കൊടകര ശാഖ 2020 മാർച്ച് മാസ യോഗം

പിഷാരോടി സമാജം കൊടകര ശാഖയുടെ 2020 മാർച്ച് മാസത്തെ യോഗം 15-03-2020 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കാരൂർ ക്ഷേത്രത്തിനു സമീപം കാരൂർ പിഷാരത്ത് ശ്രീമതി. ഭാമ മുകുന്ദന്റെ വസതിയിൽ വച്ച് ചേർന്നു.

മാസ്റ്റർ ആദിത്യ, ശ്രീമതി സീത എന്നവരുടെ പ്രാർത്ഥനയോടെ യോഗ നടപടി ആരംഭിച്ചു. പിഷാരോടി സമുദായത്തില്‍ നിന്നുള്ള വിവിധ അംഗങ്ങളുടെ വിയോഗത്തിലും ലോകം മുഴുവൻ ഭീതിയോടെ നേരിട്ട് വരുന്ന കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടവർക്കുമായി അനുശോചനം രേഖപ്പെടുത്തി.

ഗൃഹനാഥനായ ശ്രീ മുകുന്ദൻ യോഗത്തിനെത്തിയ ഏവർക്കും സ്വാഗതം ആശംസിച്ചു.

ശാഖാ പ്രസിഡണ്ട് ശ്രീ. ടി.വി.നാരായണ പിഷാരോടി അദ്ധ്യക്ഷത വഹിച്ച് സംസാരിച്ചു.

ശാഖാ അംഗമായ നെല്ലായി – ശോഭനത്തിലെ – ശ്രീ.കെ.പി. ഗോവിന്ദൻ , ശ്രീമതി ശോഭന എന്നിവരുടെ മക്കളായ ഡോ. ശ്രീലേഖ സതീഷ് കുമാർ ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇലക്ട്രോണിക്സ് ബോർഡ്സ് ഓഫ് സ്റ്റഡീസിന്റെ ചെയർ പേഴ്സൺ സ്ഥാനം , ശ്രീമതി. ശ്രീകല അനിൽ കുമാർ ന് ഒമാൻ ഇന്ത്യൻ സ്കൂൾ സീനിയർ ടീച്ചർ സ്ഥാനം എന്നിവ ലഭിച്ചതിൽ ഇരുവർക്കും ആശംസകളും അനുമോദനങ്ങളും രേഖപ്പെടുത്തി. വരും തലമുറയ്ക്ക് ഇവർ പ്രചോദനമാണെന്ന് അധ്യക്ഷൻ അഭിപ്രായപെട്ടു.

നിലവിലെ COVID-19 വിഷയം ചർച്ച ചെയ്യപ്പെടുകയും അതിനോടനുബന്ധിച്ചുള്ള എല്ലാ പ്രവർത്തനത്തിനും പരിപൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

കേന്ദ്ര സംയുക്ത ഭരണ സമിതിയുടെ യോഗ തീരുമാനങ്ങൾ ചർച്ച ചെയ്തു. സമാജം, തുളസീദളം വരിസംഖ്യകളുടെ വർദ്ധനവ് എല്ലാവരും തുളസീദളത്തിലൂടെ അറിഞ്ഞിട്ടുണ്ടെങ്കിലും പൊതു യോഗത്തിൽ പ്രത്യേക അറിയിപ്പ് നൽകുന്നതിന് തീരുമാനിച്ചു. നിലവിലെ ആരോഗ്യപരമായ പൊതു ജന സമ്പർക്ക പരിപാടികൾ ഒഴിവാക്കുന്നതിന്‍റെ ഭാഗമായി അടുത്ത മാസം നടത്തേണ്ടിയിരുന്ന വാർഷിക പൊതുയോഗം താത്കാലികമായി മാറ്റി വക്കുന്നതിനും അനുയോജ്യമായ സമയത്ത് നടത്തുന്നതിനും തീരുമാനിച്ചു.

സെക്രട്ടറി ഫെബ്രുവരി മാസത്തെ യോഗ റിപ്പോര്‍ട്ടും, ഖജാന്‍ജി കണക്കും അവതരിപ്പിച്ചത് യോഗം ഏകകണ്ഠേന പാസ്സാക്കി. വിവിധ വിഷയങ്ങളിൽ ചർച്ച നടന്നു.

നിലവിലെ ഭരണ സമിതിയുടെ കാലാവധി പൂര്‍ത്തീകരിക്കുകയാണെന്നും പുതിയ ഒരു ഭരണനേതൃത്വത്തിന് പരമാവധി പേര്‍ മുന്നോട്ട് വരണമെന്നും യോഗം അഭിപ്രായപ്പെട്ടു.

വനിതാ കൂട്ടായ്മ നടത്തിയ ഇൻസ്റ്റന്റ് തിരുവാതിര യോഗത്തിന് മാറ്റ് കൂട്ടി. ക്ഷേമ നിധി ലേലം ചെയ്തു നൽകി.

അടുത്ത യോഗം 2020 ഏപ്രിൽ 19 ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് കോടാലിയിൽ വല്ലച്ചിറ പിഷാരത്ത് ശ്രീ. വി.പി. രാധാകൃഷ്ണന്റെ ഭവനത്തിൽ ചേരുന്നതിനു തീരുമാനിച്ചു.

ശ്രീ. രാജൻ സിതാര യോഗത്തില്‍ പങ്കെടുത്തവര്‍ക്കും യോഗത്തിന് ആതിഥ്യമരുളിയവര്‍ക്കും നന്ദി പ്രകടിപ്പിച്ചു.

 

 

0

Leave a Reply

Your email address will not be published. Required fields are marked *