കോഴിക്കോട് ശാഖ 2020 മാർച്ച് മാസ യോഗം

പിഷാരടി സമാജം കോഴിക്കോട് ശാഖയുടെ മാർച്ച് മാസത്തെ യോഗം 08-03-2020 നു ഉച്ചക്ക് 2 മണിക്ക് ഋഷിപുരം ക്ഷേത്രസമീപമുള്ള സുരേഷിന്റെ ഭവനമായ ഗോവിന്ദപുരം കിഴക്കേ പിഷാരത്തുവെച്ച് പ്രസിഡണ്ട് ശ്രീ CP നാരായണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.

കുമാരി ശ്രേയ സുരേഷിന്റെ പ്രാർഥനയോടെ യോഗനടപടികൾ ആരംഭിച്ചു. ഗൃഹനാഥ ദിവ്യ സുരേഷ് സ്വാഗതം പറഞ്ഞു.

കുറേ കാലത്തിനു ശേഷമാണ് ഇത്രയധികം അംഗങ്ങൾ മീറ്റിംഗിൽ പങ്കെടുക്കുന്നതെന്നും ഇതിനർത്ഥം വീണ്ടും തുടങ്ങി വെച്ച മാസ യോഗങ്ങൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാനാകും എന്നതാണെന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രസിഡണ്ട് സൂചിപ്പിച്ചു. പുതിയ ഭരണസമിതിക്കു കീഴിൽ സമാജത്തിന്റെ യാത്ര വീണ്ടും മുന്നോട്ടു തന്നെയാണ് എന്നും അദ്ധ്യക്ഷൻ ഓർമ്മിപ്പിച്ചു.

തുടർന്നു നടന്ന ചർച്ചയിൽ അടുത്ത മാസം മുതൽ പുതിയ ക്ഷേമനിധി തുടങ്ങുവാൻ ധാരണയായി.

തുടർന്ന് സമാജംഗങ്ങൾ അക്ഷരശ്ലോകം അവതരിപ്പിച്ചു.

അടുത്ത മാസത്തെ യോഗം 12-04-2020 നു ഭരത പിഷാരടിയുടെ (വിനോദിനി ഭരതൻ) ഭവനമായ “ഹരി വാസ”ത്തിൽ വെച്ചു ഉച്ചക്ക് 2 മണിക്ക് ചേരുവാൻ തീരുമാനിച്ചു. ചായ സൽക്കാരത്തിനു ശേഷം വിനോദിനി ഭരതന്റെ നന്ദി പ്രകടനത്തോടെ യോഗം നാലുമണിക്ക് പര്യവസാനിച്ചു.

3+

One thought on “കോഴിക്കോട് ശാഖ 2020 മാർച്ച് മാസ യോഗം

  1. കോഴിക്കോട് ശാഖക്ക് ശോഭനമായ ഭാവി ആശംസിച്ചുകൊള്ളുന്നു

    0

Leave a Reply

Your email address will not be published. Required fields are marked *