ഇരിങ്ങാലക്കുട ശാഖ 2020ഏപ്രിൽ മാസ യോഗം

കോവിഡ് 19 ലോക് ഡൌൺ ആയ കാരണം ഇരിങ്ങാലക്കുട പിഷാരോടി സമാജം ഏപ്രിൽ മാസത്തെ യോഗം പതിവ് രീതിയിൽ നടത്തുവാൻ സാധിക്കാത്തതിനാൽ ഭാരവാഹികളുമായി ഫോൺ മുഖാന്തിരം ആശയവിനിമയം നടത്തി താഴെ പറയുന്ന തീരുമാനങ്ങൾ എടുത്തു.

കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ചു ഇരിഞ്ഞാലക്കുട ശാഖയിൽ കഴകപ്രവൃത്തി ചെയ്ത് കഴിയുന്നവരിൽ സമാജം വഴി പ്രത്യേക സഹായം നൽകേണ്ടതാണ് എന്ന് ബോദ്ധ്യപ്പെട്ട നാല് കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ തീരുമാനിക്കുകയും , പിന്നീട് അവ വിതരണം ചെയ്യുകയും ചെയ്തു.

ലോക് ഡൗൺ നീണ്ടുപോകുന്ന സാഹചര്യവും മെംബർമാരുടെ സാമ്പത്തിക പ്രതിസന്ധിയും കണക്കിലെടുത്ത് ക്ഷേമനിധി മാറ്റിവെച്ചു. ക്ഷേമനിധി, സമാജം റിപ്പോർട്ട്, കണക്കുകൾ എന്നിവ മെയ് മാസത്തിലെ യോഗത്തിൽ അവതരിപ്പിക്കുവാൻ തീരുമാനിച്ചു. ഇരിങ്ങാലക്കുട കൃഷ്ണ പിഷാരത്ത് കെ.പി.വിജയൻ പിഷാരോടി 12-04 ന് അന്തരിച്ച വിവരം സമാജം അംഗങ്ങളെ അറിയിക്കുകയും ബന്ധപ്പെട്ടവർക്ക് അനുശോചന സന്ദേശം കൈമാറുകയും ചെയ്തു. ഫോൺ മുഖേന മെംബർമാരുടെ സുഖവിവരങ്ങൾ അന്വേഷിക്കുകയും ഉണ്ടായി. സാഹചര്യം അനുകൂലമാണെങ്കിൽ കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് മെയ് മാസത്തിൽ വിപുലമായ യോഗം നടത്തു വാനും തീരുമാനമായി.

സെക്രട്ടറി, ഇരിങ്ങാലക്കുട ശാഖ.

2+

Leave a Reply

Your email address will not be published. Required fields are marked *