പിഷാരടി സമാജം കോഴിക്കോട് ശാഖയുടെ സെപ്റ്റംബർ മാസത്തെ യോഗം 13-9-2020 ന് വാട്സ്ആപ്പ് മുഖേന ഓൺലൈനായി നടത്തി.
പതിനാലോളം പേർ ഓൺലൈനിൽ ഉണ്ടായിരുന്നു. ശ്രീ സി പി. മോഹൻ പിഷാരടിയുടെ പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു.
സെക്രട്ടറി ഉണ്ണികൃഷ്ണൻ ജി.പി സ്വാഗതം പറഞ്ഞു പ്രസിഡണ്ട് സി.പി.മോഹൻ പിഷാരടി അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു.
കഴിഞ്ഞ കർക്കിടക മാസത്തെ രാമായണ പാരായണത്തിൽ കോഴിക്കോട് ശാഖയെ പ്രതിനിധീകരിച്ച മോഹൻ പിഷാരടിയെ യോഗം അഭിനന്ദിച്ചു.
ഇത്തവണ ഓണാഘോഷം വേണ്ട എന്നാണ് കൂടുതൽ അംഗങ്ങളുടെയും അഭിപ്രായം വന്നത്.
യുവ ജനങ്ങളുടെ ഇടയിൽ നിന്നും കൂടുതൽ പേരെ സമാജ പ്രവർത്തനങ്ങളിലേക്ക് കൊണ്ടുവരേണ്ടതുണ്ട് എന്ന് യോഗം അഭിപ്രായപ്പെട്ടു അല്ലാത്ത പക്ഷം ഭാവിയിൽ സമാജത്തിൻറെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടും എന്ന് യോഗം നിരീക്ഷിച്ചു.
വിശദമായ ചർച്ചകൾക്കുശേഷം രാമകൃഷ്ണൻ വി പി യുടെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു .