മുംബൈ ശാഖ 2020 മെയ് മാസ യോഗം

മുംബൈ ശാഖയുടെ 402-ാമത് ഭരണസമിതി യോഗം ലോക്ക് ഡൌൺ പരിമിതികൾ കാരണം വീഡിയോ കോൺഫറൻസ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് 2020 മെയ് 3, ഞായറാഴ്ച രാവിലെ പത്തരക്ക് കുമാരി ശ്വേതാ രമേഷിൻറെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.

യോഗത്തിൽ പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷത വഹിച്ചു.

യോഗം കഴിഞ്ഞ ഒരു മാസക്കാലയളവിലന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.

സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട് യോഗം അംഗീകരിച്ചു.

പരേതനായ അംഗം പി പി ഉണ്ണികൃഷ്ണ പിഷാരോടിയുടെ മകൾ ശ്രീമതി പ്രിയ മുരളി, അവരുടെ ഭർത്താവ് ശ്രീ വി മുരളി നായർ എന്നിവരുടെ അംഗത്വ അപേക്ഷകൾ യോഗം പരിശോധിക്കുകയും അംഗീകാരം നൽകുകയും ചെയ്തു.

ഖജാൻജി അവതരിപ്പിച്ച കഴിഞ്ഞ ഒരു മാസക്കാലയളവിലെ വരവ് ചിലവ് കണക്കുകൾ യോഗം അംഗീകരിച്ചു. കൂടാതെ അദ്ദേഹം അവതരിപ്പിച്ച 2019-20 സാമ്പത്തിക വർഷത്തിലെ ആയ-വ്യയ കണക്കുകൾ, ധനപ്രവാഹ കണക്കുകൾ, ആസ്തിബാദ്ധ്യത പട്ടിക എന്നിവ യോഗം ചർച്ച ചെയ്യുകയും ലഘുഭേദഗതികളോടെ അംഗീകരിക്കുകയും ചെയ്‌തു. അടച്ചുപൂട്ടലിൽ നിന്നും മുക്തി നേടുന്നതനുസരിച്ച് കണക്കുകൾ ഓഡിറ്റിനു വിധേയമാക്കി കമ്മിറ്റിയുടെ അംഗീകാരത്തിനു സമർപ്പിക്കാൻ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു.

ഏപ്രിൽ 11 നു കൂടിയ യോഗത്തിൽ ഒരംഗത്തിനു നൽകാൻ തീരുമാനിച്ച അടിയന്തിര ധനസഹായം അദേഹത്തിൻറെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതായി ഖാജാൻജി യോഗത്തെ അറിയിച്ചു. അദ്ദേഹത്തിനു തുടർ സഹായത്തിനായി കേന്ദ്രത്തിലേക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും സെക്രട്ടറി യോഗത്തെ അറിയിച്ചു.

കൂടാതെ, മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് പക്ഷാഘാതം സംഭവിച്ച് അവശതയനുഭവിക്കുന്ന ഒരംഗത്തിൽ നിന്നും ലഭിച്ച ധനസഹായ അപേക്ഷ യോഗം പരിശോധിക്കുകയും അവർക്ക് ഒരു തുക അടിയന്തിര ധനസഹായം എന്ന നിലയിൽ നൽകുവാൻ തീരുമാനിക്കുകയും ചെയ്തു.

മുൻ പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് കേന്ദ്ര, മഹാരാഷ്ട്ര, ഗുജറാത്ത്, കേരള സർക്കാരുകൾക്ക് നൽകിയ ധനസഹായങ്ങളെപ്പോലെ ഇത്തവണയും, ഏറ്റവും അധികം കോവിഡ് ബാധിതരുള്ള സംസ്ഥാനമായ മഹാരാഷ്ട്ര സംസ്ഥാന  ഗവണ്മെന്റിന്റെ ദുരിതാശ്വാസ നിധിയിലേക്ക് 10000/- രൂപ സംഭാവന നൽകുവാൻ തീരുമാനിച്ചു.

ലോക്ക് ഡൌൺ കാലത്ത് വെബ്‌സൈറ്റ് അംഗങ്ങൾക്കായി ഏർപ്പെടുത്തിയ മത്സരങ്ങളെപ്പറ്റിയും അതിനു ലഭിച്ച മികച്ച പ്രതികരണങ്ങളെ പറ്റിയും വെബ് അഡ്മിൻ യോഗത്തിനു അറിവു നൽകി.

 

അടുത്ത യോഗ തിയതി പിന്നീട് നിശ്ചയിക്കുവാൻ തീരുമാനിച്ച്, പതിനാലു പേർ പങ്കെടുത്ത യോഗം 12 മണിയോടെ ജോ.സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ സമംഗളം പര്യവസാനിച്ചു.

3+

Leave a Reply

Your email address will not be published. Required fields are marked *