കൊടകര ശാഖ 2020 മെയ് മാസ യോഗം

കൊടകര ശാഖയുടെ മെയ് മാസത്തെ യോഗം ഓണ്‍ലൈനായി, എക്സിക്യൂട്ടീവ് കമ്മിറ്റിയായി, ഗൂഗിള്‍ മീറ്റ് വഴി 24-05-2020 ന് നടത്തുകയുണ്ടായി. താഴെ പറയുന്ന വിഷയങ്ങളിൽ ചർച്ച ചെയ്ത് തീരുമാനങ്ങൾ എടുത്തു.

1. ശാഖയിലെ വന്ദ്യ വയോധികയായിരുന്ന മാങ്കുറ്റിപ്പാടം പിഷാരത്ത് സരസ്വതി പിഷാരസ്യാരുടെ (പരേതനായ തൃക്കൂര്‍ പിഷാരത്ത് നാരായണ പിഷാരടി (അപ്പു) യുടെ പത്നി) നിര്യാണത്തിലും വേര്‍പിരിഞ്ഞ മറ്റ് സമുദായ അംഗങ്ങളുടെ നിര്യാണത്തിലും അനുശോചനം രേഖപ്പെടുത്തി.

2. ലോക്ക് ഡൌണ്‍ കാലത്തെ പ്രത്യേക സാഹചര്യം നേരിടുന്നതിന് ഏറ്റവും അര്‍ഹരായവര്‍ക്ക് ശാഖയുടെ സ്നേഹസാന്ത്വനമായി നല്‍കിയ തുക എല്ലാവര്‍ക്കും ലഭ്യമായ വിവരം സെക്രട്ടറി അറിയിച്ചു.

3.  ശാഖയുടെ സ്നേഹസാന്ത്വനം എന്ന പ്രവര്‍ത്തിയിലേക്ക് സംഭാവന നല്‍കിയ ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.

4.  ക്ഷേമനിധി ജൂണ്‍ മാസത്തില്‍ തുടരുന്നതിന് തീരുമാനിച്ചു.

5. നവമാധ്യമ കൂട്ടായ്മയിലൂടെ ശാഖയുടെതായ ആശയ വിനിമയം കുറച്ച് കൂടി  കാര്യക്ഷമമാക്കണമെന്ന് അഭിപ്രായപ്പെട്ടു.

6. PE&WS ന്‍റെ നിര്‍ദ്ദേശ പ്രകാരം വിഷുകൈനീട്ടം അടക്കം ശാഖയിലെ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്ക് കൃത്യസമയത്ത് തുക വിതരണം ചെയ്തത് തിരികെ ലഭിച്ചിട്ടുള്ളതും ശാഖയില്‍ നിന്നും മുന്‍കൂറായി എടുത്ത തുക തിരികെ അടവാക്കിയതായും ട്രഷറര്‍ അറിയിച്ചത് അംഗീകരിച്ചു.

7. ലോക്ക് ഡൌണ്‍ തീരുന്ന സാഹചര്യത്തിലും യാത്രാ സൌകര്യങ്ങള്‍ പുന:സ്ഥാപിക്കപ്പെടുന്ന സാഹചര്യത്തിലും സാധാരണ യോഗം ചേരുന്നതിനും തീരുമാനിച്ചു.

സെക്രട്ടറി, കൊടകര ശാഖ.

0

One thought on “കൊടകര ശാഖ 2020 മെയ് മാസ യോഗം

  1. Although there are lots of youths in almost all units, as was made clear from last year’s program, only few units have utilised the digital platform for conducting monthly meetings. I feel the yougsters of all units should come forward and help the seniors

    0

Leave a Reply

Your email address will not be published. Required fields are marked *