തിരുവനന്തപുരം ശാഖ 2020 ഫെബ് യോഗം

തിരുവനന്തപുരം ശാഖയുടെ കുടുംബ സംഗമം ഫെബ് 16 നു ശ്രീ ദേവദാസിന്റെ വസതിയിൽ നടന്നു.
ശ്രീമതി വൈഷ്ണവിയുടെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.
ശ്രീ മുരളീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലേക്ക് ശ്രീ ദേവദാസൻ ഏവരെയും സ്വാഗതം ചെയ്തു.

ശാഖാംഗമായ ശ്രീ എം എൻ പിഷാരോടിയുടെ ഭാര്യാ സഹോദരന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

ശ്രീമതി ശ്രീദേവി പിഷാരസ്യാരുടെ വീട്ടിൽ നിന്നും കൊണ്ടുവന്ന കാർഷിക ഉത്പന്നങ്ങളുടെ വില്പനയും നടന്നു. വിറ്റു കിട്ടിയ തുകയുടെ പാതി ശാഖയിലേക്ക് സംഭാവന ചെയ്തു.

അടുത്ത യോഗം മാർച്ച് 15 നു വെള്ളയമ്പലത്തുള്ള ശ്രീ കെ ജി രാധാകൃഷ്ണന്റെ വസതിയിൽ ചേരുവാൻ തീരുമാനിച്ച് , ശ്രീ വിനയ് രഘുനാഥിന്റെ കൃതജ്ഞതക്കും ഉച്ച ഭക്ഷണത്തിനും ശേഷം യോഗം സമാപിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *