എറണാകുളം ശാഖ 2020 ഏപ്രിൽ മാസ യോഗം

എറണാകുളം ശാഖയുടെ ഈ മാസത്തെ യോഗം 2020 ഏപ്രിൽ 12, ന്‌, കൊവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായ ലോക് ഡൗൺ സാഹചര്യം കണക്കിലെടുത്ത് വീഡിയോ കോൺഫറൻസ് മുഖേന എക്സിക്യൂട്ടിവ് മീറ്റിംഗ് ആയി സംഘടിപ്പിച്ചു. യോഗത്തിൽ ലോക് ഡൗൺ മൂലം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ശാഖാംഗങ്ങളെ കണ്ടെത്തി ആയിരം രൂപയെങ്കിലും സാമ്പത്തികസഹായം നൽകുവാൻ തീരുമാനിച്ചു. ക്ഷേത്ര ജീവനക്കാർക്ക് വരുമാന നഷ്ടമുണ്ടായ സാഹചര്യം കണക്കിലെടുത്ത് കൂടുതൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എങ്കിൽ അവർക്ക് പ്രത്യേകമായി കൂടുതൽ സഹായം അനുവദിക്കാനും തീരുമാനിച്ചു. അതിനു വേണ്ടുന്ന തുക മറ്റ് ശാഖാംഗങ്ങളിൽ സൗമനസ്യമുള്ളവരിൽ നിന്നും സ്വീകരിച്ചു നൽകാം എന്നും നിർദ്ദേശിച്ചു. ഇതിനു വേണ്ടി ശാഖയുടെ ബാങ്ക് അക്കൗണ്ട് നമ്പറും മറ്റു വിവരങ്ങളും ശാഖാ ഗ്രൂപ്പിൽ ഷെയർ ചെയ്യാനും അങ്ങനെ ആരെങ്കിലും പണം അയക്കുന്നുണ്ടെങ്കിൽ അത് ശാഖ സെക്രട്ടറിയെ അറിയിക്കാനും നിർദ്ദേശിച്ചു.

ശാഖയുടെ പ്രതിമാസ ചിട്ടി നറുക്കെടുപ്പ് നടത്തി. ചിട്ടി കിട്ടിയവരുടെ ലിസ്റ്റ് സമാജം വാട്ട്സ്ആപ് ഗ്രൂപ്പിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ശാഖാ മെയ് മാസം നടത്താൻ തീരുമാനിച്ചിരുന്ന എറണാകുളം ശാഖ വാർഷികം ഈ പ്രത്യേക സാഹചര്യത്തിൽ നടത്തുവാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് വാർഷികം ക്യാൻസൽ ചെയ്യുവാനും ഈ സാമ്പത്തിക വർഷത്തെ വരവ് ചെലവ് കണക്കുകൾ അടുത്ത മീറ്റിംഗിൽ അവതരിപ്പിക്കുവാനും തീരുമാനിച്ചു. ശാഖയുടെ ഓണാഘോഷം സെപ്തംബർ മാസം 13 ന് നടത്തുവാൻ വേണ്ടി ഹാൾ ലഭ്യമാണോ എന്ന് അന്വേഷിക്കാൻ പ്രസിഡണ്ടി നെയും സെക്രട്ടറിയെയും ചുമതലപ്പെടുത്തി.

മെയ് മാസയോഗം, സാഹചര്യം വിലയിരുത്തി പിന്നീട് തീരുമാനിക്കാം എന്ന് നിർദ്ദേശിച്ച് യോഗം അവസാനിപ്പിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *