എറണാകുളം ശാഖ 2020 ജൂൺ മാസ യോഗം

എറണാകുളം ശാഖയുടെ ഈ മാസത്തെ യോഗം ജൂൺ 14 ന് ഞായറാഴ്ച, നിലവിൽ തുടർന്നുകൊണ്ടിരിക്കുന്ന കോവിഡ് സാഹചര്യം കണക്കിലെടുത്ത് വീഡിയോ കോൺഫറൻസ് വഴി സംഘടിപ്പിച്ചു.

കുമാരി ശ്രീനന്ദ രാംകുമാറിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗത്തിന് തുടക്കം കുറിച്ചു.

ഒരു ചെറിയ ഇടവേളക്ക് ശേഷം തുളസിദളം വീണ്ടും പ്രസിദ്ധീകരിച്ചെങ്കിലും അതിലേക്ക് വരുന്ന ചിലവ് സമാജത്തിന് (പരസ്യത്തിൽ നിന്നുള്ള വരുമാനം വളരെ കുറഞ്ഞ ഈ സാഹചര്യത്തിൽ) താങ്ങാവുന്നതിൽ കൂടുതൽ ആണെന്നും അത് കൊണ്ട് തന്നെ നഷ്ടം സഹിച്ചുകൊണ്ട് തൽക്കാലത്തേക്ക് തുളസീദളം പ്രിൻറ് ചെയ്തു അയക്കേണ്ടതില്ല എന്നും യോഗത്തിൽ എല്ലാവരും അഭിപ്രായപ്പെട്ടു.

തുടർന്ന് ട്രഷറർ സൗമ്യ കൃഷ്ണൻകുട്ടി കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്ക് അവതരിപ്പിക്കുകയും യോഗം അത് പാസാക്കുകയും ചെയ്തു.

കഴിഞ്ഞ മാസത്തെ യോഗ റിപ്പോർട്ട് സെക്രട്ടറി കൃഷ്ണകുമാർ അവതരിപ്പിച്ചു.

പതിവ് ക്ഷേമനിധി നറുക്കെടുപ്പും നടന്നു.

ശാഖ അംഗം സതീശൻ ഉണ്ണിയുടെ മനോഹരമായ ഗാനത്തിനു ശേഷം കമ്മറ്റി അംഗം സന്തോഷ് കൃഷ്ണന്റെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.

3+

Leave a Reply

Your email address will not be published. Required fields are marked *