കോഴിക്കോട് ശാഖ 2020 ഫെബ്രുവരി മാസ യോഗം

പിഷാരോടി സമാജം കോഴിക്കോട് ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം ശാഖാ സെക്രട്ടറി GP ഉണ്ണികൃഷ്ണപിഷാരോടിയുടെ വളയനാട്ടുള്ള വസതിയിൽ (ഗോകുലം) വെച്ച് 9-2-2020 നു നടന്നു.

ഉച്ചക്ക് 2.30 ന് കുമാരി ശ്രേയ സുരേഷിന്റെ പ്രാർഥനയോടെ യോഗനടപടികൾ ആരംഭിച്ചു. ഗൃഹനാഥൻ GP ഉണ്ണികൃഷ്ണൻ ഏവരേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. മുൻകാലങ്ങളിലെപ്പോലെ എല്ലാ മാസവും (രണ്ടാമത്തെ ഞായറാഴ്ച) യോഗം ചേരാൻ തീരുമാനമെടുത്ത പുതിയ കമ്മറ്റിയേയും മുൻകൈ എടുത്ത സെക്രട്ടറിയേയും യോഗം അഭിനന്ദിച്ചു.

ഗൃഹനാഥന്റെ വാദ്യോപകരണശേഖരം കാണാനും അടുത്തറിയാനും ശാഖാംഗങ്ങൾക്ക് അവസരമുണ്ടായി.

അടുത്ത മാസത്തെ യോഗം മാർച്ച് 8 ന് ഞായറാഴ്ച ഋഷിപുരം ക്ഷേത്രത്തിനു സമീപമുള്ള സുരേഷിന്റ ഭവനമായ ഗോവിന്ദപുരം കിഴക്കേ പിഷാരത്തു വെച്ചു 2 മണിക്ക് ചേരുവാൻ തീരുമാനിച്ചു.

സുമ രാഘവന്റെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *