കോഴിക്കോട് ശാഖ 2020 ജൂൺ മാസ യോഗം

കോഴിക്കോട് ശാഖയുടെ ജൂൺ മാസത്തെ യോഗം ‌ 14-06-2020 ന് ഉച്ചക്ക് 2.30 ന് (ലോക് ഡൗൺ കാരണം നിയന്ത്രണങ്ങൾ ഉള്ളതിനാൽ ) വാട്സപ്പിലൂടെ ഓൺ ലൈനായി നടത്തി.

ശ്രീ സി പി മോഹനൻ പ്രാർഥന ചൊല്ലി. സെക്രട്ടറി ഉണ്ണികൃഷ്ണൻ ജി.പി.അംഗങ്ങളെ യോഗത്തിലേക്ക് സ്വാഗതം ചെയ്തു. പ്രസിഡണ്ട് സി പി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സമുദായാംഗങ്ങൾക്കുള്ള സാമ്പത്തിക സഹായം കഴിഞ്ഞ മീറ്റിംഗിൽ തീരുമാനിച്ച പ്രകാരം വിതരണം ചെയ്തതായി പ്രസിഡണ്ട് അദ്ധ്യക്ഷ ഭാഷണത്തിൽ വ്യക്തമാക്കി.

ശാഖാംഗം രാജേന്ദ്രന്റെ പിതാവ് നാരായണ പിഷാരടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

കഴിഞ്ഞ മാസം സപ്തതി കഴിഞ്ഞ മുൻ പ്രസിഡണ്ട് രാധേടത്തിക്ക് യോഗം ആശംസകൾ നേർന്നു.

ഈ പ്രതിസന്ധി ഘട്ടത്തിൽ സ്പോൺസർമാരെ കണ്ടെത്താനും പരസ്യം പിടിക്കാനും ബുദ്ധിമുട്ടാവുമെന്നും അതിനാൽ ലോക് ഡൗൺ മാറി പതിവു രീതിയിൽ എത്തുന്നതു വരെ തുളസീദളം ഓൺലൈനായി മതിയെന്ന് യോഗത്തിൽ അഭിപ്രായം വന്നു.

ശ്രീമതി TP വിനോദിനി പിഷാരസ്യാരുടെ നന്ദി പ്രകടനത്തോടെ യോഗം പര്യവസാനിച്ചു.

സെക്രട്ടറി

2+

Leave a Reply

Your email address will not be published. Required fields are marked *