മുംബൈ ശാഖ സവിശേഷ ഭരണസമിതി യോഗം

മുംബൈ ശാഖയുടെ ഒരു സവിശേഷ ഭരണസമിതി യോഗം ലോക്ക് ഡൗൺ പരിമിതി കാരണം വീഡിയോ കോൺഫറൻസിലൂടെ 17-05-2020 ഞായറാഴ്ച രാവിലെ പത്തു മണിക്ക് പ്രസിഡണ്ട് ശ്രീ എ രഘുപതിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.

മുൻ യോഗത്തിലെ തീരുമാന പ്രകാരം ഒരംഗത്തിൽ നിന്നും കിട്ടിയ ചികിത്സ/വിദ്യാഭ്യാസ സഹായാഭ്യർത്ഥനയെ തുടർന്ന് അവർക്ക് ചികിത്സ സഹായമായി ആദ്യ ഗഡു നൽകിയെന്ന് ഖജാൻജി അറിയിച്ചു.

പിന്നീട് അവരുടെ മകന്റെ വിദ്യാഭ്യാസ കാര്യങ്ങൾ കൂടി കണക്കിലെടുത്തും, ശാഖാ പരിധിയിൽ പെടുന്ന ഇനിയും ഇത്തരത്തിൽ സഹായമാവശ്യമായവരെക്കൂടി സഹായിക്കുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെ ശാഖയിലെ “Medical & Other Welfare Fund”ലേക്ക് ശാഖയിലെ യുവാക്കളിൽ നിന്നും സഹകരണമഭ്യർത്ഥിക്കുക യുമുണ്ടായതിനു വളരെ പ്രോത്സാഹനജനകമായ പ്രതികരണമാണ് ലഭിച്ചതെന്നും യോഗം ഐക്യകണ്ഠേന അഭിപ്രായപ്പെട്ടു.

ഇത്തരുണത്തിൽ ശാഖയുടെ കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ മുന്നോട്ടു വന്ന എല്ലാവർക്കും, പ്രത്യേകിച്ച് യുവതലമുറക്ക് പ്രസിഡണ്ട് പ്രത്യേകം നന്ദി അറിയിച്ചു.

അർബുദ ബാധയെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന ഒരംഗത്തിനു രാധ പിഷാരസ്യാർ ചികിത്സാ സഹായ നിധിയിൽ നിന്നും ഉടൻ തുക അനുവദിക്കുവാൻ തീരുമാനിച്ചു. അവരുടെ പി എ പിഷാരോടി ചികിത്സാസഹായ അപേക്ഷ കേന്ദ്രത്തിലേക്ക് അയച്ചത് കഴിയുന്നത്ര വേഗത്തിൽ തീർപ്പാക്കുവാൻ കേന്ദ്രത്തോട് അഭ്യർത്ഥിക്കുവാനും സെക്രട്ടറിയെ ചുമതലപ്പെടുത്തി.

പതിനൊന്ന് പേർ പങ്കെടുത്ത യോഗം പതിനൊന്നു മണിയോടെ ജോ. സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ സമംഗളം പര്യവസാനിച്ചു.

3+

Leave a Reply

Your email address will not be published. Required fields are marked *