എറണാകുളം ശാഖ 2020 മെയ് മാസ യോഗം

എറണാകുളം ശാഖയുടെ 2020 മെയ് മാസത്തെ യോഗം വീഡിയോ കോൺഫറൻസ് വഴി മെയ് പത്താം തീയതി മൂന്നുമണിക്ക് സംഘടിപ്പിച്ചു.

കുമാരി ശ്രീനന്ദ രാംകുമാറിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗത്തിന് ആരംഭം കുറിച്ചു. പ്രസിഡണ്ട് രാംകുമാർ യോഗത്തിൽ പങ്കെടുത്ത ഏവരെയും സ്വാഗതം ചെയ്തതോടൊപ്പം എല്ലാ അമ്മമാർക്കും മാതൃദിന ആശംസകൾ നേരുകയും ചെയ്തു. യോഗത്തിൽ പങ്കെടുത്ത കേന്ദ്ര ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണനെ യോഗത്തിലേക്ക് സ്വാഗതം ചെയ്തു.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് എറണാകുളം ശാഖ നടത്തിവന്ന ധനസഹായ സമാഹരണത്തിൽ പങ്കാളികളായവർക്ക് നന്ദി അറിയിക്കുകയും അർഹരായവർക്ക് വരുന്ന മാസങ്ങളിലും സഹായധനം തുടർന്നും ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത ആലോചിക്കേണ്ടതാണ് എന്നും പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.

ജനറൽ സെക്രട്ടറി കെപി ഹരികൃഷ്ണൻ എറണാകുളം ശാഖ നടപ്പിലാക്കിയ ധനസഹായവിതരണ പ്രവർത്തനങ്ങളെ അനുമോദിച്ചു. പ്രത്യേക സാഹചര്യത്തിൽ സമാജം മാസികയായ തുളസീദളം മുടങ്ങിയതിന്റെ അഭാവം പരിഹരിക്കാനും സമുദായ അംഗങ്ങളുടെ കഴിവുകൾ ഏകോപിപ്പിച്ച് എല്ലാ സമുദായ അംഗങ്ങളിലേക്കും അവ എത്തിക്കാൻ വെബ്സൈറ്റ് പ്രവർത്തകർക്ക് കഴിഞ്ഞു എന്നത് അഭിനന്ദനാർഹമാണെന്നും ജനറൽ സെക്രട്ടറി പ്രസ്താവിച്ചു. കഴക പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഉത്സവ കാലഘട്ടത്തിൽ വരുമാന നഷ്ടം സംഭവിച്ച സമുദായാംഗങ്ങൾക്കും അവശ്യ സഹായങ്ങൾ എത്തിക്കുന്നതിൽ സമുദായം ഇനിയും ഉണർന്നു പ്രവർത്തിക്കേണ്ടതാണെന്നും കോവിഡ്-19ന്റെ പ്രത്യേക സാഹചര്യത്തിൽ നമ്മുടെ സമുദായ അംഗങ്ങൾ എവിടെയെങ്കിലും ഒറ്റപ്പെട്ടതായി അറിഞ്ഞാൽ എത്രയും വേഗം കേന്ദ്ര /ശാഖ കമ്മറ്റി അംഗങ്ങളെ അറിയിക്കേണ്ടതാണ് എന്നും ഹരികൃഷ്ണൻ കൂട്ടിച്ചേർത്തു.

പതിവ് ക്ഷേമനിധി നറുക്കെടുപ്പും നടന്നു. മാതൃ ദിനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, ശ്രീമതി സതി ജയരാജൻ “എല്ലാ അമ്മമാർക്കും വേണ്ടി” എന്ന സ്വന്തം കവിത ആലപിക്കുകയും അമ്മമാർക്ക് മാതൃദിന ആശംസകൾ നേരുകയും ചെയ്തു.

തുടർന്ന് സെക്രട്ടറി കൃഷ്ണകുമാർ കഴിഞ്ഞമാസ റിപ്പോർട്ട് അവതരിപ്പിച്ചു. സമാജം അംഗങ്ങളെ ഒന്നിപ്പിക്കാൻ വെബ്സൈറ്റ് എടുത്ത പ്രയത്നം എടുത്തുപറയേണ്ടതാണ് എന്നും ഏവരെയും ആനന്ദിപ്പിക്കാൻ അതിന് കഴിഞ്ഞു എന്നും കമ്മറ്റി അംഗം സന്തോഷ് കൃഷ്ണൻ പറയുകയുണ്ടായി.

യോഗത്തിൽ പങ്കെടുത്ത ജനറൽ സെക്രട്ടറി കെ പി ഹരികൃഷ്ണനും ശാഖ അംഗങ്ങൾക്കും കമ്മറ്റി അംഗം സന്തോഷ് കൃഷ്ണൻ നന്ദി രേഖപ്പെടുത്തിക്കൊണ്ട് യോഗം പര്യവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *