ചൊവ്വര ശാഖ2020 ഒക്ടോബർ മാസ യോഗം

ചൊവ്വര ശാഖയുടെ ഒക്ടോബർ മാസത്തെ ശാഖായോഗം 27-10-2020 വൈകുന്നേരം 8.15 ന് വൈസ് പ്രസിഡണ്ട് ശ്രീ .K.വേണുഗോപാലിൻ്റെ അദ്ധ്യക്ഷതയിൽ ശ്രീ.ദിവാകര പിഷാരോടിയുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.

ശ്രീ.M P ജയൻ (കുട്ടമശ്ശേരി) യോഗത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തിനുശേഷം കഴിഞ്ഞ ഒരു മാസക്കാലത്തെ ശാഖാ പ്രവർത്തനങ്ങളെപ്പറ്റി അവലോകനം ചെയ്തു. ഒരു ലക്ഷം രൂപയുടെ വിദ്യാഭ്യാസ ധനസഹായം കൊടുത്തതു കൂടാതെ 20000/- രൂപയുടെ മറ്റൊരു വിദ്യാഭ്യാസ ധനസഹായം കൂടി കഴിഞ്ഞ മാസം കൊടുത്ത കാര്യം ശ്രീ. വി പി മധു യോഗത്തെ അറിയിച്ചു. ഇതിനായുള്ള തുക മൂന്നു കമ്മിറ്റി അംഗങ്ങൾ മുൻകൂറായി തന്നതു കാരണം കൃത്യ സമയത്തുതന്നെ ആവശ്യക്കാരനു കൊടുക്കുവാൻ സാധിച്ചതായും അറിയിച്ചു.

തുടർന്ന് യുവചൈതന്യം ചാനൽ നടത്തിയ നവരാത്രി ഫെസ്റ്റിനെപ്പറ്റി വിശദമായി ചർച്ച നടത്തി. പത്തു ദിവസങ്ങളിൽ നടത്തിയ കലാപ്രകടനങ്ങളിലൂടെ നാനാ ദേശങ്ങളിലെ സമുദായാംഗങ്ങളെ കൂട്ടിയിണക്കി കൊണ്ടു നടത്തിയ യുവചൈതന്യം ചാനലിൻ്റെ പരിശ്രമത്തെ യോഗം അഭിനന്ദിച്ചു. ഈ നവരാത്രി ഫെസ്റ്റിനും ചൊവ്വര ശാഖയുടെ നിറത്ത സാന്നിധ്യമുണ്ടായിരുന്നതായി യോഗം അഭിപ്രായപ്പെട്ടു. ഇതിൽ പങ്കെടുത്ത RLV വിദ്യ, ഭദ്ര, അശ്വതി, മാലിനി, അഞ്ജലി വാസുദേവൻ എന്നിവരെ യോഗം അഭിനന്ദിച്ചു. മനോഹരമായ ആമുഖ ഗാനത്തിൻ്റെ ദൃശ്യാവിഷ്ക്കാരത്തിൻ്റെ എഡിറ്റിംഗ് ജോലി ഭംഗിയായി നിർവ്വഹിച്ച ജയേഷ് മേക്കാടിനെ യോഗം അഭിനന്ദിച്ചു.

മറ്റൊരു ശാഖയിലെ രണ്ടു കുടുംബങ്ങൾക്ക് ചൊവ്വര ശാഖ വഴി വലിയൊരു ധനസഹായം വാങ്ങിക്കൊടുത്ത കാര്യവും യോഗത്തെ അറിയിച്ചു.

ശ്രീ.അനിൽ പിഷാരോടിയുടെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.

1+

2 thoughts on “ചൊവ്വര ശാഖ2020 ഒക്ടോബർ മാസ യോഗം

  1. Congradulations, chowara shakha for conducting shakha meeting amongst many other crowded programmes & effectively discharging many useful duties.

    1+

Leave a Reply

Your email address will not be published. Required fields are marked *