പിഷാരോടി സമാജം പട്ടാമ്പി ശാഖാ പ്രതിമാസ യോഗം 11-10- 20 ഞായറാഴ്ച 10 AM മുതൽ 1 PM വരെ ശാഖാ മന്ദിരത്തിൽ വെച്ച് ശാഖ പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു
പ്രാർത്ഥന,
വിഷണു സഹസ്രനാമജപം, അനുശോചനം, അനുമോദനം, പത്തു് പന്ത്രണ്ട് ക്ലാസ് അവാർഡ് ദാനം, പഠന പ്രോത്സാഹന നിധി വിതരണം എന്നിവ ഉണ്ടായി
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ യോഗത്തിൽ മന്ദിരത്തിനോട് ചേർന്ന അഞ്ച് സെന്റ സ്ഥലം രജത ജൂബിലി വർഷ പ്രോജക്ടായി വാങ്ങിയത് അംഗീകരിച്ചു.
ശാഖാ വാർഷികം 27-12 -2020 ന് ഞായറാഴ്ച നടത്താൻ തീരുമാനിച്ചു.
ശാഖാ പരിധിയിൽ പെട്ടവരുടെ കഴിവുകൾ ചേർത്ത് ഒരു പതിപ്പ് ഉണ്ടാക്കാൻ തീരുമാനിച്ചു.
ഗസ്റ്റ് ഹൗസിന് പതിനായിരം രൂപ കൊടുക്കാൻ തീരുമാനിച്ചു
K P ഉണ്ണികൃഷ്ണൻ
ഡോ A P ഭരതൻ
M P ഉണ്ണി കൃഷ്ണൻ
A P രാമകൃഷ്ണൻ
M P സുരേന്ദ്രൻ
V P ഉണ്ണികൃഷ്ണൻ
TV സുമിത്ര
NP രാഗിണി കുമാരി നിരഞ്ജന തുടങ്ങിയവർ പ്രസംഗിച്ചു
ക്ഷേമനിധി നടത്തി
തുളസീദളം ലക്കങ്ങൾ കൂടുതൽ നന്നാവുന്നതിൽ യോഗം അഭിനന്ദിച്ചു.
കോവിഡ് സാമ്പത്തിക പ്രശ്നം മറികടക്കാൻ PP& TDT പുതിയ മെമ്പർമാർ ചേരുമ്പോൾ ഒരു പ്രാവശ്യം മാത്രം രണ്ട് ദിവസം സൗജന്യ താമസം കൊടുക്കാനും പഴയ മെമ്പർമാരോട് രണ്ടായിരം രൂപ കൂടി തരാൻ അപേക്ഷിക്കാനും അപ്പോൾ മേൽ പറഞ്ഞ സൗജന്യം കൊടുക്കാനും കേന്ദ്രത്തോട് അഭിപ്രായം പറയാൻ തീരുമാനിച്ചു.