കൊടകര ശാഖ 2020  ഫെബ്രുവരി   മാസ യോഗം

പിഷാരോടി സമാജം കൊടകര ശാഖയുടെ 2020  ഫെബ്രുവരി   മാസത്തെ യോഗം 16-02-2020 ന് ഉച്ചകഴിഞ്ഞ് 3  മണിക്ക്  കൊടുങ്ങ ശ്രീ.ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിനു സമീപം കൊടുങ്ങ പിഷാരത്ത് ശ്രീമതി. ശാരദ പിഷാരസ്യാരുടെ   വസതിയിൽ  വച്ച്  ചേർന്നു.

കുമാരി അങ്കിത രാജുവിന്‍റെ പ്രാർത്ഥനയോടെ യോഗ നടപടി ആരംഭിച്ചു. പിഷാരോടി സമുദായത്തില്‍ നിന്നുള്ള വിവിധ അംഗങ്ങളുടെ വിയോഗത്തിൽ  അനുശോചനം രേഖപ്പെടുത്തി.

ശ്രീ കെ.പി. വിശ്വനാഥന്‍ യോഗത്തിനെത്തിയ ഏവർക്കും സ്വാഗതം ആശംസിച്ചു. ശാഖാ പ്രസിഡണ്ട് ശ്രീ. ടി.വി.നാരായണ പിഷാരോടി അദ്ധ്യക്ഷത  വഹിച്ച് സംസാരിച്ചു. വന്ദ്യവയോധികയായ ശ്രീമതി. ശാരദ പിഷാരസ്യാരെ (96 വയസ്സ് ) ആദരിച്ചു.  മികച്ച ടിവി അവതാരക നുള്ള ദേശീയ കലാ സംസ്കൃതി അവാർഡ് നേടിയ രമേശ് പിഷാരടി, 40 വര്‍ഷത്തിലധികമായി വസ്ത്രവിപണന രംഗത്ത് വിജയകരമായി പ്രവര്‍ത്തിക്കുന്നതിന് വ്യാപാരി-വ്യവസായ അസോസിയേഷന്‍റെ ആദരവ് നേടിയ ശ്രീ. എം.പി. നന്ദകുമാര്‍ എന്നിവര്‍ക്ക് അഭിനന്ദനവും ആശംസകളും നേര്‍ന്നു.

വിവിധ വിഷയങ്ങളിൽ ചർച്ച നടന്നു.

നിലവിലെ കൊടകര ശാഖയുടെ ലിസ്റ്റ് കേന്ദ്രത്തിലേക്ക് നല്‍കിയിട്ടുള്ളത് പ്രകാരം തനത് വര്‍ഷത്തിലെ ബാക്കി നില്‍ക്കുന്ന വരിസംഖ്യ, തുളസീദളം, PE&WS വരിസംഖ്യ എന്നിവ പൂര്‍ണ്ണമായും അടച്ച് തീര്‍ക്കുന്നതിന് സെക്രട്ടറിയേയും, ഖജാന്‍ജിയേയും ചുമതലപ്പെടുത്താൻ തീരുമാനിച്ചു. അങ്കിത രാജു , അഭിനന്ദ, ആദിഷ്  എന്നിവരുടെ ഹൃദ്യമായ ഗാനങ്ങള്‍ യോഗത്തിന് മാറ്റ് കൂട്ടി.  ക്ഷേമ നിധി ലേലം ചെയ്തു നൽകി.

അടുത്ത മാസത്തെ യോഗം 2020 മാര്‍ച്ച് 15 ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് കാരൂര്‍  ക്ഷേത്രത്തിന് സമീപമുള്ള ശ്രീമതി. ഭാമ മുകുന്ദന്‍റെ ഭവനമായ കാരൂര്‍ പിഷാരത്ത് വെച്ച് ചേരുന്നതിന് തീരുമാനിച്ചു.

ശ്രീ. കെ.പി. രവീന്ദ്രന്‍  യോഗത്തില്‍ പങ്കെടുത്തവര്‍ക്കും യോഗത്തിന് ആതിഥ്യമരുളിയവര്‍ക്കും നന്ദി പ്രകടിപ്പിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *