തൃശൂർ ശാഖ 2020 മാർച്ച് മാസ യോഗം

തൃശൂർ ശാഖയുടെ മാർച്ച് മാസയോഗം പ്രസിഡണ്ട് ശ്രീ കെ. പി. നന്ദകുമാറിന്റെ ഭവനമായ അഞ്ചേരി ലാവണ്യയിൽ 15-03-2020ന് ചേർന്നു.

പ്രാർത്ഥനയും നാരായണീയവും ശ്രീ ജി. പി. നാരായണൻകുട്ടി ചൊല്ലി.

ഈയിടെ അന്തരിച്ച പറക്കോട്ടിൽ ലൈനിൽ ശാന്ത പിഷാരസ്യാർക്ക് അനുശോചനം രേഖപ്പെടുത്തി ഏവർക്കും സ്വാഗതം പറഞ്ഞ ശേഷം തന്റെ അധ്യക്ഷ ഭാഷണത്തിൽ ശ്രീ നന്ദകുമാർ മെമ്പർഷിപ്പ് തുകകൾ ഇനിയും കുറച്ചു കൂടി കിട്ടാൻ ബാക്കിയുണ്ട്. അത് കഴിയുന്നതും ഈ മാസം തന്നെ പിരിച്ചെടുക്കും എന്ന് പറഞ്ഞു.

സെക്രട്ടറി ശ്രീ കെ. പി. ഗോപകുമാർ റിപ്പോർട്ടും ട്രഷറർ ശ്രീമതി രഞ്ജിനി ഗോപി കണക്കും അവതരിപ്പിച്ചു. രണ്ടും പാസാക്കി.

സപ്‌താഹം നടത്തിയതിൽ കേന്ദ്ര വിഹിതത്തിന് ശേഷവും നഷ്ടം വന്ന തുക തൃശൂർ ശാഖ തന്നെ വഹിക്കാൻ തീരുമാനിച്ചു.

മാർച്ച് മാസം തുളസീദളത്തിൽ ജനറൽ സെക്രട്ടറി പ്രസിദ്ധികരിച്ച സംയുക്ത ഭരണ സമിതി യോഗ റിപ്പോർട്ടിൽ ചർച്ച നടന്നു.

ഏപ്രിൽ മാസത്തേക്കുള്ള പ്രതിനിധി സമ്മേളനത്തിലേക്ക് ഒഴിവുള്ള അംഗങ്ങളെക്കൂടി ചേർത്ത് പുതിയ ലിസ്റ്റ് തയ്യാറാക്കി ജനറൽ സെക്രട്ടറിക്ക് അയക്കാൻ തീരുമാനിച്ചു.

ശ്രീ എ. രാമചന്ദ്ര പിഷാരോടി വല്ലച്ചിറ പിഷാരാംഗങ്ങൾ ശാഖയ്ക്ക് സംഭാവന ചെയ്ത സ്ഥലത്തിന്റെ ഫോർമാലിറ്റികൾ പൂർത്തിയായിട്ടുണ്ടെന്നും അവിടെ ഉടനെ കെട്ടിടം പണിയണമെന്നും അതിനുള്ള ഫണ്ട് ശേഖരണം ആരംഭിക്കണമെന്നും പറഞ്ഞു. ശാഖയിൽ ഇപ്പോഴുള്ള ഫണ്ടിന്റെ ചെറിയൊരു ഭാഗം നില നിർത്തി ബാക്കി കെട്ടിടത്തിന്റെ നിർമ്മാണാവശ്യാർത്ഥo ഉപയോഗിക്കാൻ തീരുമാനമായി.

ശ്രീ പി. രഘുനാഥ് (അഞ്ചേരി പിഷാരം) തന്റെ മകളുടെ വിവാഹം നടന്നത് തുളസീദളത്തിലെ പരസ്യം കാരണമാണെന്നും അതിന് തുളസീദളത്തിനോട് വളരെ നന്ദിയുണ്ടെന്നും അറിയിച്ചു. എന്നാൽ പരസ്യം നൽകിയതിന് ശേഷം വെറും മൂന്ന് വിളികൾ മാത്രമാണ് ഉണ്ടായതെന്നും നമ്മുടെ സമുദായത്തിൽ വിവാഹത്തിന് അനേഷണങ്ങൾ ഒരുപാട് ഉണ്ടെങ്കിലും ഇങ്ങനെയും ഒരവസ്ഥ നില നില്ക്കുന്നുണ്ട്. പലപ്പോഴും ജാതി മാറിയ വിവാഹങ്ങൾ നടക്കുന്നത് കൊണ്ട് സമാജത്തിന്റെ നേതൃത്വത്തിൽ 18 വയസ്സായ എല്ലാ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇക്കാര്യത്തിൽ കൗണ്സിലിങ്ങ് നൽകുന്നത് വളരെ ഉപകാര പ്രദമായിരിക്കും എന്ന് പറഞ്ഞു.

ജാതി മാറിയുള്ള വിവാഹങ്ങൾ വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ സമാജത്തിന്റെ നിയമാവലിയിൽ ഉള്ള പ്രധാനപ്പെട്ട ഒരു ഭാഗം ശ്രീ കെ. പി. നന്ദകുമാർ വായിച്ചു. അതിൻ പ്രകാരം മാതാപിതാക്കളിൽ ഒരാളെങ്കിലും പിഷാരടി ആയ പതിനെട്ട് വയസ്സായ ഏത് ആൺകുട്ടിയെയും പെൺകുട്ടിയെയും പിഷാരോടി സമാജം അംഗീകരിക്കുകയാണെങ്കിൽ പിഷാരോടിമാരായി കണക്കാക്കാവുന്നതാണ്.

സർക്കാരിൽ നിന്നും ലഭിക്കുന്ന വിദ്യാഭ്യാസം, മറ്റു വിഭാഗങ്ങൾ എന്നിവയിലുള്ള ധന സഹായങ്ങളെപ്പറ്റി അംഗങ്ങൾക്ക് മനസ്സിലാക്കാനും അറിവുണ്ടാകാനും സമാജത്തിന്റെ നേതൃത്വത്തിൽ ഒരു സർവീസ് സെന്റർ നടത്തുന്നത് വളരെ ഉപകാരം ചെയ്യും എന്ന് യോഗം അഭിപ്രായപ്പെട്ടു.

തുടർന്ന് ക്ഷേമനിധി നടത്തി. ജോ. സെക്രട്ടറിയുടെ നന്ദിയോടെ യോഗം അവസാനിച്ചു.
ഏപ്രിൽ മാസ യോഗം വാർഷിക യോഗമായി ഏപ്രിൽ 26 ഞായറാഴ്ച രാവിലെ 9.30ന് സമാജം ആസ്ഥാന മന്ദിരത്തിൽ നടത്തുന്നതാണ്.

സെക്രട്ടറി.

1+

Leave a Reply

Your email address will not be published. Required fields are marked *