ചൊവ്വര ശാഖ 2020 സെപ്റ്റംബർ മാസ യോഗം

ചൊവ്വര ശാഖയുടെ സെപ്റ്റംബർ മാസത്തെ യോഗം ഗൂഗിൾ മീറ്റിലൂടെ 20-09-2020 ഞായറാഴ്ച രാത്രി 8 മണിക്ക് വൈസ് പ്രസിഡണ്ട് കെ.വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീ ദിവാകര പിഷാരോടിയുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.

ശ്രീ മധു എല്ലാവർക്കും സ്വാഗതം പറഞ്ഞു.

ഇക്കഴിഞ്ഞ മാസത്തിൽ നമ്മെ വിട്ടു പിരിഞ്ഞ ബന്ധുജനങ്ങളുടേയും മറ്റും പേരിൽ യോഗം അനുശോചനം രേഖപെടുത്തി.

അദ്ധ്യക്ഷ പ്രസംഗത്തിന ശേഷം സമാജം ഗസ്റ്റ് ഹൗസ് യോഗത്തിൽ പങ്കെടുത്ത വിവരം ശ്രീ മധുവും ജിഷ്ണുവും യോഗത്തെ അറിയിച്ചു.

പുതിയ തീരുമാനപ്രകാരം ഓരോ ശാഖയും 3000/- രൂപയുടെ 10 അംഗങ്ങളെ എങ്കിലും PP& TDT യിൽ ചേർക്കണം എന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ശാഖയിൽ നിന്നും Rs30000/- രൂപ കൊടുക്കുവാനും അംഗങ്ങളെ ചേർക്കുന്ന മുറക്ക് അതിലേക്ക് തരംതിരിക്കാനും തീരുമാനിച്ചു.

വിദ്യാഭ്യാസ ധനസഹായത്തിനു കിട്ടിയ ഒരു അപേക്ഷ പ്രകാരം ശാഖാഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ കൊടുക്കുവാൻ തീരുമാനിച്ചു.

ആലങ്ങാട് നാരായണ പിഷാരോടിയുടെ പേരിലുള്ള ചികിത്സാനിധി ഇക്കൊല്ലം സമാജത്തിന്റെ ‘സാന്ത്വന’ത്തിലേക്കു കൊടുക്കുവാൻ തീരുമാനിച്ചു.

തുളസീദളം ഒക്ടോബർ മാസം മുതൽ എല്ലാ മാസവും പ്രസിദ്ധീകരിക്കുവാൻ തുടങ്ങുന്ന കാര്യം ശ്രീ വിജയൻ യോഗത്തെ അറിയിച്ചു.

ശ്രീ കൃഷ്ണകുമാറിൻ്റെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.

0

One thought on “ചൊവ്വര ശാഖ 2020 സെപ്റ്റംബർ മാസ യോഗം

  1. Chowara ശാഖയുടെ സെപ്റ്റംബർ മാസയോഗം 20 ആംതി നടത്തി വേണ്ട തീരുമാനങ്ങൾ എടുത്തിൽ ശാഖാ ഭാരവാഹികളെ അഭിനന്ദനങ്ങൾ അറിയിക്കുന്നു

    0

Leave a Reply

Your email address will not be published. Required fields are marked *