മുംബൈ ശാഖ 2020 മാർച്ച് മാസ യോഗം

മുംബൈ ശാഖയുടെ 400ാമത് ഭരണസമിതി യോഗം ഡോംബിവില്ലിയിലുള്ള ശ്രീ ടി പി ശശികുമാറിൻ്റെ വസതിയിൽ വെച്ച് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ 08-03-2020 നു രാവിലെ 10.30 മണിക്ക് കുമാരി ആര്യ ശശികുമാറിൻ്റെയും അദ്വൈത് നന്ദകുമാറിൻ്റെയും ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.

ആതിഥേയൻ്റെ സ്വാഗത പ്രസംഗത്തോടെ തുടങ്ങിയ യോഗം കഴിഞ്ഞ ഒരു മാസ കാലയളവിൽ അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.

സെക്രട്ടറിയുടെ അഭാവത്തിൽ ജോ. സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖജാൻജി അവതരിപ്പിച്ച കണക്കുകൾ എന്നിവ യോഗം അംഗീകരിച്ചു. വിവിധ വാർഷിക വരിസംഖ്യകൾ അടുത്ത ഒരാഴ്ചക്കുള്ളിൽ പരമാവധി സമാഹിരിച്ച് തരുവാൻ ഖജാൻജി അംഗങ്ങളോടഭ്യർത്ഥിച്ചു. സമാജത്തിൻറെ വാർഷിക കണക്കുകൾ അടുത്ത മീറ്റിംഗിൽ തയ്യാറാക്കി അവതരിപ്പിക്കുവാൻ അദ്ദേഹത്തോട് യോഗം അഭ്യർത്ഥിച്ചു.

താനെയിലുള്ള സുനിൽ നാരായണൻ്റെയും രശ്മി സുനിലിൻ്റെയും ആജീവനാംഗത്വ അപേക്ഷ കിട്ടിയത് യോഗം പരിശോധിക്കുകയും ഇരുവരെയും ആജീവനാന്ത അംഗങ്ങളായി അംഗീകരിക്കുകയും ചെയ്തു. കൂടാതെ ശ്രീ ആനന്ദ് കരുണാകരൻ, രശ്മി ആനന്ദ്, അജയ് നാരായണൻ എന്നിവരുടെ എജ്യൂക്കേഷണൽ സൊസൈറ്റി ആജീവനാന്ത അംഗത്വ അപേക്ഷകൾ യോഗം പരിശോധിച്ച് കേന്ദ്രത്തിലേക്ക് അയക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ഇന്ന് വനിതാ ദിനത്തിൽ മുംബൈ ശാഖക്ക് ഒരു വനിതാ വിങ്ങ് എന്ന ഒരു ആശയം ശ്രീ രവി പിഷാരോടി അവതരിപ്പിക്കുകയും അത് ഇന്നത്തെ യോഗത്തിൽ പങ്കെടുത്ത വനിതകൾ സഹർഷം സ്വാഗതം ചെയ്യുകയും അടുത്ത വാർഷിക പൊതുയോഗതത്തിന്റെ അംഗീകാരം നേടുന്നതിനു വേണ്ടി സമർപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു.

അടുത്ത മാസത്തെ യോഗം 2020 മെയ് 3 ന് ശ്രീ വി പി മുരളീധരൻ്റെ വസതിയിൽ ചേരുന്നതിനു തീരുമാനിച്ച് യോഗം 2 മണിയോടെ ഡോംബിവില്ലി ഏരിയാ മെമ്പർ ശ്രീ രമേഷ് പിഷാരോടിയുടെ നന്ദി പ്രകാശനത്തോടെ സമംഗളം പര്യവസാനിച്ചു

1+