ചൊവ്വര ശാഖ 2020 ഏപ്രിൽ മാസ യോഗം

Covid-19 എന്ന മഹാമാരിയാൽ ഈ ലോകം തന്നെ നിശ്ചലമായ പശ്ചാത്തലത്തിൽ, ചൊവ്വര ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം വീഡിയോ കോൺഫറൻസിങ്ങ് മുഖേന 09-04-2020 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് വൈസ് പ്രസിഡണ്ട് ശ്രീ കെ.വേണുഗോപാലന്റെ അദ്ധ്യക്ഷതയിൽ, മാസ്റ്റർ അമൽ രവിയുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.

തുടർന്ന് ശ്രീ ബാലകൃഷ്ണപിഷാരോടിയുടെ(മഞ്ചേരി) നാരായണീയ പാരായണം നടന്നു. ഈ രോഗ വ്യാപനത്താൽ ദുരിതമനുഭവിക്കുന്ന നമ്മുടെ സമാജാംഗങ്ങൾ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ കണ്ടെത്തി സഹായിക്കാൻ ഇപ്പോൾ ഒരു വീഡിയോ കോൺഫറൻസിലൂടെ മാത്രമെ ശാഖാ യോഗം കൂടാൻ സാധിക്കുകയുള്ളൂ എന്ന അറിവിൽ നിന്നാണ് ഇത്തരത്തിലുള്ള ഒരു യോഗം നടത്തിയത്. പ്രധാന അജണ്ടയും ഇത് തന്നെയായിരുന്നു. അതിൽ ശാഖക്ക് എന്തു സഹായങ്ങൾ ചെയ്യാം എന്നതിനു കഴകം നടത്തി ഉപജീവനം നടത്തുന്നവരേയും മറ്റു വരുമാനമില്ലാത്തവരേയും സഹായിക്കാം എന്നു തീരുമാനിച്ചു. അങ്ങനെ അർഹരായവരെ കണ്ടെത്തി അവർക്ക് 2000 രൂപ ധനസഹായമോ അല്ലെങ്കിൽ ഒരു കൊല്ലത്തെ പലിശരഹിത വായ്‌പ ആയി 10000 രൂപയോ കൊടുക്കുവാൻ തീരുമാനിച്ചു. അങ്ങനെയുള്ളവരെ കണ്ടുപിടിക്കുവാൻ ശ്രീ മധുവിനേയും വിജയനേയും യോഗം ചുമതലപ്പെടുത്തി. മെയ് 10 ന് തീരുമാനിച്ച ശാഖാ വാർഷികത്തിന്റെ കാര്യം അടുത്ത മീറ്റിംഗിൽ തീരുമാനിക്കുന്നതാണ്. കൂടാതെ പ്രളയകാലത്തെ പോലെ കോവിഡ് ദുരിതത്തിലും ശ്രീ ജിഷ്ണുവിന്റെ നേതൃത്വത്തിൽ ചൊവ്വരയിൽ നടത്തുന്ന ദുരിതാശ്വാസ പ്രവത്തനങ്ങളെ യോഗം അഭിനന്ദിച്ചു. ശാഖ ചെയ്യുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സന്മനസ്സുള്ള ശാഖാ അംഗങ്ങളുടെ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചു.

യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സേതു ചൊവ്വര നന്ദി രേഖപ്പെടുത്തി.

1+

One thought on “ചൊവ്വര ശാഖ 2020 ഏപ്രിൽ മാസ യോഗം

  1. ചൊവ്വര ശാഖ എടുത്ത തീരുമാനങ്ങൾ മാതൃകാപരമാണ്, അഭിനന്ദനങ്ങൾ

    0

Leave a Reply

Your email address will not be published. Required fields are marked *