മുംബൈ ശാഖ 2020 ഏപ്രിൽ മാസ യോഗം

മുംബൈ ശാഖയുടെ ഒരു സവിശേഷ ഭരണസമിതി യോഗം ചരിത്രത്തിലാദ്യമായി വീഡിയോ കോൺഫറൻസ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്ന്, 11-04-2020 രാവിലെ പത്തു മണിക്ക് ചേർന്നു.

ജോ. സെക്രട്ടറി ശ്രീ ടി പി ശശികുമാറിൻറെ സാങ്കേതിക സഹകരണത്തിൽ തുടങ്ങിയ യോഗത്തിൽ പ്രസിഡണ്ട് ശ്രീ എ രഘുപതി അദ്ധ്യക്ഷത വഹിച്ചു.

ലോക് ഡൗൺ മൂലമുണ്ടായിരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തിൽ ശാഖാ പരിധിയിൽ ഉള്ള സാമ്പത്തികമായി അവശത അനുഭവിക്കുന്നവരെ കണ്ടെത്തുകയും അവർക്ക് സമാജത്തിനാവുന്ന തരത്തിൽ എന്തെങ്കിലും ധനസഹായം ചെയ്യാൻ പറ്റുമോ എന്നതു മാത്രമായിരുന്നു ഇന്നതെ ഈ സവിശേഷ യോഗത്തിൻ്റെ അജണ്ട എന്ന് സെക്രട്ടറി യോഗത്തെ അറിയിച്ചു.

തുടർന്നു നടന്ന ചർച്ചയിൽ അത്തരത്തിൽ ഉള്ള ഒരു മെമ്പറെ മാത്രമേ കണ്ടെത്തിയിട്ടുള്ളൂവെന്നും അദ്ദേഹത്തിൻറെ ഇന്നത്തെ ശാരീരിക രോഗാവസ്ഥകൾ കണക്കിലെടുത്ത് കഴിയുന്ന സഹായം നൽകേണ്ടതാണെന്ന് യോഗം ഏകസ്വരത്തിൽ അഭിപ്രായപ്പെട്ടു. അവരിൽ നിന്ന് മെഡിക്കൽ ബില്ലുകളും മറ്റു ചികിത്സാ രേഖകളും സംഘടിപ്പിക്കാനും അതനുസരിച്ച് സമാജത്തിനാവുന്ന രീതിയിൽ സാമ്പത്തിക സഹായം കൊടുക്കുവാനും ഭരണസമിതിയുടെ ഇന്നത്തെ യോഗം തീരുമാനിച്ചു.

കൂടാതെ ഏതെല്ലാം മരുന്നുകളാണ് ഉപയോഗിക്കുന്നത് എന്നതിൻ്റെ ഒരു വിവരങ്ങൾ തരുകയാണെങ്കിൽ അവ കുറഞ്ഞ നിരക്കിൽ ‌ സംഘടിപ്പിച്ചു തരാമെന്ന് ഒരംഗം യോഗത്തെ അറിയിച്ചു. അതു പ്രകാരം മരുന്നുകളുടെ പേരുകളും മറ്റും ശേഖരിച്ചു കൊടുക്കുവാൻ യോഗം ഏരിയ മെമ്പറെ ചുമലതപ്പെടുത്തി.

മറ്റു പല ശാഖകളും ഇത്തരത്തിൽ അതാത് ശാഖകളിലുള്ള അംഗങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതി തുടങ്ങിയെന്നതിൽ യോഗം ആ ശാഖകളെ അനുമോദിച്ചു.

മെയ് 3 ന് ശ്രീ മുരളീധരൻ്റെ വസതിയിൽ ചേരുവാൻ തീരുമാനിച്ചിരുന്ന യോഗം അടച്ചു പൂട്ടൽ തുടരുന്ന ഇന്നത്തെ സാഹചര്യത്തിൽ നടത്താൻ പറ്റാതെ വരികയാണെങ്കിൽ വീണ്ടും അന്ന് തന്നെ ഇതുപോലെ വീഡിയോ കോൺഫ്രൻസിലൂടെ തന്നെ നടത്തുവാനും തീരുമാനിക്കുകയും സമയം പിന്നീട് അറിയിക്കുന്നതായിരിക്കും എന്നും സെക്രട്ടറി യോഗത്തെ അറിയിച്ചു.

പതിനാലു പേരിലിധികം പങ്കെടുത്ത യോഗം പതിന്നൊന്നു മണിയോടെ ജോ. സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ സമംഗളം പര്യവസാനിച്ചു.

5+

One thought on “മുംബൈ ശാഖ 2020 ഏപ്രിൽ മാസ യോഗം

  1. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.

    0

Leave a Reply

Your email address will not be published. Required fields are marked *