മഞ്ചേരി ശാഖയുടെ 42മത് വാർഷിക പൊതുയോഗം

മഞ്ചേരി ശാഖയുടെ 42മത് വാർഷിക പൊതുയോഗം ഔദ്യോഗിക നടപടിക്രമങ്ങൾ മാത്രമായി 2020 ഫെബ്രുവരി 16നു രാവിലെ 10.30നു പുലാമന്തോളിലെ ഡോ. വാസുദേവന്റെ വസതിയിൽ വെച്ച് നടന്നു.

ശാഖാ രക്ഷാധികാരി  ശ്രീ കെ പി ഗോപാലപിഷരോടി പതാകയുയർത്തി.

ഗൃഹനാഥ ഡോ. തുളസിയും വനിതാ വിഭാഗം അദ്ധ്യക്ഷ ശ്രീമതി നാരായണി പിഷരസ്യാരും ചേർന്ന് ഭദ്രദീപം തെളിയിച്ചു.

ശാഖാ അദ്ധ്യക്ഷൻ എ ആർ ഉണ്ണിയുടെ അദ്ധ്യക്ഷതയിൽ യോഗനടപടികൾ ആരംഭിച്ചു. കുമാരി ഹരിപ്രിയ  പ്രാർത്ഥന ചൊല്ലി. ഡോ. വരുൺ വാസുദേവൻ സന്നിഹിതരായ ഏവർക്കും സ്വാഗതം പറഞ്ഞു. ശ്രീമതിമാർ സുതജ പിഷാരസ്യാരും മായ അച്ചുതനും ചേർന്ന് നാരായണീയ പാരായണം നിർവ്വഹിച്ചു.

തുടർന്ന് അദ്ധ്യക്ഷൻ തന്റെ അദ്ധ്യക്ഷഭാഷണത്തിൽ ശാഖയുടെ പ്രവർത്തനക്ഷമത കുറഞ്ഞു വരുന്നതിൽ ആശങ്ക അറിയിച്ചു. യുവാക്കൾ പ്രവർത്തന സന്നധരായി മുന്നോട്ട് വന്നാലെ പൂർവ്വികർ കണ്ട സ്വപ്നത്തിലേക്ക് എത്തിച്ചേരുവാൻ സാധിക്കൂ എന്നും അതിനായി അവരെ ആകർഷിക്കുവാനുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും പറഞ്ഞു. രക്ഷാധികാരി അവതരിപ്പിച്ച അനുശോചന സന്ദേശത്തിൽ ഈ വർഷം നമ്മെ വിട്ടു പിരിഞ്ഞ സമുദായാംഗങ്ങൾക്കും രാഷ്ട്രരക്ഷക്ക് വേണ്ടി ജീവൻ വെടിഞ്ഞ സൈനികർക്കും മറ്റു പ്രമുഖരായ എല്ലാവർക്കും വേണ്ടി മൗനപ്രാർത്ഥന നടത്തി.

പണ്ഡിതരത്നം കെപി അച്ചുതപിഷാരോടി യുടെ വേർപാടിൽ അദ്ദേഹത്തെക്കുറിച്ച് കെ പി ഗോപാല പിഷാരോടി അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. പാലൂർ ഉണ്ണികൃഷ്ണ പിഷരോടി, മഠത്തിൽ കുഞ്ഞിക്കാവ് പിഷാരസ്യാർ, പ്രഭാകരനുണ്ണി രാമപുരം തുടങ്ങി മറ്റു സമുദായാംഗങ്ങളെ സി പി ബാലകൃഷ്ണ പിഷാരോടിയും അനുസ്മരിച്ച് സംസാരിച്ചു.

42മത് വാർഷികം ശാഖയുടെ  രക്ഷാധികാരി ശ്രീ സി പി ബാലകൃഷ്ണ പിഷാരോടി ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ കാലപ്രവർത്തകരായ പി ആർ പിഷാരോടി, വി കെ പിഷാരോടി, ടി പി ബി പിഷാരോടി തുടങ്ങിയ മഹത് വ്യക്തികൾ കൊളുത്തിയ കെടാവിളക്കായി  സമാജപ്രവർത്തനവും സമുദായ സൗഹാർദ്ദവും നമുക്ക് തുടർന്നും നിലനിർത്തുവാൻ സാധിക്കണമെന്നും അതിനായി ഈ കാലഘട്ടത്തിൽ വളരെ ഊർജ്ജസ്വലമായി പ്രവർത്തിക്കണമെന്നും ഉദ്ബോധിപ്പിച്ചു.

ഈ കാലയളവിൽ സമുദായത്തിന്റെ യശസ്സ് ഉയർത്തി വലിയ ആദരവ് നേടിയവരെ ശാഖ അനുമോദിച്ചു.

ഇതിൽ ശാഖാംഗമായ കൃഷ്ണപുരത്ത് മുരളിയുടെ മകൾ ശ്രുതകീർത്തി അമൃത ടി വിയിലെ ശ്രേഷ്ഠഭാരതം പരിപാടിയിൽ പങ്കെടുത്ത് രണ്ടാം സ്ഥാനം നേടി തന്റെ വിദ്യാലയമായ വള്ളുവനാട് വിദ്യാഭവന് പ്രശസ്തി നേടിക്കൊടുത്തതിൽ ശാഖ അനുമോദിച്ചു.

