കൊടകര ശാഖ 2020  ജനുവരി   മാസ യോഗം

പിഷാരോടി സമാജം കൊടകര ശാഖയുടെ 2020  ജനുവരി   മാസത്തെ പ്രതിമാസ യോഗം 19-01-2020 ന് ഉച്ചകഴിഞ്ഞ് 3  മണിക്ക്  കാരൂര്‍ ക്ഷേത്രത്തിനു സമീപം  കാരൂർ ശ്രീ. ടി.. പി. പ്രഭാകര പിഷാരോടിയുടെ  വസതിയിൽ  വച്ച്  ചേർന്നു.

ശ്രീമതി. വിജയലക്ഷ്മി, ശ്രീമതി. ദുര്‍ഗ്ഗ എന്നിവരുടെ  പ്രാർത്ഥനയോടെ യോഗ നടപടി ആരംഭിച്ചു. പിഷാരോടി സമുദായത്തില്‍ നിന്നുള്ള വിവിധ അംഗങ്ങളുടെ വിയോഗത്തിൽ  അനുശോചനം രേഖപ്പെടുത്തി.

ശ്രീ പ്രഭാകരന്‍ പിഷാരോടി യോഗത്തിനെത്തിയ ഏവർക്കും സ്വാഗതം ആശംസിച്ചു. ശാഖാ പ്രസിഡണ്ട് ശ്രീ. ടി.വി.നാരായണ പിഷാരോടി.   അദ്ധ്യക്ഷത  വഹിച്ച് സംസാരിച്ചു.

പഞ്ചാരി വിജയപ്രദമാക്കുന്നതിന് എല്ലാ തരത്തിലും സഹകരിച്ച സമുദായ അംഗങ്ങള്‍ക്ക് ശ്രീ. രാജന്‍ സിതാര നന്ദി പ്രകാശിപ്പിച്ചു. കൂടാതെ ശാഖയിലെ കലാകൂട്ടായ്മയിലെ അംഗങ്ങളെ അനുമോദിക്കുകയും ചെയ്തു. പഞ്ചാരിയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്ക് വച്ചു.

ശ്രീ. ടി.പി. രാമചന്ദ്രന്‍ മുന്‍മാസത്തെ റിപ്പോര്‍ട്ടും  കണക്കും  അവതരിപ്പിച്ചത്  വിശദമായ ചര്‍ച്ചക്ക് ശേഷം യോഗം അംഗീകരിച്ചു. വിവിധ പരിപാടികള്‍ക്കായി ചെലവു വരുന്നതിന് അനുസരിച്ച് ധനാഗമനം ഉണ്ടാകുന്നില്ലെന്നത് പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണെന്ന് ശ്രീ. രാഘവ പിഷാരോടി, ശ്രീ. സി.ബി. അശോക് കുമാര്‍, ശ്രീ. കെ.പി. കൃഷ്ണന്‍, ശ്രീ. കെ.പി. രവീന്ദ്രന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. ശാഖയുടെ സാമ്പത്തിക നില അടക്കം വിവിധ വിഷയങ്ങളിൽ ചർച്ച നടന്നു.

ക്ഷേമ നിധി ലേലം ചെയ്തു നൽകി. അടുത്ത യോഗം 2020 ഫെബ്രുവരി 16  ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് കൊടുങ്ങ ശ്രീദുര്‍ഗ്ഗാദേവി ക്ഷേത്രത്തിന് സമീപമുള്ള ശ്രീമതി. ശാരദ പിഷാരസ്യാരുടെ ഭവനമായ കൊടുങ്ങ പിഷാരത്ത് വെച്ച് ചേരുന്നതിന് തീരുമാനിച്ചു.

യുവജന വിഭാഗം അംഗം മാസ്റ്റര്‍. ഹരിശങ്കര്‍ കെ.പി.   യോഗത്തില്‍ പങ്കെടുത്തവര്‍ക്കും യോഗത്തിന് ആതിഥ്യമരുളിയവര്‍ക്കും നന്ദി പ്രകടിപ്പിച്ചു. യോഗം 5.00 മണിക്ക് അവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *