ഇരിഞ്ഞാലക്കുട ശാഖ 2020 ജൂൺ മാസ യോഗം

പിഷാരോടി സമാജം ഇരിഞ്ഞാലക്കുട ശാഖയുടെ ഈ മാസത്തെ യോഗം ലോക്ക് ഡൗൺ പരീമതികൾ മൂലവും, ഇരിഞ്ഞാലക്കുട ഹോട്ട് സ്പോട്ട് ആയതുകൊണ്ടും വീഡിയോ കോൺഫറൻസ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് 21-06-2020 ന് ഉച്ചതിരിഞ്ഞു 4 മണിക്ക് പ്രാർത്ഥനയോടെ ആരംഭിച്ചു.

യോഗത്തിൽ ശ്രീമതി മായാ സുന്ദരേശ്വരൻ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി പങ്കെടുത്ത എല്ലാ എക്സിക്യൂട്ടിവ് മെംബർമാരെയും സ്വാഗതം ചെയ്തു .അദ്ധ്യക്ഷ തൻ്റെ ആമുഖ വാക്കുകളിൽ സമാജം പ്രവർത്തനത്തെപ്പറ്റി പ്രതിപാദിച്ചു. വിവാഹ വാർഷികം, പിറന്നാൾ എന്നിങ്ങനെയുള്ള ആഘോഷത്തിൻ്റെ ഭാഗമായി സമാജത്തിലേക്ക് ചെറിയ ഒരു തുക ബന്ധപ്പെട്ടവർ തരുവാൻ സന്മനസ്സ് കാണിക്കണമെന്നും, ആയതു് ശാഖയുടെ സാന്ത്വന പ്രവർത്തനത്തിന് ഉണർവേകുമെന്നും അഭിപ്രായപ്പെട്ടു.

കഴിഞ്ഞ രണ്ടു മാസ കാലത്തിനുള്ളിൽ അന്തരിച്ച സമുദായ അംഗങ്ങളുടെ പേരിലുo, പ്രത്യേകിച്ച് ഇരിഞ്ഞാലക്കുട അറക്കൽ പിഷാരത്ത് രാധ പിഷാരസ്യാരുടെ നിര്യാണത്തിലും, കോവിഡ് മൂലം രാജ്യത്ത് മരണമടഞ്ഞവർക്കും, അതിർത്തിയിൽ വീരമൃത്യു വരിച്ച ജവാൻമാർക്കും ആദരാഞ്ജലികൾ അർപ്പിച്ചു .

മരണമടഞ്ഞ രാധപിഷാരസ്യാരുടെ ഭവനത്തിൽ സമാജം പ്രസിഡണ്ട് മുതൽ പേർ പങ്കെടുത്ത് സഹായ സഹകരണങ്ങൾ നൽകി.

സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത് തുളസിദളം രണ്ടോ, മൂന്നോ മാസം കുടുമ്പോൾ പ്രസിദ്ധീകരിച്ചാൽ മതിയെന്നും, അതുവരെ ഇ-ദളമായി തുടരാമെന്നുമാണ് പൊതു അഭിപ്രായം. അടുത്ത മാസം തുളസീദളത്തിൻ്റെ വരിസംഖ്യയിലേക്ക് അഡ്വാൻസ് പണം നൽകുവാനും തീരുമാനിച്ചു. ഖജാൻജി ഈ മാസത്തെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചത് പാസാക്കി.

ക്ഷേമനിധി നടത്തി.

ശ്രീ .വിപി രാധാകഷ്ണൻ്റെ നന്ദിയോടെ യോഗം പര്യവസാനിച്ചു.

സെക്രട്ടറി, ഇരിഞ്ഞാലക്കുട ശാഖ

3+

Leave a Reply

Your email address will not be published. Required fields are marked *