എറണാകുളം ശാഖ 2020 മാർച്ച് മാസ യോഗം

മാർച്ച് മാസത്തെ യോഗം ശ്രീ സന്തോഷ് കൃഷ്ണന്റെ നെട്ടൂരിലുള്ള ഹൊറിസോൺ സൺഡ്യൂ അപ്പാർട്ട്മെന്റിൽ വെച്ച് ഗൃഹനാഥ നിലവിളക്ക് തെളിയിച്ച് ആരംഭം കുറിച്ചു.

ശ്രീലക്ഷ്മി സന്തോഷിൻറെയും പൗർണ്ണമിയുടെയും ഈശ്വര പ്രാർത്ഥനക്കു ശേഷം കഴിഞ്ഞ ഒരു മാസം വിട്ടു പിരിഞ്ഞ മൂക്കോട്ടിൽ പിഷാരത്ത് (പരേതനായ)ശ്രീധര പിഷാരോടിയുടെ സഹധർമ്മിണി ആറ്റൂർ പിഷാരത്ത് ദേവി പിഷാരസ്യാർ, എറണാകുളം ശാഖാംഗം രഘു ബാലകൃഷ്‌ണന്റെ പിതാവ് ഇരിഞ്ഞാലക്കുട കിഴക്കേ പിഷാരത്ത് ബാലകൃഷ്ണ പിഷാരടി എന്നിവരുടെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ഗൃഹനാഥൻ സന്തോഷ് കൃഷ്ണൻ ഏവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു.

അദ്ധ്യക്ഷപ്രസംഗത്തിൽ ശ്രീ രാം കുമാർ വനിതാ ദിനത്തിന്റെ പ്രാധാന്യം എടുത്തു കാട്ടി, യോഗത്തിലെത്തിച്ചേർന്ന വനിതകൾക്ക് ആശംസകൾ നേർന്നു. ചൊവ്വര ശാഖാ യോഗത്തിൽ എറണാകുളം ശാഖയെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് രാംകുമാർ, സെക്രട്ടറി കൃഷ്ണകുമാർ, ശാഖാംഗം രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കുകയുണ്ടായി. എറണാകുളം ജില്ലയിലെ മൂന്നു ശാഖകളുടെയും കുടുംബ സംഗമം ഡിസംബറിൽ നടത്താമെന്ന് തീരുമാനിച്ചു.

കേന്ദ്ര വാർഷികം സമാജം ആസ്ഥാനമന്ദിരത്തിൽ വെച്ച് മെയ് 31 നു നടത്താൻ തീരുമാനിച്ച വിവരം അറിയിച്ചു.

വെബ്സൈറ്റ് പ്രവർത്തനങ്ങളും, ഒപ്പം തുളസീദളം പുനഃരുദ്ധരിക്കാനുള്ള മാർഗ്ഗങ്ങളും ചർച്ചാ വിഷയമായിരുന്നു.

മെയ് 17 നു ചേരാനെല്ലൂർ പഞ്ചായത്ത് ഹാൾ എറണാകുളം ശാഖാ വാർഷികത്തിനായി ബുക്ക് ചെയ്തത് ഏവരെയും ഓർമിപ്പിച്ചു. ആർഭാടങ്ങളെക്കാൾ പങ്കാളിത്തത്തിന് മുൻ തൂക്കം നൽകുന്നതാവണം ശാഖാവാർഷികം എന്നും പ്രസിഡണ്ട് രാംകുമാർ ഓർമ്മിപ്പിച്ചു.

വനിതാ ദിനത്തോടനുബന്ധിച്ച് മീറ്റിംഗിന്റെ അദ്ധ്യക്ഷസ്ഥാനത്തേക്ക് ശ്രീമതി സതി ജയരാജനെ ക്ഷണിച്ചിരുത്തി. വനിതകൾക്കു മാത്രമായി ഒരു ദിനം ആവശ്യമില്ലെന്നും ഏതൊരു വനിതക്കും പൂർണ്ണതയിലെത്തണമെങ്കിൽ അതിന്റെ പിന്നിലെ കരങ്ങളുടെ ശക്തിയെ മാറ്റി നിർത്താനാവില്ലെന്നും ശ്രീമതി സതി ജയരാജൻ അഭിപ്രായപ്പെട്ടു. അവർ അതോടനുബന്ധിച്ചു ഒരു കവിത ചൊല്ലി.

സെക്രട്ടറി കഴിഞ്ഞ ഒരു മാസത്തെ കണക്കവതരിപ്പിച്ചു, യോഗം പാസ്സാക്കി. വാർഷികത്തിന്റെ കൃത്യമായ ഒരു രൂപരേഖ അടുത്ത ദിവസങ്ങൾക്കുള്ളിൽ തന്നെ തയ്യാറാക്കണമെന്നും യോഗത്തിൽ ഓർമ്മിപ്പിച്ചു.
അതിനായി ഒരു സബ് കമ്മിറ്റി രൂപികരിച്ചു.

രഞ്ജിനി സുരേഷ് (കോ ഓർഡിനേറ്റർ)
സന്തോഷ്
അഞ്ജലി രാംകുമാർ
സൗമ്യ ചേരാനെല്ലൂർ
വിനീത ചേരാനെല്ലൂർ
അനുറാം വൈറ്റില
അശ്വതി മുക്കോട്ടിൽ

തുടർന്ന് ശ്രീലക്ഷ്മി സന്തോഷിൻറെ ഗാനാലാപനവും, ശ്രീമതി ഉഷയുടെ നാരായണീയ പാരായണവും ശില്പ സന്തോഷിന്റെ കാവ്യാലാപനവും നടന്നു.

ക്ഷേമനിധി നറുക്കെടുപ്പിനു ശേഷം കമ്മിറ്റി അംഗം ശ്രീ അനുറാമിന്റെ നന്ദി പ്രകടനത്തോടെ യോഗം പര്യവസാനിച്ചു.

0

One thought on “എറണാകുളം ശാഖ 2020 മാർച്ച് മാസ യോഗം

  1. Well done Ernakulam pisharody samajam, I congradulate you for moving in a spiritful & exemplary manner & take appropriate decisions.

    0

Leave a Reply

Your email address will not be published. Required fields are marked *