സംയുക്ത കേന്ദ്ര ഭരണ സമിതി യോഗം 23-02-2020

-ജന. സെക്രട്ടറി

 

പിഷാരോടി സമാജം, PE&WS, PP&TDT, തുളസീദളം എന്നിവയുടെ ഭരണസമിതി അംഗങ്ങളുടേയും ശാഖാ പ്രസിഡണ്ട് സെക്രട്ടറിമാരുടേയും സംയുക്തഭരണസമിതിയോഗം 23-02-2020 ഞയറാഴ്ച്ച തൃശൂരിൽ സമാജം ആസ്ഥാനമന്ദിരത്തിൽ വച്ച് കൂടി. യോഗത്തിന് സമാജം വൈസ് പ്രസിഡണ്ട് ശ്രീ കെ പി രാമചന്ദ്രപ്പിഷാരോടി അദ്ധ്യക്ഷത വഹിച്ചു.

ശ്രീ കെ പി മുരളിയുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ജനറൽസെക്രട്ടറി യോഗത്തിന് എത്തിയ അംഗങ്ങളെ സ്വാഗതം ചെയ്തു.

യോഗ തീരുമാനങ്ങൾ
1) അഫിലിയേറ്റ് ചെയ്ത ശാഖകളുടെ വരവ് ചിലവ് കണക്കുകൾ സംയോജിപ്പിക്കാനുള്ള കാര്യങ്ങൾ കമ്പനി സെക്രട്ടറിയുടെ രേഖാമൂലമുള്ള നിർദേശം ലഭിച്ച ശേഷം ആരംഭിക്കുവാൻ തീരുമാനിച്ചു.

2) പിഷാരോടി സമാജം പ്രതിനിധി സഭാ സമ്മേളനം 2020 ഏപ്രിൽ19ന് ആസ്ഥാനമന്ദിരത്തിൽ വച്ച് കൂടുവാൻ തീരുമാനിച്ചു

3) വാർഷിക പൊതുയോഗം മെയ് 31ഔദ്യോഗിക ചടങ്ങുകൾ മാത്രമായി ആസ്ഥാനമന്ദിരത്തിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു.

4) പിഷാരോടി സമാജം, PE&WS എന്നിവയുടെ വാർഷിക വരിസംഖ്യ 30 രൂപയിൽ നിന്ന് 50 രൂപ ആക്കുവാനും തുളസീദളം വാർഷിക വരിസംഖ്യ 200 രൂപ ആക്കുവാനും യോഗം നിർദ്ദേശിച്ചു.
PE & WS ൻെറ മുഴുവൻ വരിസംഖ്യയും സമാജത്തിൻെറ വരിസംഖ്യയുടെ 50 ശതമാനവും ശാഖകൾ കേന്ദ്രത്തിന് നല്കേണ്ടതാണെന്നും ഭരണസമിതിയോഗം നിർദേശിച്ചു.

5) PET 2000 പെൻഷൻ പദ്ധതിയിൽ ഒഴിവുവന്ന പ്രകാരം 2 പേരെ ഉൾപ്പെടുത്തിയത് യോഗം അംഗീകരിച്ചു.

6) സമാജം വെബ്സൈറ്റ് കമ്മിറ്റി സമർപ്പിച്ച നിർദ്ദേശങ്ങളിൽ ശാഖാവാർത്തകളുടെ കാര്യം ഒഴികെയുള്ള എല്ലാ നിർദ്ദേശങ്ങൾക്കും അംഗീകാരം നല്കി.

7) തൃശൂർ ജില്ലയിലെ ശാഖകൾ സംഘടിപ്പിച്ച്‌ വിജയിപ്പിച്ച “പഞ്ചാരി” യിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന നിർദ്ദേശമായ പിഷാരോടി സമാജത്തിലെ എല്ലാം ശാഖകളിലേയും യുവജനങ്ങളെ ഉൾപ്പെടുത്തി കലാസാംസ്‌കാരിക വിഭാഗം തുടങ്ങാനുള്ള നടപടികൾ ആരംഭിക്കുക എന്നതിന് ഭരണസമിതിയോഗം അംഗീകാരം നല്കി.

8) ഗുരുവായൂർ ഗസ്റ്റ് ഹൗസ് പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്തു.

ശ്രീ വി പി രാധാകൃഷ്ണൻെറ കൃതജ്ഞതയോടെ യോഗം അവസാനിച്ചു.

 

0

Leave a Reply

Your email address will not be published. Required fields are marked *