മുൻ പ്രസിഡണ്ട് ഏ പി വാസുദേവന്റെ മകൻ വിനോദ് പിഷാരോടി, സച്ചിൻ കൃഷ്ണൻ, അരുൺ രാഘവൻ, വിഷ്ണു ഗോപിനാഥ്, രജനി രാജേന്ദ്രൻ, മജീഷ്യൻ ഗോപിനാഥൻ പിഷാരോടി എന്നിവർ അവരവരുടെ മേഘലയിൽ നേടിയ അവാർഡുകൾക്കും ആദരങ്ങൾക്കും ശാഖ അനുമോദിച്ചു.

ശാഖാ സെക്രട്ടറി കെ പി മുരളി വാർഷിക റിപ്പോർട്ടും ടൃഷറർ എ പി വേണു കണക്കും അവതരിപ്പിച്ചു.  ഇതിന്മേലുള്ള ചർച്ചയിൽ ശാഖയുടെ ആകെ മെമ്പർമാരെയും പുതിയ മെംമ്പർമാരെയും പ്രത്യേകം രേഖപ്പെടുത്തണമെന്ന അഭിപ്രായവും കണക്കുകൾ പൂർണ്ണമായി മാർച്ച് 31നു ശേഷം ഓഡിറ്റിങ്ങിനു വിധേയമാക്കി പരിഗണിക്കണമെന്നും ഉള്ള ഭേദഗതികളോടെ സഭ പാസ്സാക്കി.

റിപ്പൊർട്ടിന്മേലുള്ള ചർച്ച തുടക്കം കുറിച്ചു കൊണ്ട്, സമാജത്തിന്റെ പ്രവർത്തനം പുതിയ കാലഘട്ടത്തിന് അനുയോജ്യമാം വിധം പുതുക്കിയുള്ള പ്രവർത്തന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു.  ചർച്ചയിൽ തുവ്വൂർ രാമകൃഷ്ണൻ, സദാനന്ദൻ, ആനന്ദൻ കൊളത്തൂർ, എം പി വേണുഗോപാൽ, എം പി വേണു തുടങ്ങി സന്നിഹിതരായവരെല്ലാം പങ്കെടുത്തു.

തുടർന്ന് രക്ഷാധികാരി ശ്രീ സി പി ബാലകൃഷ്ണന്റെ വരണാധികാരത്തിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ ഏകകണ്ഠമായി തിരഞ്ഞെടുത്തു.

രക്ഷാധികാരികൾ:

 1. സി പി ബാലകൃഷ്ണ പിഷാരോടി, ചെങ്ങര
 2. കെ പി ഗോപാല പിഷാരോടി, വൃന്ദാവനം, പുലാമന്തോൾ

പ്രസിഡണ്ട്:

എ പി ദാമോദര പിഷാരോടി, തിരൂർ

വൈസ് പ്രസിഡണ്ട്:

 1. സി പി രാമകൃഷ്ണൻ, തുവ്വൂർ
 2. ഡോ. വി എം വാസുദേവൻ, പുലാമന്തോൾ

സെക്രട്ടറി:

ഐ പി ഗോവിന്ദരാജൻ, ചെറുകുന്ന്, കോട്ടക്കൽ

ജോ. സെക്രട്ടറിമാർ:

 1. കെ പി മുരളി, ചെമ്മലശ്ശേരി
 2. എ കെ സദാനന്ദൻ, കരിക്കാട്, മഞ്ചേരി

ട്രഷറർ:

എം പി വേണുഗോപാലൻ, കൊളത്തൂർ

കമ്മിറ്റി മെമ്പർമാർ:

 1. ഏ ആർ ഉണ്ണി, പാങ്ങ്, അപ്പം കളം
 2. എ കൃഷ്ണദാസ്, ചെമ്മലശ്ശേരി
 3. കാർവർണ്ണൻ, പുന്നപ്പാല, വണ്ടൂർ
 4. എ പി വേണുഗോപാൽ, കൊളത്തൂർ
 5. ഗോപിനാഥ്, വിളയിൽ
 6. എൻ എസ് അച്ചുതൻ, പാലൂർ
 7. എ കെ കരുണാകരൻ, കരിക്കാട്
 8. നാരായണിക്കുട്ടി പിഷാരസ്യാർ, പാങ്ങ്
 9. പ്രജിത ആനന്ദ്, കൊളത്തൂർ
 10. മായ അച്ചുതൻ, പാലൂർ
 11. ശ്രീകല, പുലാമന്തോൾ

ഇ. ഓഡിറ്റർ:

ആനന്ദൻ കൊളത്തൂർ

തുടർന്ന് പുതിയ ഭരണസമിതി ചുമതലയേല്ക്കുകയും രേഖകൾ എല്ലാം അടുത്ത യോഗത്തിൽ കൈമാറുവാൻ തീരുമാനിക്കുകയും ചെയ്തു.

മുൻ സെക്രട്ടറി ഈ കാലയളവിൽ സഹകരിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് പുതിയ ഭരണസമിതിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യ്തു.

മുൻ അദ്ധ്യക്ഷൻ എ ആർ ഉണ്ണിയും തന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന ഭരണസമിതിയെ സഹായിച്ച ഏവർക്കും നന്ദിയും പുതിയ പ്രവർത്തകർക്ക് പരിപൂർണ്ണ പിന്തുണയും അറിയിച്ചു.

അദ്ധ്യക്ഷൻ എല്ലാ അംഗങ്ങളുടെയും സഹകരണം അഭ്യർത്ഥിച്ചു കൊണ്ട് സംസാരിച്ചു.

അടുത്ത മാസ യോഗം 22-03-2020, ഞായർ പാങ്ങ് അപ്പംകളത്തിൽ വെച്ച് നടത്തുവാനും തീരുമാനിച്ചു.

ജോ. സെക്രട്ടറി കെ പി മുരളിയുടെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *