എറണാകുളം ശാഖ 2020 സെപ്റ്റംബർ മാസ യോഗം

എറണാകുളം ശാഖയുടെ സെപ്റ്റംബർ മാസത്തെ യോഗം 13ന് ഞായറാഴ്ച്ച ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു.

കുമാരി ശ്രീനന്ദ രാം കുമാറിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗത്തിന് തുടക്കം കുറിച്ചു.

കഴിഞ്ഞ ഒരു മാസ കാലയളവിൽ മരണപ്പെട്ട സമുദായ അംഗങ്ങളുടെ നിര്യാണത്തിൽ ശാഖ അനുശോചനം രേഖപ്പെടുത്തി.

ശാഖാ അംഗങ്ങളെ പ്രസിഡണ്ട് രാംകുമാർ യോഗത്തിലേക്ക് സ്വാഗതം ചെയ്തു.

ഓണം സ്പ്ലാഷ് ഒരു മികച്ച അനുഭവമായിരുന്നു എന്നും അതിൽ പങ്കെടുത്ത എല്ലാവരെയും അതുപോലെതന്നെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരെയും ശാഖ അനുമോദിച്ചു. നവരാത്രി ആഘോഷങ്ങളിൽ ശാഖാംഗങ്ങൾ ഏവരും പങ്കെടുക്കണമെന്ന് പ്രസിഡണ്ട് രാംകുമാർ അഭ്യർത്ഥിച്ചു.

കോവിഡിനെ തുടർന്ന് ഗുരുവായൂർ ഗസ്റ്റ് ഹൗസിന്റെ പ്രവർത്തനം വളരെ ബുദ്ധിമുട്ടിൽ ആണെന്നും ശാഖയിൽ നിന്നും കൂടുതൽ അംഗങ്ങൾ സമാജം ഗസ്റ്റ് ഹൗസിലെ മെമ്പർഷിപ്പ് / OYR സ്കീമുകൾ എടുത്ത് ഗസ്റ്റ്ഹൗസിന്റെ നടത്തിപ്പിൽ സഹായിക്കേണ്ടത് ഉണ്ടെന്നും പ്രസിഡണ്ട് ശാഖ അംഗങ്ങളോട് അഭ്യർത്ഥിച്ചു.
ഗുരുവായൂർ ഗസ്റ്റ് ഹൗസ് വിഷയവുമായി ബന്ധപ്പെട്ട് യോഗം നടത്തിയ ചർച്ചയിൽ ഉരുത്തിരിഞ്ഞ നിർദ്ദേശങ്ങൾ കേന്ദ്ര കമ്മിറ്റിയെ അറിയിക്കാൻ ശാഖ പ്രസിഡണ്ടിനെയും സെക്രട്ടറിയെയും ചുമതലപ്പെടുത്തി.

സമാജം Orientation ക്ലാസ് നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ മുൻകൈ എടുക്കുന്ന സെക്രട്ടറി കൃഷ്ണ കുമാറിനും അതിനു വേണ്ട എല്ലാ പിന്തുണയും നൽകിവരുന്ന മഞ്ചേരി ശാഖ വൈസ് പ്രസിഡൻറ് ശ്രീ രാമകൃഷ്ണനും ഒപ്പം വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു മുന്നോട്ടുകൊണ്ടുപോകുന്ന എല്ലാ അദ്ധ്യാപകർക്കും രാംകുമാർ നന്ദി അറിയിച്ചു.

സമാജം Orientation ക്ലാസിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27 ആം തീയതി ഞായറാഴ്ച 11 മണിക്ക് മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് സാർ നടത്തുന്ന മോട്ടിവേഷൻ ക്ലാസ് ഏവർക്കും ഉപകാരപ്പെടുന്ന ഒന്നായിരിക്കും എന്നും എല്ലാവരും അതിൽ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടു. ഇത്തരത്തിൽ ഒരു ഉദ്യമത്തിനു മുൻകൈയെടുത്ത ശാഖ അംഗം ശ്രീ ഋഷികേശിനും പ്രത്യേകം നന്ദി അറിയിച്ചു.

നല്ല രീതിയിൽ ക്ലാസുകൾ മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചാൽ ഭാവിയിൽ ഡിജിറ്റൽ ടെക്നോളജി ഉപയോഗിച്ചുള്ള ഒരു ഓൺലൈൻ അക്കാദമി ആക്കി മാറ്റാൻ നമുക്ക് സാധിക്കും എന്ന് ശ്രീ ഋഷികേഷ് അഭിപ്രായപ്പെടുകയുണ്ടായി.

എസ്എസ്എൽസി, പ്ലസ്-ടു അവാർഡുകൾക്കും സ്കോളർഷിപ്പുകൾക്കും അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബർ 20 വരെ നീട്ടി.

COVID -19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അവാർഡുകൾ കുട്ടികളിലേക്ക് നേരിട്ട് എത്തിക്കാൻ ശ്രമിക്കാം എന്നും യോഗത്തിൽ തീരുമാനിച്ചു.

കഴിഞ്ഞ മാസ യോഗ റിപ്പോർട്ട് സെക്രട്ടറി അവതരിപ്പിച്ച്‌ യോഗം പാസാക്കി.
പതിവ് ക്ഷേമനിധി നറുക്കെടുപ്പിന് ശേഷം ശ്രീമതി സതി ജയരാജ് ഓണപ്പാട്ട് അവതരിപ്പിച്ചു.

നവരാത്രിയോടനുബന്ധിച്ച് വെബ്സൈറ്റ് നടത്തുന്ന പരിപാടിയിൽ എല്ലാവരും പങ്കെടുക്കണമെന്ന് ഓർമിപ്പിച്ച്കൊണ്ട് ശ്രീ സന്തോഷ് കൃഷ്ണൻ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു

1+

One thought on “എറണാകുളം ശാഖ 2020 സെപ്റ്റംബർ മാസ യോഗം

Leave a Reply

Your email address will not be published. Required fields are marked *