ചൊവ്വര ശാഖ 2020 ജൂൺ മാസ യോഗം

ചൊവ്വര ശാഖയുടെ ജൂൺ മാസത്തെ യോഗം 21 ഞായർ രാത്രി 8 മണിക്ക് വീഡിയോ കോൺഫറൻസി’ലൂടെ വൈസ് പ്രസിഡന്റ് ശ്രീ കെ വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീ.ടി.പി.കൃഷ്ണകുമാറിന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.

കഴിഞ്ഞ ഒരു മാസ കാലയളവിൽ നമ്മുടെ ശാഖയിലേയും സമുദായത്തിലേയും അന്തരിച്ച എല്ലാ അംഗങ്ങളുടേയും പേരിലും, ലഡാക്കിൽ വീരമൃത്യു വരിച്ച നമ്മുടെ ധീര ജവാൻമാരുടെ സ്മരണയിലും യോഗം ഒരു മിനുട്ടു മൗനം ആചരിച്ചു.

കൊറോണ സംബന്ധിച്ച വിഷയത്തിൽ ഇതിനു മുൻപ് വിതരണം ചെയ്ത തുക കൂടാതെ ഒരാൾക്ക് കൂടി Rs 10,000/- രൂപ വായ്പയായി നൽകുകയുണ്ടായി. ചൊവ്വര നെടുവന്നൂർ കല്ലങ്കര പിഷാരത്ത് ശാരദ പിഷാരസ്യാരുടെ ഓർമ്മയ്ക്കായി കുടുംബാംഗങ്ങൾ നൽകുന്ന മെഡിക്കൽ ധനസഹായം നമ്മുടെ ഒരു ശാഖാംഗത്തിൻ്റെ ഭവനത്തിൽ എത്തിച്ചു കൊടുത്തു. കാഞ്ഞൂർ പുതിയേടത്ത് മകൾ കലയുടെ കൂടെ താമസിക്കുന്ന നായത്തോട്ട് ശ്രീമതി. കൗമുദി പിഷാരസ്യാരുടെ കുടുംബത്തേയും ശാഖാഭാരവാഹികൾ സന്ദർശിച്ച് ക്ഷേമാന്വേഷണങ്ങൾ നടത്തി.

കോവിഡ് കാലത്ത് ആരോഗ്യ രംഗത്ത് സേവനം നടത്തിയ സമുദായത്തിൽ പെട്ട Dr. വാണി വാസുദേവൻ, Dr.ഭവ്യജ, Dr.VP. ശശികുമാർ, ജ്യോതി എന്നിവരെ കൂടാതെ അറിയപ്പെടാതെ പ്രവർത്തനങ്ങൾ നടത്തുന്നവരേയും യോഗം അഭിനന്ദിച്ചു.

ഈ സാമ്പത്തിക പ്രതിസന്ധി തീരുന്നത് വരെ തുളസീദളം 3 മാസം കൂടുമ്പോൾ പ്രസിദ്ധീകരിച്ചാൽ മതിയാകും എന്ന് യോഗം അഭിപ്രായപെട്ടു. പ്രസിദ്ധീകരിച്ച അന്നേദിവസം തന്നെ E-dalam കൂടിയും പ്രസിദ്ധപ്പെടുത്തിയാൽ ഈ ലോക് ഡൗൺ കാലത്ത് പുസ്തക രൂപത്തിൽ ദളം കിട്ടിയില്ലെങ്കിലും വായനക്കാർക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല എന്നൊരു അഭിപ്രായവും ഉയർന്നു വന്നു. E-dalam കാര്യക്ഷമമാക്കുവാനും അതിലേക്ക് വേണ്ട സഹായങ്ങൾ നൽകുവാനും തീരുമാനിച്ചു.

കേന്ദ്രസമിതിയുടെ പ്രവർത്തനങ്ങളെ പറ്റി യോഗം ചർച്ച ചെയ്തു. കേന്ദ്രം ഉടനെ ഒരു ഓൺലൈൻ മീറ്റിംഗ് കൂടണമെന്നു യോഗം അഭിപ്രായപ്പെട്ടു.

പ്രധാന ചർച്ചകൾക്കുശേഷം ഹരികൃഷ്ണൻ, കൃഷ്ണകുമാർ, മണി (ദിവാകരൻ) എന്നിവർ ഗാനങ്ങൾ ആലപിച്ചു. കൃഷ്ണകുമാറിൻ്റെ നന്ദി പ്രസംഗത്തോടെ യോഗം കൃത്യം 9 മണിക് അവസാനിച്ചു.

2+

Leave a Reply

Your email address will not be published. Required fields are marked *