കോഴിക്കോട് ശാഖ 2020 ഏപ്രിൽ മാസ യോഗം

പിഷാരോടി സമാജം കോഴിക്കോടു ശാഖയുടെ പ്രതിമാസ യോഗം ലോക് ഡൗൺ കാരണം വാട്സ് ആപ്പിലൂടെ ഓൺലൈനായി നടത്തി.

2 മണിക്ക് സമുദായാംഗങ്ങൾ മുൻ നിശ്ചയപ്രകാരം വാട്സ് ആപ്പിൽ ഒത്തുകൂടി. ഓൺലൈൻ ആയതിനാൽ വളരെയധികം അംഗങ്ങൾ പങ്കെടുത്തു. ശ്രീമതി അനിത ഉണ്ണികൃഷ്ണൻ പ്രാർഥന ചൊല്ലി. സെക്രട്ടറി ഉണ്ണികൃഷ്ണൻ ജി.പി സ്വാഗതം പറഞ്ഞു. പ്രസിഡൻറ് സി പി നാരായണൻ അദ്ധ്യക്ഷം വഹിച്ചു.

കോഴിക്കോട് ശാഖയെ സംബന്ധിച്ച് ഈ ഓൺലൈൻ മീറ്റിംഗ് ചരിത്ര സംഭവമാണെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.

തുടർന്ന് നടന്ന ചർച്ചയിൽ എല്ലാവരും പങ്കെടുത്തു. ലോക് ഡൗൺ കാരണം ബുദ്ധിമുട്ടുന്ന, കോഴിക്കോട് ശാഖാംഗങ്ങളായ, സാമ്പത്തികമായി പിന്നാക്കമുള്ള എല്ലാവർക്കും ധനസഹായം നൽകാൻ യോഗം കൂട്ടായി തീരുമാനമെടുത്തു. അത് ആർക്കൊക്കെ നൽകണമെന്ന് തീരുമാനിച്ച് സാമ്പത്തിക സഹായമെത്തിക്കാൻ പ്രസിഡണ്ടിനേയും സെക്രട്ടറിയേയും യോഗം ചുമതലപ്പെടുത്തി. ഒരാഴ്ചക്കുള്ളിൽ ധനസഹായം നൽകുവാനും തീരുമാനമായി.

കോഴിക്കോട് ശാഖയിലെ നിലവിലുള്ളവരുടെയും പുതുതായി 2 പേരുടെയും തുളസീദളം വരിസംഖ്യ തൽക്കാലം ശാഖയുടെ ഫണ്ടിൽ നിന്ന് അടക്കാനും അംഗങ്ങളിൽ നിന്ന് പിന്നിട് പിരിച്ച് തിരിച്ചടക്കാനും ചർച്ചയിൽ തീരുമാനമായി.

ചർച്ചക്കു ശേഷം സമുദായാംഗങ്ങൾ അക്ഷര ശ്ലോകം അവതരിപ്പിച്ചു. പരസ്പരം കണ്ടില്ലെങ്കിലും ഹൃദ്യമായ അനുഭവമായിരുന്നെന്നും സാധാരണ മീറ്റിംഗ് പോലെ തന്നെ അനുഭവപ്പെട്ടെന്നും അംഗങ്ങൾ അദിപ്രായപ്പെട്ടു. ഭരത പിഷാരടിയുടെ ഗൃഹത്തിൽ വെച്ച് (ഹരിവാസം ഗോവിന്ദപുരം) മെയ് 10 നു അടുത്ത മാസത്തെ യോഗം നിശ്ചയിച്ചു. ശ്രീമതി വിനോദിനി ഭരതൻറെ നന്ദി പ്രകടനത്തോടെ നാലു മണിക്ക് യോഗം സമാപിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *