭവനത്തിൽ വെച്ച് നടന്നു.

ശ്രീമതി മഹാലക്ഷ്മി പിഷാരസ്യാരുടെ കീർത്തനാലാപനത്തോടെ  യോഗം ആരംഭിച്ചു.
പ്രസിഡണ്ട് ജെ സി പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലേക്ക് ഗൃഹനാഥൻ ശ്രീ എ എൻ നിഷാന്ത് ഏവരെയും സ്വാഗതം ചെയ്തു.
ഇക്കഴിഞ്ഞ രണ്ടു മാസങ്ങളിലായി അന്തരിച്ച സമാജം കുലപതി അച്യുത പിഷാരോടിയുടെയും ശാഖാംഗം സതീഷ് ചന്ദ്ര പിഷാരോടിയുടെ മകൻ നിതീഷ് കൃഷ്ണയുടെയും ഓർമക്കായി യോഗം 2 മിനുട്ട് മൗനമാചരിച്ചു.

തുടർന്ന് ശ്രീ പി ജി ഗോപിനാഥൻറെ മാജിക് ബെസ്റ്റ് ഓഫ് ഇന്ത്യ അവാർഡിനും ശ്രീമതി സുമംഗല ഗോപിനാഥിന്റെ മ്യൂറൽ പെയിന്റിംഗിന്റെ അംഗീകാരത്തിനും VSSC ഡെപ്യൂട്ടി ഡയറക്ടറായി നിയമിതനായ ശാഖാംഗം ശ്രീ ടി വി ഹരിദാസിനും യോഗം ഹൃദ്യമായ അനുമോദനങ്ങൾ അർപ്പിച്ചു.

സെക്രട്ടറി, ട്രഷറർ എന്നിവരുടെ അഭാവത്തിൽ പ്രസിഡണ്ട് കേന്ദ്ര അറിയിപ്പുകൾ യോഗത്തിൽ അവതരിപ്പിച്ചു. PEWS, സമാജം, തുളസീദളം ബാക്കി വരിസംഖ്യകൾ ശേഖരിച്ച്‌ അയക്കുവാൻ ട്രഷററെ ചുമതലപ്പെടുത്തുവാൻ തീരുമാനിച്ചു.
ഗസ്റ്റ് ഹൌസ് FD, ടൈം ഷെയർ എന്നിവയുടെ പുനർ നടപടികൾ കേന്ദ്രത്തിൽ നിന്ന് അറിയിപ്പ് കിട്ടുന്ന മുറക്ക് അംഗങ്ങൾ മറുപടി അയച്ച് അവ ക്രമപ്പെടുത്തണമെന്ന് അറിയിച്ചു.
ശാഖാ യോഗങ്ങളിൽ പങ്കെടുക്കുവാനുള്ള അംഗങ്ങളുടെ വിമുഖത പരിഹരിക്കാൻ ഗൃഹസന്ദര്ശനം നടത്താൻ പ്രസിഡണ്ട് , സെക്രട്ടറി, ട്രഷറർ തുടങ്ങിയവരും ശ്രീ പി പി മുരളീധരൻ, ശ്രീ കെ ജി രാധാകൃഷ്ണൻ എന്നിവരടങ്ങിയ സ്‌ക്വാഡ് പ്രവർത്തനം നടത്താൻ തീരുമാനിച്ചു.

ശ്രീ പി ജി ഗോപിനാഥും കുടുംബവും കൊണ്ടുവന്ന കാർഷിക ഉൽപ്പന്നങ്ങൾ അംഗങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്തത് സ്ലാഖനീയമാണെന്ന് ശ്രീ ടി എസ് ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. ശ്രീ പി പി മുരളീധരന്റെ നന്ദി പ്രകടനത്തിന് ശേഷം 12.30 നു യോഗം പര്യവസാനിച്ചു.

അടുത്ത മാസ യോഗം ഫെബ്രുവരി 16 നു 11 മണിക്ക് തമ്പുരാൻ മുക്കിലുള്ള ശ്രീ എം ദേവദാസിന്റെ വസതിയിൽ കൂട്ടുവാൻ തീരുമാനിച്ചു.

 

2+

One thought on “തിരുവനന്തപുരം ശാഖ 2020 ജനുവരി മാസ യോഗം

  1. Thanks for the immediate posting of the report of our monthly meeting yesterday with photos. Kudos to Thulseedalam web team.

    0

Leave a Reply

Your email address will not be published. Required fields are marked *